മാപ്പിളകലാ ഉപകേന്ദ്രം ഫണ്ട്‌ സർക്കാർ തിരിച്ചു പിടിച്ചത് എം എൽ എയുടെ പിടിപ്പുകേടെന്ന് -യൂത്ത് ലീഗ്

നാദാപുരം : മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരകമായി നാദാപുരത്ത് കഴിഞ്ഞ സർക്കാർ അനുവദിച്ച ഉപ കേന്ദ്രത്തിന്റെ നിർമ്മാണത്തിന് അനുവദിച്ച ഫണ്ടിൽ നിന്ന് മുപ്പത്തഞ്ചു ലക്ഷം രൂപ സർക്കാർ തിരിച്ചു പിടിച്ചത് സ്ഥലം എം എൽ എയുടെ കഴിവ് കേട് മൂലമെന്ന് യൂത്ത് ലീഗ് ആരോപിച്ചു. മാപ്പിള കലാ കേന്ദ്രത്തിന് ബിൽഡിങ്ങ് നിർമാണത്തിന് വേണ്ടി കഴിഞ്ഞ സർക്കാർ ഒരു കോടി രൂപയാണ് അനുവദിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പ് നിർമാണം നടക്കുമ്പോൾ തന്നെ ഉദ്ഘാടനവും നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട എം […] The post മാപ്പിളകലാ ഉപകേന്ദ്രം ഫണ്...Read More »

റെന്ന ഫാത്തിമയ്ക്ക് ഉപഹാരം ഒരുക്കിയിരുന്നു – വാർഡ് മെമ്പർ ജനീദ ഫിർദൗസ്

നാദാപുരം : ഹയർസെക്കണ്ടറി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ റെന്ന ഫാത്തിമയ്ക്ക് ഗ്രാമപഞ്ചായത്ത് മെമ്പർ എന്ന നിലയിൽ ഉപഹാരം ഒരുക്കിയിട്ടുണ്ടെന്നും അവരുടെ വീട്ടിൽ കോവിഡ് രോഗം റിപ്പോർട്ട് സാഹചര്യത്തിലാണ് വിതരണം ചെയ്യാൻ കഴിയാതെ പോയതെന്നും ഗ്രാമപഞ്ചായത്ത് മെമ്പർ ജനീദ ഫിർദൗസ് ട്രൂവിഷൻ ന്യുസിനോട് പറഞ്ഞു. രാഷ്ട്രീയ- യുവജന സംഘടനകൾ അനുമോദിക്കുന്നതും ബാനറുകൾ സ്ഥാപിച്ചതും നശിപ്പിച്ചതുമായി ബന്ധപ്പെട്ട് തനിക്ക് പ്രതികരണമില്ലെന്നും ജനീദ പറഞ്ഞു. ഇന്നലെ എല്ലാവർക്കും ഉപഹാരം നൽകിയെങ്കിലും റെന്ന ഫാത്തിമയു...Read More »

വെള്ളം നിറഞ്ഞ വീപ്പയിൽ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണ അന്ത്യം

നാദാപുരം : ചെക്യാട് പഞ്ചായത്തിലെ അരൂണ്ടയിൽ നിർമ്മാണത്തിലിരിക്കുന്ന വീടിനകത്തെ വെള്ളം നിറഞ്ഞ പ്ലാസ്റ്റിക്ക് വീപ്പയിൽ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണ അന്ത്യം. അരൂണ്ടയിലെ ടെലിവിഷൻ റിപ്പേറിംഗ് ജോലിക്കാരനായ ഷാപ്പ് കെട്ടിയ പറമ്പത്ത് ബിജുവിൻ്റെ മകൾ മൊഴി ജെ ബിജു വാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. അച്ഛൻ ബിജുവിനൊപ്പം മോട്ടോർ ബൈക്കിൽ സമീപത്തെ കടയിൽ എത്തി കുട്ടി മിഠായി വാങ്ങിയിരുന്നു. കുട്ടിയെ വീട്ടിന് മുൻവശം ഇറക്കിയാണ് ബിജു ജോലിക്ക് പോയത്. കുറച്ചു […] The p...Read More »

ഉന്നത വിജയം; അനുസ്മിതയ്ക്ക് സിപിഐഎമ്മിൻ്റെ അനുമോദനം

വളയം : ഹയർസെക്കണ്ടറി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ അനുസ്മിത കൊയിലോത്തിന് സിപിഐഎമ്മിൻ്റെ അനുമോദനവും ക്യാഷ് അവാർഡും. സിപിഎഎം വണ്ണാർകണ്ടി ബ്രാഞ്ച് നേതൃത്വത്തിലാണ് വീട്ടിലെത്തി അനുസ്മിതയെ അനുമോദിച്ചത്. ലോക്കൽ കമ്മറ്റി അംഗം കെ.ശ്രീജിത്ത് ഉപഹാരം നൽകി. പി.പി ബാലകൃഷണൻ മാസ്റ്റർ ക്യാഷ് അവാർഡ് സമ്മാനിച്ചു. ഇ.കെ.മൂസ അധ്യക്ഷനായി. ഇ വി കുമാരൻ, ഇ.കെ കുമാരൻ ,കെ.സജീവൻ, പി.പി രവീന്ദ്രൻ, എന്നിവർ സംസാരിച്ചു. കെ.കെ ശ്രീജിത് സ്വാഗതം പറഞ്ഞു. സിപിഎഎം വണ്ണാർ കണ്ടി ബ്രാഞ്ച് അംഗം […] The post ഉന്നത വ...Read More »

കാട് മൂടി നശിച്ച് വിദ്യാലയം; നെഞ്ച് പൊള്ളി ഉമ്മത്തൂരിലെ രക്ഷിതാക്കളും നാട്ടുകാരും

നാദാപുരം : ഒന്നര വർഷ വർഷത്തോളമായി അടച്ചിട്ട വിദ്യാലയത്തിൽ ആരും തിരിഞ്ഞ് നോക്കുന്നില്ല, കാട് മൂടി എല്ലാം നശിക്കുന്നു. പാമ്പുകളും കുഞ്ഞുങ്ങളുമാണ് ഇവിടെ ഇപ്പോൾ വിഹരിക്കുന്നത്.  പഠിക്കാതെ വളർന്ന കാടുകൾ സർവ്വ അതിരുകളും ഭേദിച്ച് മതിൽ ചാടി തുടങ്ങി. സ്കൂളിൻ്റെ മുന്നിലൂടെ വന്നു പോകുന്നവരാരും പിന്നിലെ ദുർഗതി കാണുന്നില്ല. കാടും പാമ്പുകളും ക്ലാസ് മുറികളിൽ കയറി. കക്കൂസ് ക്ലോസറ്റുകളിൽ മരം വളരാൻ തുടങ്ങി…. ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന ഉമ്മത്തൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ പരിസരത്തെ രക്ഷിതാക്കളുടെ...Read More »

നല്ല ഓർമകളും വാക്കുകളും പങ്കുവെച്ച് ബിനോയ് വിശ്വം; കുട്ടിക്കൂട്ടം കുടുബാംഗങ്ങൾ ഉത്സവമാക്കി

നാദാപുരം : എം. എൽ.എയായും മന്ത്രിയായും ഒരു പതിറ്റാണ്ട് കാലം ജനമനസ്സിൽ ഇടം നേടിയ നാദാപുരത്തെ കുറിച്ചുള്ള നല്ല ഓർമകളും വാക്കുകളും പങ്കുവെച്ച് ബിനോയ് വിശ്വം എം.പി. തൂണേരിയിലെ കുട്ടിക്കൂട്ടം കുടുബാംഗങ്ങൾ അനുമോദന പരിപാടി ഉത്സവമാക്കി. കോവിഡ് മഹാമാരിയുടെ തീർത്തും പ്രതികൂലമായ സാഹചര്യത്തിൽ എസ് എസ് എൽ സി പരീക്ഷയെഴുതി ഉന്നതവിജയം നേടിയ കുട്ടിക്കൂട്ടം കുടുബാംഗങ്ങളെ അനുമോദിച്ചുള്ള ചടങ്ങാണ് നാടിൻ്റെ ഐക്യപ്പെടലായത്. മുൻ മന്ത്രിയും രാജ്യസഭാ എം പി യുമായ ബിനോയ്‌ വിശ്വം ചടങ്ങ് ഉദ്ഘാടനം ചെയ്തു. […] The post ...Read More »

ലൈംഗിക ആരോപണ വിധേയനായ വാർഡ് മെമ്പർക്കെതിരെ മുസ്ലിംലീഗിൽ അച്ചടക്ക നടപടി

നാദാപുരം : സഹപ്രവർത്തകയെ പീഡിപ്പിച്ചുവെന്ന ആരോപണം നിലനിൽക്കുന്ന വാർഡ് മെമ്പറെ, പാർട്ടി വാർഡ്സെക്രട്ടറി സ്ഥാനത്തു നിന്നും ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് നീക്കം ചെയ്തു. പകരം കുറ്റിയിൽ ജമാൽ മാസ്റ്റർക്ക് സെക്രട്ടറി ചുമതല നൽകി. നാദാപുരം നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സൂപ്പി നരിക്കാട്ടേരിയുടെ സാന്നിധ്യത്തിൽ വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് വി അമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന വാർഡിലെ മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും പ്രധാന ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം, യോഗ ത്തിൽ കുറ്റാരോപിതനായ, മെമ്പറും...Read More »

നിർമ്മാണമേഖലയിലെ പ്രതിസന്ധി; കല്ലാച്ചിയിൽ “സമര ധ്വനി “

നാദാപുരം : നിർമ്മാണമേഖലയെ തകർത്തു കൊണ്ടുള്ള കേന്ദ്ര കേരള സംസ്ഥാന ഗവൺമെൻ്റിൻ്റെ തെറ്റായ നടപടിക്കെതിരെയും സിമൻ്റ് , കമ്പി തുടങ്ങിയവയുടെ വിലക്കയറ്റത്തിനുമെതിരെ നിർമ്മാണ തൊഴിലാളി യൂണിയൻ (ഐഎൻടിയുസി) കല്ലാച്ചിയിൽ “സമര ധ്വനി “. പരിപാടി സംഘടിപ്പിച്ചു. ഐഎൻടിയുസി പ്രസിഡണ്ട് സി എച്ച് അനിൽകുമാർ അധ്യക്ഷത വഹിച്ചു. നാദാപുരം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് അഡ്വ: കെ എം രഘുനാഥ് ഉദ്ഘാടനം ചെയ്തു. സി. എം. രാജൻ , എം. കുഞ്ഞിക്കണ്ണൻ കെ.ഇ. പ്രമോദ്, ബിനീഷ് പൗർണമി എന്നിവർ സംസാരിച്ചു. The post നിർമ്മാണമേഖലയിലെ പ്...Read More »

വാണിമേലിൽ പിടിവിട്ട് കോവിഡ്; ഇന്ന് മാത്രം 32 പേർക്ക് രോഗം

നാദാപുരം : വാണിമേലിൽ പിടിവിട്ട് കോവിഡ് നിയന്ത്രണം .ഇന്ന് മാത്രം 32 പേർക്ക് രോഗം സ്ഥിരീകരിച്ചു. പഞ്ചായത്ത് ഇപ്പോൾ തന്നെ ഡി കാറ്റഗറിയിലാണ് . ട്രിപ്പിൾ ലോക്ക് ഡൗണും തുടരുകയാണ്. വടകര നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കുത്തനെ ഉയർന്നു. ഇന്ന് 90 പേർക്ക് കോവിഡ്. വില്ല്യാപ്പള്ളിയിലും കുത്തനെ കൂടി .ഇന്നുമാത്രം 45 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 2470 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. […] The post വാണിമേലിൽ പിടിവിട്ട് കോവ...Read More »

തൊട്ടിൽപ്പാലം – പക്രന്തളം – വയനാട് റോഡ് ആധുനിക രീതിയിൽ നവീകരിക്കും

നാദാപുരം : കുറ്റ്യാടി -തൊട്ടിൽപ്പാലം – പക്രന്തളം – വയനാട് റോഡ് ആധുനിക രീതിയിൽ . നവീകരിക്കാൻ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയസഭയിൽ നാദാപുരം എം.എൽ.എ. ഇ.കെ.വിജയന്റെ സബ്ബ് മിഷന് മറുപടി നൽകി. നിലവിൽ മേജർ ഡിസ്ട്രിസ്റ്റ് റോഡാണെന്നും പതിനഞ്ച് മീറ്റർവീതി ലഭിച്ചാൽ ആധുനിക രീതിയിൽ നവീകരിക്കുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണയിലുണ്ടാവും , അതോടൊപ്പം വയനാട്ടിലെ ടൂറിസം മേഖലകളുടെ വളർച്ചയ്ക്കും പ്രസ്തുത റോഡിന്റെ നവീകരണം അനിവാര്യമാണെന്നും മന്ത്രി അറിച്ചു....Read More »

More News in nadapuram