18 വയസിന്​ മുകളിലുള്ളവർ വാക്​സിനേഷന്​ രജിസ്റ്റർ ചെയ്യേണ്ടത്​ ഇങ്ങനെ

ന്യൂഡൽഹി: 18 വയസിന്​ മുകളിൽ പ്രായമുള്ള എല്ലാവരെയും വാക്​സിനേഷന്​ വിധേയമാക്കുന്നതിനുള്ള യജ്ഞത്തിന്​ മെയ്​ ഒന്നിന്​ തുടക്കമാകുമെന്ന്​ കേന്ദ്ര സർക്കാർ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. കോവിഡ്​ വ്യാപനം അതിഗുരുതരാവസ്​ഥയിലെത്തിയ സാഹചര്യത്തിൽ തിങ്കളാഴ്​ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിലാണ്​ 18 വയസ്സിന്​ മുകളിലുള്ളവർക്ക്​ വാക്​സിൻ നൽകാൻ തീരുമാനിച്ചത്​. സർക്കാറിന്​ കീഴിലെ കോവിഡ്​ സെന്‍ററുകളിൽ വാക്​സിനേഷൻ സൗജന്യമായിരിക്കും. മൂന്നാം ഘട്ടത്തിന്‍റെ ഭാഗമായി കോവിന്‍ ആപ്പില...Read More »

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പാനൂരിൽ കിലയുടെ ആഭിമുഖ്യത്തിൽ പരിശീലന പരിപാടി നടത്തി

പാനൂർ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി കിലയുടെ ആഭിമുഖ്യത്തിൽ ജനപ്രധിനിധികൾക്കും ഉദ്യോഗസ്ഥർക്കും വാർഡ് സമിതി അംഗങ്ങൾ / RRT അംഗങ്ങൾക്കും ഓൺലൈൻ പരിശീലന പരിപാടി നടത്തി. പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന പരിപാടിയിൽ കൗൺസിലർമാർ, വാർഡ് സമിതി അംഗങ്ങൾ , മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.Read More »

മൊബൈൽ ലോക് അദാലത്ത് മാറ്റിവച്ചു.

കണ്ണൂർ: ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 12 മുതൽ 30 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്നുവരുന്ന മൊബൈൽ ലോക് അദാലത്ത് മാറ്റിവച്ചു.കോവിഡ്- 19 രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ നാളെ മുതൽ നടക്കേണ്ടുന്ന സിറ്റിംഗാണ് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റി വച്ചതായി കെൽസ മെമ്പർ സെക്രട്ടറി നിസാർ അഹമ്മദും ,ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനും ജില്ലാ ജഡ്ജിയുമായ കെ.വി.ജയകുമാറും അറിയിച്ചു.Read More »

കണ്ണൂർ ജില്ലയില്‍ ഇന്ന് 1175 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂര്‍ ജില്ലയില്‍ തിങ്കളാഴ്ച (ഏപ്രില്‍ 19) 1175 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1069 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 82 പേര്‍ക്കും വിദേശത്തുനിന്നെത്തിയ മൂന്ന് പേര്‍ക്കും 21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.43%. സമ്പര്‍ക്കം മൂലം : കണ്ണൂര്‍ കോര്‍പ്പറേഷന്‍ 57ആന്തുര്‍ നഗരസഭ 5ഇരിട്ടി നഗരസഭ 25കൂത്തുപറമ്പ് നഗരസഭ 23മട്ടന്നൂര്‍ നഗരസഭ 16പാനൂര്‍ നഗരസഭ 36പയ്യന്നൂര്‍ നഗരസഭ 61ശ്രീകണ്ഠാപുരം നഗരസഭ 11തളിപ്പറമ്പ് നഗരസഭ 13തലശ്ശേരി...Read More »

സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂര്‍ 1388, കണ്ണൂര്‍ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704, കാസര്‍ഗോഡ് 676, പാലക്കാട് 581, ഇടുക്കി 469, കൊല്ലം 455, പത്തനംതിട്ട 390, വയനാട് 388 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ … Continue read...Read More »

കൊവിഡ്; രാജ്യത്തെ ഓഹരിവിപണി തകർന്നു

കൊവിഡ് വ്യാപന ആശങ്കയിൽ രാജ്യത്തെ ഓഹരിവിപണി ഇന്ന് തകർന്നു. ഒരു വേള 1400ലേറെ പോയന്റ് ഇടിഞ്ഞ സെൻസെക്സ് ഒടുവിൽ 882 പോയന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകളും നിക്ഷേപകരുടെ ആത്മവിശ്വാസം ചോർത്തി.സെൻസെക്സ് 47,949.42ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 258.40 പോയന്റ് നഷ്ടത്തിൽ 14,359.50ലുമെത്തി. പൊതുമേഖലാ ബാങ്ക് സൂചികയ്ക്ക് നാലു ശതമാനത്തോളം നഷ്ടമായി. വിപണിയിലെ നഷ്ടം രൂപയുടെ മൂല്യത്തിലും പ്രതിഫലിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ 52 പൈസയുടെ നഷ്ടമുണ്ടായി.Read More »

തൃശൂർ പൂരം ചടങ്ങുകൾ മാത്രമായി നടത്തും

തൃശൂർ പൂരം ചടങ്ങുകൾ മാത്രമായി നടത്താൻ ധാരണ. പൂരത്തിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. ചീഫ് സെക്രട്ടറിയുമായി നടന്ന യോഗത്തിലാണ് തീരുമാനം. ദേവസ്വം ഭാരവാഹികൾ ഈ നിർദ്ദേശം അംഗീകരിച്ചിട്ടുണ്ട്. ഘടക ക്ഷേത്രങ്ങളുടെ പൂരത്തിലും ചടങ്ങുകളിലും എത്ര പേരെ പങ്കെടുപ്പിക്കാം എന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്.പൂരം നടത്തിപ്പുകാർ, സംഘാടകർ, ആന പാപ്പാന്മാർ തുടങ്ങിയ ആളുകൾക്കാവും പൂരപ്പറമ്പിലേക്ക് പ്രവേശനം ഉണ്ടാവുക. മറ്റാർക്കും പൂരപ്പറമ്പിലേക്ക് പ്രവേശനം ഉണ്ടാവില്ല. മാർഗനിർദ്ദേശങ്ങൾ സംബന്ധിച്ച അ...Read More »

സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു

സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. രാത്രി 9 മണി രാവിലെ 5 മണി വരെയായിരിക്കും കർഫ്യൂ. രണ്ടാഴ്ച്ചത്തേക്കാണ് കർഫ്യു. പൊതു ഗതാഗതത്തിന് നിയന്ത്രണമില്ല. മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളു. വർക്ക് ഫ്രം ഹോം നടപ്പിലാക്കാനും നിർദേശമുണ്ട്.Read More »

എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

രാജ്യസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥികളായ ജോൺ ബ്രട്ടാസും, ഡോ.വി ശിവദാസനും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. കൊവിഡ് പ്രൊട്ടോക്കോൾ പാലിച്ചാകും പത്രികാ സമർപ്പണം. കെ.കെ രാഗേഷ്, വയലാർ രവി, പി.വി അബ്ദുൾ വഹാബ് എന്നിവർ ഇൗ മാസം 21ന് വിരമിക്കുന്ന ഒ‍ഴിവിലെക്കാണ് 20 തെരഞ്ഞെടുപ്പ് നടക്കുന്നത്.Read More »

തൃശൂര്‍ പൂരം: ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നിര്‍ണായക യോഗം ഇന്ന്

പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ അന്തിമ തീരുമാനം എടുക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. രാവിലെ പത്തരയ്ക്ക് ഓൺലൈൻ വഴിയാണ് യോഗം. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പൂരം നടത്തിപ്പിന് തടസ്സമാകുമെന്നാണ് ദേവസ്വങ്ങളുടെ നിലപാട്. ആന പാപ്പാന്മാരെ ആർടിപിസിആർ പരിശോധനയിൽ നിന്ന് ഒഴിവാക്കണം, രോഗലക്ഷണമുളള പാപ്പാന്മാർക്ക് മാത്രം പരിശോധന നടത്തണം, ഒറ്റ ഡോസ് വാക്സീൻ സ്വീകരിച്ചവർക്ക് പൂരത്തിന് പ്രവേശനം നൽകണം തുടങ്ങിയ ആവശ്യങ്ങളാണ് ദേവസ്വങ്ങൾ പ്രധാനമായും ഉന്നയിച്ചത്. യോഗത്തിൽ...Read More »

More News in malayorashabdam