അമിത അളവിൽ ആഹാരം കഴിച്ച സ്ത്രീയുടെ വയർ പൊട്ടി

Loading...

very-fat-woman-eating_ബീജിംഗ്: അമിത അളവിൽ ആഹാരം കഴിച്ച സ്ത്രീയുടെ വയർ പൊട്ടി. ചൈനയിലെ ജിയാംഗ്സു പ്രവിശ്യയിലായിരുന്നു സംഭവം. മൂക്കുമുട്ടെ ആഹാരവും മദ്യവും അകത്താക്കിയ അമ്പത്തിയെട്ടുകാരിക്കാണ് ദുരവസ്ഥയുണ്ടായത്. വയർ പൊട്ടിയതോടൊപ്പം വയറ്റിലുണ്ടായിരുന്ന മദ്യത്തിനു ചെറിയതോതിൽ തീപിടിക്കുകയും ചെയ്തുവത്രേ.ഇഷ്ടപ്പെട്ട ആഹാരവും മദ്യവും കിട്ടിതോടെ സ്ത്രീ അതെല്ലാം അകത്താക്കി. വയർ വല്ലാതെ വീർത്തതോടെ അസ്വസ്ഥയായ സ്ത്രീയെ നജിയാംഗിലെ ആശുപത്രിയിലെത്തിച്ചു. ഉടൻതന്നെ സ്ത്രീയെ ഓപ്പറേഷൻ തീയേറ്ററിലേക്ക് മാറ്റി. ശസ്ത്രക്രിയ നടക്കുന്നതിനിടെയാണ് വയർ പൊട്ടിയത്. ഇലക്ട്രിക്ക് സർജിക്കൽ ബ്ളേഡിൽ തീപ്പൊടിയുണ്ടായതോടെ മദ്യത്തിന് ചെറിയതോതിൽ തീപിടിക്കുകയും ചെയ്തത്രേ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം