# truevisionnews.com — full text (recent) > Rolling window of the latest articles as of 2026-10-21T05:25:42+05:30. > Language: Malayalam. Full archive: https://truevisionnews.com/sitemap.xml · Index: /llms.txt ## Gang Attack in Kochi Leaves SI and Constable Stabbed 2026-10-20T23:08:00+05:30 · Crime · ml · keywords: "KochiNews", "PoliceAttack", "GangViolence", "KeralaCrime", "ArrestUpdate" · [source](https://truevisionnews.com/news/387965/kochi-gang-attack-police-stabbed) എറണാകുളം: കൊച്ചിയിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കൊലക്കേസ് പ്രതി കുത്തി പരിക്കേൽപ്പിച്ചു. ഞാറയ്ക്കൽ എസ്.ഐ. ജിതിൻ, കോൺസ്റ്റബിൾ രാകേഷ് എന്നിവർക്കാണ് കുത്തേറ്റത്. ഗുണ്ടാസംഘവും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനിടെയാണ് കൊലക്കേസ് പ്രതിയായ ആൾ പോലീസുകാരെ ആക്രമിക്കുന്നത്. പോലീസുകാരെ ഞാറയ്ക്കലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈപ്പിൻ എളങ്കുന്നപുഴയിലെ പെട്രോൾ പമ്പിൽ സ്വകാര്യ ബസ് ജീവനക്കാരെ ഒരു സംഘം ആളുകൾ മർദിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐ. ജിതിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്ത് എത്തുന്നത്. കൊലക്കേസിൽ ഉൾപ്പെടെ പ്രതിയായ മുന്ന എന്നയാളിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ബസ് ഡ്രൈവറിനെ മർദിച്ചത്. സംഭവ സ്ഥലത്തെത്തിയ പോലീസ് മർദനം തടയാൻ ശ്രമിച്ചതോടെയാണ് മുന്നയെന്നയാൾ എസ്.ഐ. ജിതിനെയും കോൺസ്റ്റബിൾ രാകേഷിനെയും കുത്തി പരിക്കേൽപ്പിച്ചത്. ഗുണ്ടകളുടെ ആക്രമണത്തിൽ ഈ പോലീസ് ഉദ്യോഗസ്ഥരുടെ തലയ്ക്ക് ഉൾപ്പെടെ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് ജിതിൻ ഞാറയ്ക്കൽ സ്‌റ്റേഷനിൽ ചാർജ് എടുത്തത്. ആക്രമണ സംഭവത്തിന്റെ അടിസ്ഥാനത്തിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മുന്ന എന്ന് അറിയപ്പെടുന്ന പ്രജിത്ത്, അയാളുടെ സഹോദരനായ പ്രജീഷ്, വരാപ്പുഴ സ്വദേശിയായ റാഹിൽ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. പ്രതികളെ പിടികൂടാനെത്തിയ മറ്റ് പോലീസുകാരെയും ഇവർ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. പ്രതികളെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയിരിക്കുകയാണ്. In Kochi, a group attack linked to a dispute involving private bus staff left two police officers injured, including Narakkal SI Jithin and constable Rakesh. Police have taken three people into custody, including a murder case accused known as Muna, identified as Prajith. ## Thiruvananthapuram Flooded by Heavy Rain; Rivers Overflow, Orange Alert Issued 2026-10-20T22:25:00+05:30 · Kerala · ml · keywords: "KeralaRain", "OrangeAlert", "Thiruvananthapuram", "Flooding", "WeatherUpdate" · [source](https://truevisionnews.com/news/387962/thiruvananthapuram-rain-flood-orange-alert-new) തിരുവനന്തപുരം: തലസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ രാത്രി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മലയോര, തീരദേശ മേഖലകളിൽ കനത്ത മഴയെത്തുടർന്ന് പലയിടത്തും വീടുകളിൽ വെള്ളം കയറി. വിതുര, പൊൻമുടി മേഖലകളിൽ ശക്തമായ മഴയാണ് തുടരുന്നത്. വാമനപുരം നദിയുടെ പോഷക നദിയായ മക്കിയാർ കരകവിഞ്ഞൊഴുകുന്നതിനൊപ്പം നദിയിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്. മക്കി, മരുതാമല, പേപ്പാറ, ആനപ്പാറ തുടങ്ങിയ മേഖലകളിൽ വീടുകളിലേക്ക് വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വിതുര പഞ്ചായത്തിലെ മണിതൂക്കി, മരുതാമല വാർഡുകളിൽ വെള്ളം കയറിയ വീടുകളിൽ കഴിഞ്ഞിരുന്നവരെ സുരക്ഷിതമായ മറ്റ് വീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പേപ്പാറ ഡാമിന്റെ റിസർവോയറിൽ നിന്നുള്ള വെള്ളം റോഡിലേക്ക് കയറിയതിനെ തുടർന്ന് പേപ്പാറ പൊടിയക്കാല ആദിവാസി ഊരിയിലേക്കുള്ള വഴികൾ പൂർണ്ണമായും മുങ്ങി. ഇതോടെ പൊടിയക്കാല ഊര് ഒറ്റപ്പെട്ട അവസ്ഥയിലാണ്. വാമനപുരം നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് രണ്ട് ചെറുപാലങ്ങൾ വെള്ളത്തിനടിയിലായി ചെറിയ തോടുകളും കരകവിഞ്ഞൊഴുകുന്നുണ്ട്. തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട് തുടരുന്നതിന് പുറമെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ സംസ്ഥാനത്തെ പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് ആയിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയോര മേഖലകളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും, നദിക്കരകളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. Heavy rain continued to lash Thiruvananthapuram, prompting an orange alert in the district at night. Overflowing rivers and rising water levels led to flooding in several homes, while an indigenous settlement in Peppara was left isolated after roads were submerged. Authorities have urged residents in hilly, riverside and low-lying areas to remain alert and avoid unnecessary travel. ## Elderly man dies after hornet attack in Venganoor while collecting fallen leaves and coconuts 2026-10-20T22:14:00+05:30 · Kerala · ml · keywords: "HornetAttack", "ElderlyDeath", "Thiruvananthapuram News" · [source](https://truevisionnews.com/news/387961/hornet-attack-venganoor-elderly-man-dies) കോവളം: വെങ്ങാനൂർ വെണ്ണിയൂരിൽ കടന്നൽക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായ വയോധികൻ മരിച്ചു. വെണ്ണിയൂർ നെല്ലിവിള മാവറത്തലമേലെ പുത്തൻവീട്ടിൽ വി. സഹദേവൻ ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ സ്വകാര്യ പറമ്പിൽ വീണുകിടന്ന ഓലയും തേങ്ങയും പെറുക്കിയെടുക്കുന്നതിനിടെയാണ് സഹദേവനെ കടന്നൽക്കൂട്ടം ആക്രമിച്ചത്. അപ്രതീക്ഷിതമായി കടന്നലുകളുടെ ആക്രമണമുണ്ടായതോടെ സഹദേവൻ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട് വീട്ടിലെത്തുകയായിരുന്നു. തുടർന്ന് വീട്ടുകാർ സഹദേവനെ വെങ്ങാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. എന്നാൽ, ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ: എസ്. ശ്യാമള. മക്കൾ: എസ്. സുധീഷ്, എസ്. ഷിബു. An elderly man from Venganoor died after being attacked by a swarm of hornets while collecting fallen leaves and coconuts from a nearby private plot. He was taken to a private hospital for treatment but died the next morning after developing physical distress. ## Nurse Murder Case: 23-Year-Old Colleague Arrested Over Gold Necklace Theft 2026-10-20T21:39:00+05:30 · Crime · ml · keywords: "TamilNaduNews", "NurseMurder", "GoldTheft", "PoliceArrest", "ColleagueCrime" · [source](https://truevisionnews.com/news/387959/nurse-murder-gold-necklace-arrest) ഈറോഡ്: തമിഴ്നാട്ടിൽ സഹപ്രവർത്തകയായ 26 കാരിയെ കൊലപ്പെടുത്തി നാല് പവന്റെ താലിമാല കവർന്ന സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തിരുപ്പൂർ പള്ളഗൗണ്ടൻപാളയത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ ഉത്തിരയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ സഹപ്രവർത്തകനായ ശരവണൻ എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, ഈറോഡ് രാമനാഥപുരം സ്വദേശിയായ ഉത്തിരയെ ഒക്ടോബർ 15 മുതലാണ് കാണാതായത്. തുടർന്ന് ഭർത്താവ് പോലീസിൽ പരാതി നൽകി. തിരച്ചിലിൽ ഒക്ടോബർ 17-ന് പെരുന്തുറ വിജയമംഗലം ടോൾ ഗേറ്റിന് സമീപത്തുനിന്നാണ് ഉത്തിരയുടെ മൃതദേഹം കണ്ടെത്തി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഉത്തിരയുടെ സഹപ്രവർത്തകനായ ശരവണനിലേക്ക് എത്തിയത്. ആഭരണം കവരാൻ ലക്ഷ്യമിട്ട് ശരവണൻ ഉത്തിരയെ തന്റെ ഇരുചക്രവാഹനത്തിൽ കയറ്റി വിജനമായ സ്ഥലത്തെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒക്ടോബർ 19-നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന് കവർച്ച ചെയ്ത സ്വർണ്ണാഭരണങ്ങൾ പോലീസ് കണ്ടെടുത്തു. പ്രതിയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഈ സംഭവം തമിഴ്നാട്ടിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലാണെന്ന് ആരോപിച്ച് പ്രതിപക്ഷം സർക്കാരിനെതിരെ രംഗത്തെത്തി. പോലീസ് വകുപ്പിന്റെ ചുമതല കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രിക്കും സർക്കാരിനും വീഴ്ച സംഭവിച്ചതായി എംകെ സ്റ്റാലിൻ ആരോപിച്ചു. മുഖ്യമന്ത്രി പേരിന് മാത്രമാണ് വകുപ്പിന്റെ ചുമതല വഹിക്കുന്നത്. മറ്റ് പല വകുപ്പുകളുടെയും ചുമതലകൾ മറ്റ് മന്ത്രിമാർക്ക് വീതിച്ചു നൽകിയത് പോലെ, പോലീസ് വകുപ്പും മറ്റാർക്കെങ്കിലും പുറംകരാർ നൽകിയിരിക്കുകയാണോ എന്ന് സ്റ്റാലിൻ ചോദിച്ചിരുന്നു. A 23-year-old man has been arrested in Tamil Nadu for allegedly murdering his 26-year-old nurse colleague and stealing her four-sovereign gold necklace. Police recovered the stolen jewellery and remanded the accused in judicial custody, while the case has also triggered political criticism of the state government. ## Tell It to the Leadership, Not in Public: M.M. Hassan Criticizes Adoor Prakash 2026-10-20T21:25:00+05:30 · Politics · ml · keywords: "Congress", "UDF", "MMSHassan", "AdoorPrakash", "KeralaPolitics" · [source](https://truevisionnews.com/news/387957/m-m-hassan-criticizes-adoor-prakash-publicly) തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യപ്രതികരണത്തിൽ വിമർശനവുമായി മുതിർന്ന നേതാവ് എം.എം. ഹസൻ. അടൂർ പ്രകാശിന് അഭിപ്രായം ഉണ്ടെങ്കിൽ അത് നേതൃത്വത്തെ അറിയിക്കണമായിരുന്നു. അത് അദ്ദേഹം ചെയ്യുകയും ചെയ്തു. പിന്നെ അത് പൊതുവേദികളിൽ പറയേണ്ടതില്ലായിരുന്നുവെന്ന് എം.എം. ഹസൻ പറഞ്ഞു. അടൂർ പ്രകാശിന്റെ പിന്നിൽ ആരെങ്കിലും ഉണ്ടോ എന്ന് തനിക്കറിയില്ലെന്നും എം.എം. ഹസൻ പറഞ്ഞു. മുഖ്യമന്ത്രിയെ ഒരാൾ നിരന്തരം കുറ്റപ്പെടുത്തുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ഒരാൾ ഉണ്ടെന്ന കെ. മുരളീധരന്റെ പരാമർശത്തോടായിരുന്നു എം.എം. ഹസന്റെ പ്രതികരണം. കോൺഗ്രസിൽ ഒരു ഭിന്നതയും ഇല്ലെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും എം.എം. ഹസൻ പറഞ്ഞു. ആണുങ്ങളുടെ സർക്കാർ ആയിരുന്നെങ്കിൽ ഉടൻതന്നെ നടപടികൾ സ്വീകരിച്ചേനെ എന്ന കെ. സുധാകരന്റെ പരാമർശം പൊതുവേദികളിൽ ഒഴിവാക്കേണ്ടതായിരുന്നുവെന്നും എം.എം. ഹസൻ പറഞ്ഞു. ഈ സർക്കാരിൽ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ടല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം മുഖ്യമന്ത്രിക്കെതിരായ യുവനേതാക്കളുടെ പ്രതികരണങ്ങൾ മുതിർന്ന നേതാക്കളുടെ പിന്തുണയോടെയെന്നാണ് വിവരം. ഇക്കഴിഞ്ഞ ദിവസം കെപിസിസി വാട്സ്ആപ്പ് ഗ്രൂപ്പിലുണ്ടായ തർക്കത്തെ തുടർന്ന് പ്രതികരണത്തിന് വിലക്കേർപ്പെടുത്തേണ്ടി വന്നിരുന്നു. ബോർഡ്, കോർപ്പറേഷൻ നിയമനങ്ങൾ മുഖ്യമന്ത്രി ഏകപക്ഷീയമായി നടപ്പാക്കുന്നു എന്ന് ഒരു വിഭാഗം നേതാക്കൾ വിമർശനം ഉന്നയിച്ചിരുന്നു. Senior Congress leader M.M. Hassan criticized UDF convener Adoor Prakash for making his views public instead of raising them within the leadership. Hassan also said remarks made by K. Sudhakaran and K. Muraleedharan should have been avoided in public, amid reports of internal rifts over criticism of the Chief Minister. ## Where Is Shaahul Hameed? Kozhikode Daras Student Reported Missing 2026-10-20T21:01:00+05:30 · Kerala · ml · keywords: "KozhikodeNews", "MissingPerson", "DarasStudent", "KeralaPolice", "SearchAlert" · [source](https://truevisionnews.com/news/387955/kozhikode-daras-student-missing) കോഴിക്കോട്: പതിനഞ്ച് വയസ്സുകാരനായ ദറസ് വിദ്യാര്‍ത്ഥിയെ കാണാതായി. കോഴിക്കോട് നരിക്കുനി സ്വദേശിയായ പതിനഞ്ചുകാരനെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി ലഭിച്ചത്. നരിക്കുനി നെല്ലിയേരിത്താഴം മലയില്‍ തൊടുകയില്‍ മൊയ്തീന്‍ മുസ്ലിയാരുടെ മകന്‍ ഷാഹുല്‍ ഹമീദി(15) നെയാണ് കാണാതായത്. കുന്ദമംഗലം ഇശാഅത്ത് സുന്നി ദറസ് വിദ്യാര്‍ത്ഥിയാണ്. ഇന്നലെ രാവിലെ മൊയ്തി മുസ്ലിയാര്‍ ഷാഹുലിനെ ദറസിന് മുന്നില്‍ ഇറക്കിവിട്ടെങ്കിലും കുട്ടി ദറസില്‍ എത്തിയിരുന്നില്ല. വൈകുന്നേരം ഉസ്താദ് വിളിച്ചതോടെയാണ് ഈ വിവരം വീട്ടുകാര്‍ അറിയുന്നത്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന നമ്പറിലോ കുന്ദമംഗലം പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മൊയ്തീന്‍ എം.ടി: 8086622571. കുന്ദമംഗലം പോലീസ് സ്റ്റേഷന്‍ : 0495 2800256. A 15-year-old Daras student from Narikkuni in Kozhikode has been reported missing since Monday morning. His family learned he had not reached the Daras only after the teacher called in the evening, and they have shared contact numbers for any information. ## Elderly Woman Found Dead in Anjuthengu; Police Probe Underway 2026-10-20T20:51:00+05:30 · Crime · ml · keywords: "KeralaNews", "PoliceInvestigation", "MissingPerson", "Thiruvananthapuram" · [source](https://truevisionnews.com/news/387954/elderly-woman-found-dead-anjuthengu) തിരുവനന്തപുരം: അഞ്ചുതെങ്ങിൽ 65 കാരിയായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി ഡെയ്‌സിയാണ് മരിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി ഇവരെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഡെയ്‌സിയെ കാണാതാകുന്നത്. തുടർന്ന് ബന്ധുക്കൾ അന്വേഷണം നടത്തുകയും, ഇന്ന് രാവിലെ അഞ്ചുതെങ്ങ് പൊലീസിൽ പരാതിപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാവിലെ 11 മണിയോടെ കായിക്കരക്കടവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കായിക്കരക്കടവിൽ ഒരു മരത്തിനോട് ചേർന്നാണ് മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞ് ഫയർഫോഴ്സും അഞ്ചുതെങ്ങ് പൊലീസും സ്ഥലത്തെത്തി മൃതദേഹം കരയ്ക്കടിപ്പിച്ചു. തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ലെന്നും, ദുരൂഹതയുണ്ടോയെന്ന കാര്യം കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ പറയാൻ സാധിക്കൂ എന്നും പൊലീസ് അറിയിച്ചു. An elderly woman from Anjuthengu, identified as Daisy, was found dead after being missing for two days. Her body was discovered at Kaikkarakadavu and shifted to Thiruvananthapuram Medical College for postmortem, while police continue their investigation into the cause of death. ## Modi Calls for Unity Against Enemies on Dussehra, Warns of Divisive Forces 2026-10-20T20:16:00+05:30 · National · ml · keywords: "NarendraModi", "Dussehra", "NationalUnity", "RamRajya", "AtmanirbharBharat" · [source](https://truevisionnews.com/news/387952/modi-dussehra-unity-against-divisive-forces) ഡൽഹി: രാജ്യത്തെ വിഭജിക്കാൻ ചിലർ ശ്രമിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ശത്രുക്കളെ നാം ഒരുമിച്ച് നേരിടണം. രാമന്റെ ആദർശങ്ങളെ ഓർക്കാനുള്ള സമയമാണ് ഇതെന്നും ദസറ ആഘോഷത്തിൽ പങ്കെടുത്ത് നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി ഒറ്റക്കെട്ടായി നിൽക്കണം. ‘അടിച്ചമർത്തലിന്റെയും ഭീകരതയുടെയും അന്ത്യം’ കുറിക്കുന്നതാണ് ദസറ ആഘോഷമെന്ന് അദ്ദേഹം പറഞ്ഞു. അസത്യത്തിന് മേൽ സത്യം വിജയിക്കുമെന്ന വിശ്വാസത്തിന്റെ സാക്ഷ്യപത്രമാണ് ദസറയെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ‘രാമരാജ്യം’, സ്വയംപര്യാപ്തത, ദേശീയ ഐക്യം എന്നിവയ്ക്ക് ഊന്നൽ നൽകിയ പ്രധാനമന്ത്രി, സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളാൻ ആഹ്വാനം ചെയ്തു. സത്യം, സേവനം, കൂട്ടായ ദൃഢനിശ്ചയം എന്നീ മൂല്യങ്ങളിൽ അധിഷ്ഠിതമായ, വികസിതവും സ്വയംപര്യാപ്തവുമായ ഒരു ഇന്ത്യ എന്ന കാഴ്ചപ്പാടാണ് വലുതെന്ന് അദേഹം പറഞ്ഞു. > “വിവേചനമില്ലാത്ത ഒരു ഭരണസംവിധാനത്തെയാണ് രാമരാജ്യം സൂചിപ്പിക്കുന്നത്. നീതി പുലരുന്നതും എല്ലാവർക്കും തുല്യ അവസരങ്ങൾ ലഭിക്കുന്നതുമായ ഒരു രാജ്യം. ഇത്തരമൊരു സംവിധാനത്തിൽ, അധികാരത്തിന്റെ ലക്ഷ്യം കേവലം ഭരിക്കൽ മാത്രമല്ല, ജനക്ഷേമം ഉറപ്പാക്കുക കൂടിയാണ്. പാവപ്പെട്ടവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും സേവിക്കുക എന്നതായിരിക്കണം നമ്മുടെ പരമോന്നത മുൻഗണന. പ്രതിസന്ധി എത്ര വലുതാണെങ്കിലും വെല്ലുവിളി എത്ര കഠിനമാണെങ്കിലും നമ്മൾ മറ്റുള്ളവരെ ആശ്രയിക്കരുത്. നമ്മൾ നമ്മുടെ സ്വന്തം കഴിവ് തിരിച്ചറിയണം, സ്വന്തം വിഭവങ്ങളിൽ വിശ്വസിക്കണം, നമ്മുടെ നിശ്ചയദാർഢ്യത്തെ ശക്തിയാക്കി മാറ്റണം, സ്വന്തം കഠിനാധ്വാനത്തിലൂടെ പരിഹാരങ്ങൾ കണ്ടെത്തണം. വികസിത ഭാരതത്തിന്റെയും ആത്മനിർഭർ ഭാരതത്തിന്റെയും ലക്ഷ്യങ്ങളാണ് നമ്മൾ നമുക്ക് മുന്നിൽ വച്ചിരിക്കുന്നത്” പ്രധാനമന്ത്രി മോദി പറഞ്ഞു. Prime Minister Narendra Modi said some forces are trying to divide the country and urged people to stand together against enemies. Speaking at a Dussehra event, he highlighted the ideals of Ram Rajya, national unity, self-reliance and public welfare. ## Waqf Board Reconstitution: Minister N. Shamsudheen Meets Kanthapuram 2026-10-20T19:36:00+05:30 · Kerala · ml · keywords: "WaqfBoard", "Kanthapuram", "NShamsudheen", "KeralaPolitics", "MuslimLeague" · [source](https://truevisionnews.com/news/387948/waqf-board-reconstitution-kanthapuram-shamsudheen-meeting) കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എൻ ഷംസുദീൻ. പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി പറഞ്ഞു. സർക്കാരിന് മുന്നിലുള്ള പ്രതിസന്ധി കാന്തപുരത്തെ പറഞ്ഞ് മനസിലാക്കി എന്നും എൻ ഷംസുദീൻ പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മറ്റന്നാൾ നടത്താൻ നിശ്ചയിച്ച പ്രതിഷേധ മാർച്ച് കാന്തപുരം വിഭാഗം മാറ്റിവെച്ചു. വഖഫ് ബോർഡിൽ അംഗത്വം ലഭിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി എന്ന് കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി പറഞ്ഞു.  വഖഫ് ബോർഡ് പുനസംഘടനയിൽ ആരെയും ബോധപൂർവ്വം ഒഴിവാക്കിയിട്ടില്ലെന്നും വിവാദം ഒഴിവാക്കേണ്ടതായിരുന്നു എന്നും മന്ത്രി എൻ ഷംസുദീൻ കൂടിക്കാഴ്ചയ്ക്ക് മുൻപ് മാധ്യമങ്ങളോട് പറഞ്ഞു. വഖ്‌ഫ് ബോർഡ് പുനഃസംഘടനയിൽ തഴഞ്ഞതിൽ സമസ്ത എ പി വിഭാഗം പരസ്യപ്രതിഷേധത്തിലേക്ക് കടക്കുന്നതിനിടെയാണ് പ്രശ്നപരിഹാരം. മുഖ്യമന്ത്രി വി‌ഡി സതീശന്റെയും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെയും നിർദ്ദേശപ്രകാരം പൊന്നാനി എംഎൽഎ കെ.പി നൗഷാദ് അലി എ പി വിഭാഗം നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ധാരണ. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി ബോർഡ് അംഗത്വം രാജി വെച്ച് ഹജ്ജ് കമ്മിറ്റി ചെയർമാൻ ആകും. ഈ ഒഴിവിലേക്ക് എ.പി വിഭാഗം പ്രതിനിധിയെ പരിഗണിക്കാനാണ് ധാരണ. സമവായത്തിൽ സന്തോഷം എന്നായിരുന്നു വഖഫ് ബോർഡ് ചെയർമാൻ എം സി മായിൻ ഹാജിയുടെ പ്രതികരണം. നേരത്തെ ഉറപ്പ് നൽകിയ വഖ്‌ഫ് ബോർഡ് അംഗത്വം തഴയപ്പെട്ടതിലുള്ള അതൃപ്തിയാണ് മുസ്ലിംലീഗ് നേരിട്ട് നടത്തിയ ആദ്യ സമവായങ്ങൾക്ക് എ.പി വിഭാഗം വഴങ്ങാതിരുന്നത് എന്നാണ് സൂചന. Amid the controversy over the reconstitution of the Waqf Board, Minister N. Shamsudheen met Kanthapuram A.P. Aboobacker Musliyar in Kozhikode and said a solution would be found. Following the talks, the protest march planned by the Kanthapuram faction was postponed, with an understanding reached on representation in the board. ## Influencer Shraddha Dubey, Sister and Driver Arrested in Restaurant Owner’s Death 2026-10-20T19:16:00+05:30 · Crime · ml · keywords: "ShraddhaDubey", "RestaurantOwnerDeath", "LucknowPolice", "NepalBorder", "CrimeNews" · [source](https://truevisionnews.com/news/387947/influencer-shraddha-dubey-arrested-death-case) ലക്നൗ: റെസ്റ്റോറൻ്റ് ഉടമയുടെ മരണത്തിൽ ഒളിവിലായിരുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോഡലുമായ ശ്രദ്ധ ദുബെ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ നാഗ്പുരിൽ നിന്നാണ് ശ്രദ്ധ ദുബെയെയും സഹോദരി രശ്മി ദുബെ, ഡ്രൈവർ തൻവീർ അലി (ഡാനിഷ്) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യയിലെയും നേപ്പാളിലെയും വിവിധയിടങ്ങളിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് അറസ്റ്റ്. മൂവരെയും കുറിച്ച് വിവരം നൽകുന്നവർക്ക് പൊലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. നേപ്പാളിലേക്ക് കടന്ന മൂന്നുപേരും ഉത്തർ പ്രദേശിലേക്ക് മടങ്ങിയെത്തി നാഗ്പുരിലേക്ക് പോകുംവഴിയാണ് പിടിയിലായത്. ഇക്കഴിഞ്ഞ ഒൻപതാം തീയതി ആണ് 28കാരനായ ശിവ ശർമ ലക്നൗവിലെ ഹസ്രത്ഗഞ്ച് മേഖലയിൽ സ്ഥിതിചെയ്യുന്ന ശ്രദ്ധയുടെ അപ്പാർട്ട്മെൻ്റിൻ്റെ നാലാം നിലയിൽ നിന്ന് വീണു മരിച്ചത്. ശ്രദ്ധയുടെ ലിവ് ഇൻ പങ്കാളിയായിരുന്ന ശിവ ശർമ. മരണത്തിന് പിന്നിൽ ശ്രദ്ധയും മറ്റുള്ളവരുമാണെന്ന് ശർമയുടെ അമ്മ രഞ്ജന ശർമ ആരോപിച്ചിരുന്നു. രഞ്ജന ശർമയുടെ പരാതിയിൽ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. താൻ നിരപരാധിയാണെന്നും ശർമയുടേത് ആത്മഹത്യയാണെന്നും ചൂണ്ടിക്കാട്ടി ശ്രദ്ധ രംഗത്തെത്തിയിരുന്നു. അന്വേഷണത്തിൽ ശ്രദ്ധയും സംഘവും നേപ്പാളിലേക്ക് കടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇവരുടെ കാർ ഇന്ത്യ - നേപ്പാൾ അതിർത്തിയിൽ പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നേപ്പാൾ പൊലീസുമായി ബന്ധപ്പെട്ട ലക്നൗ പൊലീസ് മൂവരുടെയും സഞ്ചാരപാതയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിനിടെ, ശ്രദ്ധയും സംഘവും ഉത്തർ പ്രദേശിലേക്ക് മടങ്ങിയെത്തിയതായി പൊലീസ് കണ്ടെത്തി. തുടർന്ന് നാഗ്പുരിലേക്ക് പോകുന്നതായും പൊലീസിന് വിവരം ലഭിച്ചു. ഇതോടെ ഉത്തർ പ്രദേശ് പൊലീസ് സ്പെഷ്യൽ ടാസ്ക് ഫോഴ്സിൻ്റെയും മഹാരാഷ്ട്ര പൊലീസിൻ്റെയും സഹായത്തോടെ ലക്നൗ പൊലീസ് മൂവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ ലക്നൗവിൽ എത്തിച്ചു കോടതിയിൽ ഹാജരാക്കും. Social media influencer and model Shraddha Dubey, along with her sister and driver, has been arrested in connection with the death of restaurant owner and live-in partner Shiv Sharma. Police said the trio was tracked across India and Nepal before being detained near Nagpur and will be produced before a court in Lucknow. ## Man Arrested in Kannur for Cheating Women with Marriage Promise 2026-10-20T18:49:00+05:30 · Kerala · ml · keywords: "MarriageFraud", "SexualExploitation", "KeralaPolice", "KannurNative", "GoldTheft" · [source](https://truevisionnews.com/news/387943/marriage-promise-fraud-women-arrested) നേമം: വിവാഹ വാഗ്ദാനം നൽകി സ്ത്രീകളെ പീഡിപ്പിച്ചശേഷം പണവും സ്വർണ്ണവും കവരുന്നതായുള്ള ആരോപണത്തിൽ ഒരാളെ പോലീസ് പിടികൂടി. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി നാദിർഷാ അബ്ദുള്ള നെയാണ് പോലീസ് എറണാകുളത്ത് നിന്നും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റിൽ കരമന പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കേരളത്തിലെ പല ജില്ലകളിലും സമാനമായ തട്ടിപ്പുകൾ പ്രതി നടത്തിയിരുന്നുവെങ്കിലും ആരും പരാതി നൽകാത്തതു കാരണം ഇയാളുടെ പേരിൽ മറ്റ് കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ ഡോ.അരുൾ.ബി.കൃഷ്ണ, ഡി.സി.പി ദീപക് ധൻകർ, ഫോർട്ട് എ.സി. പ്രദീപ്.കെ എന്നിവരുടെ നിർദ്ദേശാനുസരണം നേമം സർക്കിൾ ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ, നേമം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നിസ്സാമുദ്ദീൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനീത്, ബിനൂപ്, ബിജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. തട്ടിപ്പിനുശേഷം ഒളിവിലായിരുന്നു പ്രതി. Police arrested Nadirsha Abdullah, a native of Koothuparamba in Kannur, in connection with a case alleging that he sexually exploited women by promising marriage and later stole money and gold from them. The arrest was made in Ernakulam based on a complaint filed at the Karamana police station in August. Authorities said he had carried out similar frauds in several districts across Kerala. ## Temple Donation Box Broken Open, Cash Stolen in Nadapuram 2026-10-20T17:44:00+05:30 · Kerala · ml · keywords: "TempleTheft", "KeralaCrime", "Nadapuram", "CCTVInvestigation", "PoliceProbe" · [source](https://truevisionnews.com/news/387941/nadapuram-temple-donation-box-theft) **കോഴിക്കോട് : **നാദാപുരത്ത് ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് പണം കവർന്ന നിലയിൽ. കല്ലാച്ചി വളയം റോഡിലെ പൊൻമ്പറ്റ ഭഗവതി ക്ഷേത്രത്തിൻ്റെ ഭണ്ഡാരമാണ് തകർത്ത നിലയിൽ കണ്ടത്. ഇന്നലെ രാത്രിയാണ് ഭണ്ഡാരം കുത്തി തുറന്ന് പണം കവർന്നതെന്ന് കരുതുന്നത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഭണ്ഡാരത്തിന്റെ പൂട്ട് ഘടിപ്പിച്ച ഭാഗം തകർത്ത നിലയിൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ നാദാപുരം സി.ഐയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. A temple donation box at Ponmpatta Bhagavathy Temple on Kallachi-Valayam Road in Nadapuram was found broken open, with cash reportedly stolen. Police have begun an investigation and are reviewing CCTV footage to identify the suspect. ## Leopard Suspected in Kozhikode’s Thusharagiri After Pet Dog Killed 2026-10-20T17:32:00+05:30 · Kerala · ml · keywords: "LeopardSighting", "KozhikodeNews", "KeralaWildlife", "ForestDepartment", "RRTTeam" · [source](https://truevisionnews.com/news/387938/leopard-suspected-thusharagiri-kozhikode) **കോഴിക്കോട്: **കോഴിക്കോട് തുഷാരഗിരിയില്‍ പുലിയുടെ സാന്നിധ്യമെന്ന് സംശയം. കിന്നരിത്തോട് ബെന്നി എന്നയാളുടെ വീട്ടിലെ വളര്‍ത്തുനായയെ കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തിയതിനെ തുടർന്നാണ് നാട്ടുകാരിൽ ആശങ്ക പടർന്നത്. വിവരമറിഞ്ഞ് വനംവകുപ്പും ആര്‍ആര്‍ടി സംഘവും സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. പ്രദേശത്ത് തുടർച്ചയായി മഴയുള്ളതിനാല്‍ കാല്‍പ്പാടുകള്‍ കൃത്യമായി കണ്ടെത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. എങ്കിലും പുലിയുടെ സാന്നിധ്യം എത്രയും പെട്ടെന്ന് ഉറപ്പാക്കുന്നതിനായി പ്രദേശത്ത് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, മൃഗത്തെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കുന്നതിനുള്ള വകുപ്പുതല അനുമതി തേടി അപേക്ഷ നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. വനത്തോട് ചേര്‍ന്നുകിടക്കുന്ന മലയോര പ്രദേശമാണ് തുഷാരഗിരി. ഇതിനുമുന്‍പും ഈ പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യവും സാന്നിധ്യവുമുണ്ടായിരുന്നതിനാല്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എത്രയും പെട്ടെന്ന് കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം. **English Summary:** A leopard is suspected in Thusharagiri, Kozhikode, after a pet dog at Benny’s house in Kinnarithode was found dead with bite marks. The forest department and RRT have inspected the area, while cameras and a trap cage are being planned amid concern from residents. ## Parvathy Thiruvothu Stuns in Emerald Co-ord Set; Mermaid Look Goes Viral 2026-10-20T17:20:00+05:30 · Fashion · ml · keywords: "ParvathyThiruvothu", "FashionShoot", "EmeraldGreen", "BodyconStyle", "MermaidLook" · [source](https://truevisionnews.com/news/387937/parvathy-thiruvothu-emerald-coord-set) ** ഫാ**ഷന്‍ മേഖലയില്‍ തന്‍റെ ഇഷ്ടങ്ങള്‍ കൂടുതല്‍ എക്സ്പ്ലോര്‍ ചെയ്യുകയാണ് നടി പാര്‍വതി തിരുവോത്ത്. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവച്ച പുതിയ കോസ്റ്റ്യൂമുകളുടെ ചിത്രങ്ങള്‍ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ഇത്തവണയും അതീവ ഗ്ലാമറസായ ഒരു ബോഡികോണ്‍ കോ-ഓർഡ് സെറ്റിലാണ് താരം എത്തിയിരിക്കുന്നത്. ബോൾഡായ ഒരു കോൺടെംപ്രറി ലുക്കിലാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'അക്വയർ' ഫാഷൻ ബ്രാൻഡിന്റെ എമറാൾഡ് ഗ്രീൻ (മരതക പച്ച) ബോഡികോൺ കോ-ഓർഡ് സെറ്റാണ് പാർവതി ധരിച്ചിരിക്കുന്നത്. ശരീരത്തോട് ഒട്ടിക്കിടക്കുന്ന ഈ ലോങ് സ്‌കർട്ടും ടോപ്പും താരത്തിന് ഒരു മെർമെയ്ഡ് ലുക്ക് നൽകുന്നുണ്ട്. സാധാരണ തുണിത്തരങ്ങളിൽ നിന്ന് വ്യത്യസ്തമായി, മടക്കുകളുള്ളതും തിളക്കമുള്ളതുമായ ഫാബ്രിക്കാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. സ്ട്രാപ്‌ലെസ്സ് ഓഫ്-ഷോൾഡർ സ്റ്റൈലില്‍ ഡിസൈന്‍ ചെയ്ത ടോപ്പിന്‍റെ മധ്യഭാഗത്തായി നൽകിയിരിക്കുന്ന മനോഹരമായ ഫ്രില്ലുകൾ വസ്ത്രത്തിന് കൂടുതൽ ഭംഗി നൽകുന്നു. ഈ ലുക്കിലെ ഏറ്റവും ആകർഷകമായ ഘടകം കൈകളിൽ ധരിച്ചിരിക്കുന്ന കറുത്ത നിറത്തിലുള്ള ലോങ് ഓപ്പറ ഗ്ലൗസുകളാണ്. ഇത് വസ്ത്രധാരണത്തിന് ഒരു ക്ലാസിക് വിന്റേജ് ലുക്കും അതേസമയം ഒരു ബോൾഡ് സ്റ്റേറ്റ്‌മെന്റും നൽകുന്നു. ലളിതമായ ആഭരണങ്ങളാണ് വസ്ത്രത്തിന് അനുയോജ്യമായി പാര്‍വതി ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. കഴുത്തിൽ മാലകൾ ഒന്നും തന്നെ ധരിച്ചിട്ടില്ല. എന്നാൽ കാതുകളിൽ മനോഹരമായ സ്റ്റഡ് മോഡൽ കമ്മലുകൾ ധരിച്ചിട്ടുണ്ട്. ഇത് ലുക്കിന് ഒരു ലക്ഷ്വറി ഫീൽ നൽകുന്നു. സ്റ്റൈലിങ്ങിന് അനുയോജ്യമായ രീതിയിൽ അഴിച്ചിട്ട ചുരുണ്ട മുടിയും ബ്ലാക്ക് ആന്റ് വൈറ്റ് സ്ട്രൈപ്പ്ഡ് ഹീലുകളുള്ള ചെരുപ്പുകളുമാണ് താരം മാച്ച് ചെയ്തിരിക്കുന്നത്. **English Summary:** Malayalam actress Parvathy Thiruvothu has drawn attention with a bold new fashion shoot in an emerald green bodycon co-ord set from the brand Acquire. Styled with opera gloves and a strapless off-shoulder top, the mermaid-like look is going viral on social media. ## Crispy Uzhunnu Vada Recipe: Crunchy Outside, Soft Inside, Made Easy at Home 2026-10-20T17:14:00+05:30 · Cookery · ml · keywords: "UzhunnuVada", "KeralaRecipe", "SouthIndianSnack", "HomemadeFood", "TeaTimeSnack" · [source](https://truevisionnews.com/news/387936/crispy-uzhunnu-vada-recipe-home) ** **ചായക്കടകളിൽ പോയാൽ ചൂടോടെ രണ്ട് ഉണ്ണിയപ്പവും ക്രിസ്പീ ഉഴുന്നുവടയും കഴിക്കാത്ത മലയാളികൾ ചുരുക്കമായിരിക്കും. പുറംഭാഗം മൊരിഞ്ഞും ഉള്ളിൽ പഞ്ഞിപോലെ മൃദുവായും ഇരിക്കുന്ന ആ നാടൻ ഉഴുന്നുവട ഇനി വീട്ടിൽത്തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാം. ആവശ്യമായ ചേരുവകൾ ഉഴുന്ന് പരിപ്പ്: 1 കപ്പ് സവാള: 1 എണ്ണം (പൊടിയായി അരിഞ്ഞത്) പച്ചമുളക്: 3 എണ്ണം (പൊടിയായി അരിഞ്ഞത്) ഇഞ്ചി: ഒരു ചെറിയ കഷ്ണം (പൊടിയായി അരിഞ്ഞത്) കറിവേപ്പില: ഒരു തണ്ട് (അരിഞ്ഞത്) കുരുമുളക് (ചതച്ചത്): 1 ടീസ്പൂൺ ജീരകം: 1 ടീസ്പൂൺ ഉപ്പ്: ആവശ്യത്തിന് വെളിച്ചെണ്ണ അല്ലെങ്കിൽ സൺഫ്ലവർ ഓയിൽ: വറുക്കാൻ ആവശ്യത്തിന് തയാറാക്കുന്ന വിധം  ഉഴുുന്നുപരിപ്പ് കഴുകി വൃത്തിയാക്കി കുറഞ്ഞത് 3 മുതൽ 4 മണിക്കൂർ വരെ വെള്ളത്തിൽ കുതിർത്തു വെക്കുക. കുതിർത്ത പരിപ്പിലെ വെള്ളം പൂർണ്ണമായും വാർത്തു കളയുക. മിക്സിയുടെ ജാറിലോ ഗ്രൈൻഡറിലോ ഇത് ചേർത്ത് ഒട്ടും വെള്ളം ചേർക്കാതെ (ആവശ്യമെങ്കിൽ കൈയിൽ അൽപ്പം വെള്ളം തൊട്ട് തളിച്ച് കൊടുക്കാം) നന്നായി അരച്ചെടുക്കുക. മാവ് നല്ല പഞ്ഞിപോലെയും വായുനിറഞ്ഞതുമായിരിക്കണം. അരച്ചെടുത്ത മാവ് ഒരു പാത്രത്തിലേക്ക് മാറ്റി, അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, ചതച്ച കുരുമുളക്, ജീരകം, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കുക. കൈകൊണ്ട് മാവ് നന്നായി അടിച്ചു കുഴച്ച് യോജിപ്പിക്കുക (ഇത് വടയ്ക്ക് നല്ല സോഫ്റ്റ്നെസ്സ് നൽകും).  കൈയിൽ അൽപ്പം വെള്ളം നനച്ച ശേഷം, അതിലേക്ക് അൽപ്പം മാവെടുത്ത് ഉരുട്ടി കൈവെള്ളയിൽ വെച്ച് പരത്തുക. ശേഷം നടുക്ക് ചൂണ്ടുവിരൽ കൊണ്ട് ഒരു ചെറിയ തുള ഉണ്ടാക്കുക. പാനിൽ എണ്ണ ചൂടാക്കുക. മാവ് ഓരോന്നായി എണ്ണയിലേക്ക് പതുക്കെ ഇടുക. മീഡിയം തീയിൽ വെച്ച് ഇരുവശവും ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുത്തു കോരുക. This article shares a simple recipe for making traditional crispy uzhunnu vada at home. It explains the ingredients, preparation method, and frying tips to achieve a crunchy outside and soft, fluffy inside. ## Son Dies in Drug-Related Clash; Locals Say Women Had to Be Locked Inside Rooms 2026-10-20T17:13:00+05:30 · Kerala · ml · keywords: "DrugAbuse", "KozhikodeNews", "FamilyConflict", "PoliceCase", "KeralaCrime" · [source](https://truevisionnews.com/news/387935/son-dies-drug-clash-kozhikode) **കോഴിക്കോട്: ** മീഞ്ചന്തയിൽ അച്ഛന്റെ അടിയേറ്റ് മകൻ മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ലഹരി ഉപയോഗത്തെച്ചൊല്ലിയുള്ള കുടുംബതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ലഹരിക്ക് അടിമയായ മകന്റെ ഉപദ്രവവും ആക്രമണവും പ്രതിരോധിക്കുന്നതിനിടയിലാണ് കൃത്യം നടന്നതെന്നാണ് പ്രാഥമിക നിഗമനം. പത്തു വർഷത്തിലേറെയായി മിസ്ഹബ് ലഹരി ഉപയോഗത്തിന് അടിമയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അടുത്തിടെയായി എം.ഡി.എം.എ. ഉൾപ്പെടെയുള്ള മാരക ലഹരിവസ്തുക്കളാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. മകനെ ലഹരിമുക്തനാക്കാൻ പിതാവ് ഉമർ കോയ വൻതുക ചെലവഴിച്ച് പലതവണ ചികിത്സകൾ നൽകിയെങ്കിലും ചികിത്സ പൂർത്തിയാക്കാതെ ഇയാൾ വീണ്ടും ലഹരിയിലേക്ക് തന്നെ മടങ്ങുകയായിരുന്നു. പിതാവിന്റെ സ്ക്രാപ്പ് ബിസിനസ്സിലെ സാധനങ്ങളും വീട്ടിലെ വസ്തുക്കളും മോഷ്ടിച്ചു വിറ്റാണ് ഇയാൾ ലഹരിമരുന്ന് വാങ്ങാനുള്ള പണം കണ്ടെത്തിയിരുന്നതെന്നും അയൽവാസികൾ സാക്ഷ്യപ്പെടുത്തുന്നു. നിരന്തരമായ ലഹരി ഉപയോഗവും അക്രമസ്വഭാവവും കാരണം കുടുംബത്തിലും അയൽപക്കത്തും കടുത്ത ഭീതിയും അസ്വസ്ഥതകളുമാണ് ഇയാൾ സൃഷ്ടിച്ചിരുന്നത്. മിസ്ഹബിന്റെ ഭീഷണി കാരണം മൂത്ത സഹോദരൻ സ്വന്തം വീട്ടിൽ നിൽക്കാൻ കഴിയാതെ മാറിത്താമസിക്കേണ്ടി വന്നു. ഭയം കാരണം വീട്ടിലെ സ്ത്രീകളെ പോലും മുറിക്കുള്ളിൽ പൂട്ടിയിടേണ്ട അവസ്ഥ വരെ ഉണ്ടാകാറുണ്ടായിരുന്നു. വഴിയാത്രക്കാരെയും അയൽവാസികളെയും തെറിവിളിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന രീതിയിലേക്ക് ഇയാളുടെ പെരുമാറ്റം മാറിയതോടെ നാട്ടുകാരുമായുള്ള ബന്ധവും പൂർണ്ണമായി മുറിഞ്ഞിരുന്നു. സംഭവദിവസവും ലഹരിയെച്ചൊല്ലി വീട്ടിൽ കടുത്ത വാക്കുതർക്കവും കയ്യാങ്കളിയുമാണ് ഉണ്ടായത്. ആക്രമണത്തിൽ പിതാവ് ഉമർ കോയയുടെ തലയ്ക്കും കണ്ണിനും സാരമായി പരിക്കേറ്റു. മകന്റെ ക്രൂരമായ മർദ്ദനത്തിൽ നിന്ന് സ്വയം രക്ഷപ്പെടാനും പ്രതിരോധിക്കാനും ശ്രമിക്കുന്നതിനിടയിലാണ് ഉമർ കോയയുടെ അടിയേറ്റ് മിസ്ഹബ് വീണതും മരണപ്പെട്ടതും. മർദ്ദനത്തിൽ കടുത്ത പരിക്കേറ്റ ഉമർ കോയ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെത്തുടർന്ന് പന്നിയങ്കര പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുകയും പിതാവ് ഉമർ കോയയ്‌ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. **English Summary:** In Meenchanta, Kozhikode, a 31-year-old man identified as Mishab died after being struck by his father during a violent dispute over drug abuse. Neighbors said the man had been addicted for years, frequently stole from home to buy drugs, and terrorized the family and locals. Police have registered a case, while the injured father is being treated at Kozhikode Medical College. ## Father Shoots Sleeping Daughter Dead Over Love Marriage Dispute 2026-10-20T17:00:00+05:30 · Crime · ml · keywords: "LoveMarriage", "UttarPradesh", "Mainpuri", "DomesticViolence", "CrimeNews" · [source](https://truevisionnews.com/news/387932/father-shoots-daughter-love-marriage-dispute-NEW-) **ലഖ്‌നൗ: **ഉത്തർപ്രദേശിലെ മെയിൻപുരിയിൽ സ്വന്തം മകളുടെ ജീവനെടുക്കാൻ ശ്രമിച്ച് പിതാവിന്റെ ക്രൂരത. കുടുംബം നിശ്ചയിച്ച വിവാഹത്തിന് വിസമ്മതിച്ച് താൻ ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട 19-കാരിയായ മകൾക്ക് നേരെ പിതാവ് വെടിയുതിർത്തു. സംഭവത്തിൽ പിതാവ് ആസിൻ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. മെയിൻപുരി ജില്ലയിലെ ഭോംഗാവ് പട്ടണത്തിൽ തിങ്കളാഴ്ചയായിരുന്നു നാടിനെ ഞെട്ടിച്ച ക്രൂരകൃത്യം അരങ്ങേറിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന മകൾ ഷാസിയയുടെ തലയ്ക്ക് നേരെയാണ് പിതാവ് വെടിയുതിർത്തത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആദ്യം ജില്ലാ ആശുപത്രിയിലും, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സൈഫായി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഷാസിയ നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പോലീസ് പറയുന്നതനുസരിച്ച്, ഷാസിയ മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും ഇയാളെത്തന്നെ വിവാഹം കഴിക്കണമെന്ന നിലപാടിലായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. എന്നാൽ തൊഴിലാളിയായ പിതാവ് മറ്റൊരു വിവാഹം നിശ്ചയിച്ചിരുന്നു. ഈ വിവാഹത്തിന് ഷാസിയ ശക്തമായി എതിർപ്പ് പ്രകടിപ്പിക്കുകയും താൻ ഇഷ്ടപ്പെടുന്നയാളെ മാത്രമേ വിവാഹം കഴിക്കൂ എന്ന് ഉറപ്പിച്ചുപറയുകയും ചെയ്തതോടെയാണ് പ്രകോപിതനായ പിതാവ് കൊലപാതക ശ്രമത്തിന് മുതിർന്നത്. വെടിയൊച്ച കേട്ട് ഭയന്നോടിയെത്തിയ മാതാവ് ഖൈറുന്നിഷയാണ് രക്തത്തിൽ കുളിച്ചു കിടന്ന മകളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ഭർത്താവിനെതിരെ കൊലപാതകശ്രമത്തിന് മാതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. In Mainpuri, Uttar Pradesh, a father allegedly shot his 19-year-old daughter while she was asleep after she insisted on marrying a man of her choice. The accused, Asin Khan, has been arrested, and the victim remains in critical condition at a hospital. ## Kerala Announces 2027 Public Holidays: 21 Days on the List 2026-10-20T16:48:00+05:30 · Kerala · ml · keywords: "KeralaHolidays", "PublicHolidays", "GazetteNotification", "Onam", "Christmas" · [source](https://truevisionnews.com/news/387931/kerala-2027-public-holidays-announced) **തിരുവനന്തപുരം: 20**27ലെ കേരളത്തിലെ പൊതു അവധി ദിനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 18ന് പ്രസിദ്ധീകരിച്ച കേരള ഗസറ്റിലാണ് അവധി ദിനങ്ങള്‍ സംബന്ധിച്ച വിജ്ഞാപനമുള്ളത്. റിപ്പബ്ലിക് ദിനം, വിഷു, ഈസ്റ്റര്‍, ബക്രീദ്, ഓണം, ക്രിസ്മസ് തുടങ്ങി 21 ദിവസങ്ങളാണ് പട്ടികയില്‍ പൊതു അവധികളായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ എല്ലാ ഞായറാഴ്ചകളും മാസത്തിലെ രണ്ടാം ശനിയാഴ്ചകളും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായിരിക്കും. ജനുവരി രണ്ടിന് മന്നം ജയന്തിയോടെയാണ് 2027ലെ പൊതു അവധി ദിനങ്ങള്‍ ആരംഭിക്കുന്നത്. മാര്‍ച്ചില്‍ മഹാശിവരാത്രി, റംസാന്‍, പെസഹ വ്യാഴം, ദുഃഖവെള്ളി തുടങ്ങിയ അവധി ദിനങ്ങളുണ്ട്. ഏപ്രിലിൽ അംബേദ്കര്‍ ജയന്തിയും വിഷുവും മെയില്‍ മെയ് ദിനവും ബക്രീദും അവധികളാണ്. ഓണം സെപ്റ്റംബറിലാണ്. മൂന്നാം ഓണം സെപ്റ്റംബര്‍ 13നും നാലാം ഓണം സെപ്റ്റംബര്‍ 14നും ശ്രീനാരായണ ഗുരു ജയന്തി സെപ്റ്റംബര്‍ 15നുമാണ്. സെപ്റ്റംബര്‍ 22ന് ശ്രീനാരായണ ഗുരു സമാധി ദിനവും അവധിയായിരിക്കും. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തിയും ഒക്ടോബര്‍ 28ന് ദീപാവലിയും ഡിസംബര്‍ 25ന് ക്രിസ്മസും പൊതു അവധി ദിനങ്ങളാണ്. റംസാന്‍, ബക്രീദ്, മുഹറം എന്നീ അവധി ദിനങ്ങള്‍ ചന്ദ്രദര്‍ശനത്തിന് അനുസരിച്ച് മാറാന്‍ സാധ്യതയുണ്ടെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പൊതു അവധി ദിവസങ്ങളുമായി ഒത്തുവന്നതിനാല്‍ പ്രത്യേക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത ദിനങ്ങള്‍: ഈസ്റ്റര്‍ (മാര്‍ച്ച് 28 ഞായര്‍), മിലാദ്-ഇ-ഷെരീഫ് (ഓഗസ്റ്റ് 14 രണ്ടാം ശനി), സ്വാതന്ത്ര്യദിനം (ഓഗസ്റ്റ് 15 ഞായര്‍), ഒന്നാം ഓണം (സെപ്റ്റംബര്‍ 11 രണ്ടാം ശനി), തിരുവോണം (സെപ്റ്റംബര്‍ 12 ഞായര്‍), മഹാനവമി (ഒക്ടോബര്‍ 9 രണ്ടാം ശനി), വിജയദശമി (ഒക്ടോബര്‍ 10 ഞായര്‍). ചില വിഭാഗങ്ങളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പ്രത്യേക സാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന മൂന്ന് നിയന്ത്രിത അവധി ദിനങ്ങളും വിജ്ഞാപനത്തിലുണ്ട്. English Summary: The Kerala government has released the 2027 public holiday list through a gazette notification issued on October 18. The calendar includes 21 general holidays, with dates for festivals such as Vishu, Onam, Bakrid, and Christmas, along with restricted holidays for specific communities. ## Nine-Year-Old Ethan Mithun Lal Dies in Gundlupet Crash After Mysuru Trip 2026-10-20T16:42:00+05:30 · Kerala · ml · keywords: "KarnatakaCrash", "KeralaNews", "VadakaraBoy", "RoadAccident", "ChildDeath" · [source](https://truevisionnews.com/news/387930/mysuru-trip-gundlupet-car-crash) **കോഴിക്കോട്: **അവധി ആഘോഷങ്ങളുടെ സന്തോഷം പങ്കിട്ട് പുഞ്ചിരിയോടെ മടങ്ങിയ ആ കുടുംബത്തിന്റെ യാത്ര അവസാനിച്ചത് കണ്ണീർക്കടലിൽ. മൈസൂരു യാത്ര കഴിഞ്ഞ് മടങ്ങവെ കർണാടക ഗുണ്ടൽപേട്ടിലുണ്ടായ ദാരുണമായ കാർ അപകടത്തിൽ ഒമ്പത് വയസ്സുകാരന്റെ മരണം ബന്ധുക്കൾക്കും നാടിനും താങ്ങാനാകാത്ത ആഘാതമായി. കർണാടകയിലെ ഗുണ്ടൽപേട്ടിന് സമീപം കാർ അപകടത്തിൽപ്പെട്ട് മരിച്ച ഒമ്പതുവയസുകാരൻ ഈഥൻ മിഥുന്റെ മൃതദേഹം ആറ് മണിയോടെ വടകരയിലെ വീട്ടിൽ എത്തിക്കും. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. മൈസൂരുവിലെ അവധി ആഘോഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്ന വടകര ചോറോട് സ്വദേശികളായ കുടുംബം. ഗുണ്ടൽപേട്ടയ്ക്ക് സമീപത്തെ ദേശീയപാതയിലൂടെ കുടുംബം സഞ്ചരിച്ച കാർ പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡരികിലെ വൻമരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായി തകർന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയായിരുന്നു. ചോറോട് സ്വദേശി വൈക്കിലശ്ശേരി മീത്തലെ ചാലിൽ വീട്ടിൽ മിഥുൻലാലിന്റെ മകൻ ഈഥൻ മിഥുൻ ലാൽ (9) ആണ് മരിച്ചത്. അപകടത്തിൽ പിതാവ് മിഥുൻലാൽ (37), മാതാവ് നവ്യ (34), മിഥുൻലാലിന്റെ സഹോദരൻ നിഥിൻ ലാൽ (34), ഭാര്യ സോനു (32), ഇഷ കല്യാണി (5), എസ്ത പാർവതി (4), നയന ലക്ഷ്മി (3) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ നവ്യയെ കോഴിക്കോട് മെയ്ത്ര ആശുപത്രിയിലും മറ്റുള്ളവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവർ ചികിത്സയിൽ തുടരുകയാണ്. അപകടത്തിൽ മരിച്ച ഈഥൻ മിഥുൻ ലാൽ വടകര ഗോകുലം പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. സിപിഎം നേതാവ് എം.സി. ബാലകൃഷ്ണന്റെ ചെറുമകനാണ് ഈഥൻ. ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. ഇന്ന് വൈകുന്നേരം ആറുമണിയോടെ വടകരയിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം, അന്തിമോപചാരങ്ങൾക്ക് ശേഷം രാത്രിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. ## Young biker dies after car hits bike in Vazhakulam while overtaking another vehicle 2026-10-20T16:17:00+05:30 · Kerala · ml · keywords: "RoadAccident", "KeralaNews", "BikeCrash", "TrafficPolice", "Muvattupuzha" · [source](https://truevisionnews.com/news/387924/vazhakulam-car-bike-crash-young-man-dies) വാഴക്കുളം: മൂവാറ്റുപുഴ - പുനലൂർ സംസ്ഥാനപാതയിലെ വേങ്ങച്ചുവട്ടിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. തൊടുപുഴ ഉടുമ്പന്നൂർ അമയപ്ര നടുവിലെ മഠത്തിൽ പുരുഷോത്തമ കൈമളിന്റെ മകൻ ഗോകുൽ കൃഷ്ണൻ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറോടെ വേങ്ങച്ചുവട്ടിലെ സ്കൂളിന് സമീപത്തായിരുന്നു ദുരന്തം നടന്നത്. വാഴക്കുളത്തെ 'ന്യൂ കെയർ' എന്ന സ്ഥാപനത്തിൽ ജീവനക്കാരനായ ഗോകുൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. തൊടുപുഴ ഭാഗത്തുനിന്നെത്തിയ കാർ മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ ഗോകുലിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ ഗോകുലിന് ഗുരുതരമായി പരിക്കേറ്റു. ഉടൻതന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഴക്കുളം പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അപകടത്തിനിടയാക്കിയ കാർ ഓടിച്ചിരുന്നത് 18 വയസ്സുള്ളയാളാണെന്നാണ് പൊലീസ് പ്രാഥമികമായി നൽകിയ വിവരം. അവിവാഹിതനാണ് ഗോകുൽ. മാതാവ്: ഷീല. സഹോദരൻ: വിഷ്ണു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് നടക്കും. A 32-year-old bike rider, Gokul Krishnan, died after a car hit his bike at Vengachuvadu near Vazhakulam on the Muvattupuzha-Punalur state highway. Police said the car was overtaking another vehicle when the collision occurred, and further checks are under way on the driver’s age and licence status. ## Transformer Case: Vishnu, Who Removed Fuse, Finally Arrested 2026-10-20T15:55:00+05:30 · Kerala · ml · keywords: "KeralaNews", "ParavurPolice", "TransformerCase", "PowerOutage", "KSEB" · [source](https://truevisionnews.com/news/387921/transformer-case-vishnu-arrested-new) **പറവൂർ: **കൈതാരം നോർത്ത് ട്രാൻസ്ഫോർമറിൽ നിന്ന് രാത്രി ഫ്യൂസ് ഊരി വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയ കേസിലെ പ്രതിയെ പറവൂർ പൊലീസ് പിടികൂടി. കൈതാരം കളത്തിപ്പറമ്പിൽ (കാടയിൽ) കെ.എം. വിഷ്ണു ആണ് പുതുച്ചേരിയിൽ നിന്ന് പിടിയിലായത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ നിശ്ചിത സമയത്തെ പവർ കട്ട് മൂലമുള്ള വൈദ്യുതി മുടക്കം പരാതിയായി നിലനിൽക്കുന്നതിനിടെയാണ് ഫ്യൂസ് ഊരിയതിനെ തുടർന്ന് മണിക്കൂറുകളോളം പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടത്. ഈ സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. കെഎസ്ഇബി ഏഴിക്കര സെക്ഷൻ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ ഫ്യൂസ് ഊരിയ ആളെ പൊലീസിന് തിരിച്ചറിയാൻ സാധിച്ചിരുന്നു. സംഭവത്തിന് ഒരു വീട്ടമ്മയും ദൃക്സാക്ഷിയായിരുന്നു. ഫ്യൂസ് ഊരി വൈദ്യുതി വിതരണം തടസ്സപ്പെടുത്താൻ ശ്രമിച്ചത് സിപിഎം പ്രവർത്തകനാണെന്ന് കോൺഗ്രസും, ഇയാൾ കോൺഗ്രസ് പ്രവർത്തകനാണെന്ന് സിപിഎമ്മും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തുടക്കത്തിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പ്രതിയുടെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനിടെ വിഷ്ണു കേരളം വിട്ട് ഒളിവിൽ പോവുകയായിരുന്നു. ഏഴിക്കര സെക്ഷന്റെ പരിധിയിലുള്ള ചാകാത്തറ, ആവൂട്ടി പ്രദേശങ്ങളിലും സമാനമായ രീതിയിൽ ട്രാൻസ്ഫോർമറുകളിലെ ഫ്യൂസുകൾ ഊരിക്കളഞ്ഞ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. Paravur police have arrested K.M. Vishnu, 34, from Puducherry in connection with a case involving the removal of a fuse from the Kaitharam North transformer, which disrupted power supply for hours. The incident had sparked a political row, with Congress and CPI(M) accusing each other of party links to the accused. ## Friend Killed Child for Crying: Breakthrough in 3-Year-Old Death Case 2026-10-20T15:45:00+05:30 · Crime · ml · keywords: "KeralaCrime", "ChildMurder", "Pathanamthitta", "PoliceInvestigation", "MissingCase" · [source](https://truevisionnews.com/news/387919/friend-killed-child-crying-case-breakthrough) **പത്തനംതിട്ട: മൂ**ന്ന് വർഷം മുമ്പ് പത്തനംതിട്ടയിലെ പുളിക്കീഴിൽ മൂന്ന് വയസുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കുഞ്ഞിനെ തന്റെ സുഹൃത്ത് ശ്വാസം മുട്ടിച്ച് കൊന്നതെന്ന് അമ്മ മൊഴി നൽകി. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് കുഞ്ഞിന്റെ അമ്മയായ നാടോടി സ്ത്രീയെ പൊലീസ് കണ്ടെത്തുന്നത്. കഴിഞ്ഞയാഴ്ച പാലക്കാട് വെച്ച് നാടോടികളായ സ്ത്രീകൾ തമ്മിലുണ്ടായ വഴക്കിനിടയിലാണ് കുട്ടി മരിച്ച വിവരം കുട്ടിയുടെ അമ്മയുടെ വാക്കുകളിലൂടെ പുറത്തുവന്നത്. വിവരമറിഞ്ഞ ഒരു ആക്ടിവിസ്റ്റ് ഇടപെടുകയും തുടർന്ന് മീനാക്ഷിപുരം പൊലീസ് അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയുമാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ചെങ്ങന്നൂരിൽ വെച്ച് അമ്മയും സുഹൃത്തും തമ്മിലുള്ള ബന്ധത്തിനിടയിൽ കുഞ്ഞ് കരഞ്ഞതിനെ തുടർന്ന് പ്രകോപിതനായ ആൺ സുഹൃത്ത് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് മൊഴി. തുടർന്ന് ആൺ സുഹൃത്തിന്റെ സഹായത്തോടെ മൃതദേഹം പുളിക്കീഴിലെത്തിച്ച് ചതുപ്പിൽ കുഴിച്ചിട്ടു. പ്രതികളായ ആൺ സുഹൃത്തിനെയും സഹോദരനെയും കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. A mother has told police that her three-year-old child was killed by her male friend after the child cried during their relationship in Chengannur. The case, which surfaced three years after the body was found in Pulikeezhu, has led to the mother being taken into custody as the search for the accused continues. ## Health Inspector Arrested as Benami Owner of Dreams Spa in Kovalam Abuse Case 2026-10-20T15:32:00+05:30 · Kerala · ml · keywords: "HumanTrafficking", "POCSO", "KovalamCase", "KeralaCrime", "HealthInspector" · [source](https://truevisionnews.com/news/387917/dreams-spa-benami-health-inspector-arrested) **തിരുവനന്തപുരം: **കോവളത്ത് പതിനാറുകാരിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിൽ ഡ്രീംസ് സ്പായുടെ ബിനാമിയും തിരുവനന്തപുരം നഗരസഭയിലെ ഹെൽത്ത് ഇൻസ്‌പെക്ടറുമായ അനിരൂപ് അറസ്റ്റിൽ. ഉള്ളൂർ സെക്ഷൻ ഓഫീസിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറാണ് ഇയാൾ. സുഹൃത്തിന്റെ പേരിലാണ് സ്പാ നടത്തിയിരുന്നതെങ്കിലും, സ്ഥാപനത്തിൽ നിന്ന് ലഭിക്കുന്ന പണമെല്ലാം അനിരൂപിന്റെ അക്കൗണ്ടിലേക്കാണ് എത്തിയിരുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. പീഡനത്തിനിരയായ പെൺകുട്ടി ഏറ്റവും ഒടുവിലായി താമസിച്ചിരുന്നതും ഡ്രീംസ് സ്പായിലായിരുന്നു. മറ്റൊരു ആയുർവേദ ഡോക്ടറിൽ നിന്ന് ലീസിനെടുത്താണ് അനിരൂപ് ഈ സ്ഥാപനം നടത്തിയിരുന്നത്. സർക്കാർ ഉദ്യോഗസ്ഥനായ ഇയാൾ സ്പാ നടത്തിപ്പുമായി ബന്ധപ്പെട്ടതിൽ മേയർ വി.വി. രാജേഷ് എന്തു നടപടി സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അതിനിടെ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. പെൺകുട്ടിയെ കോവളത്ത് എത്തിച്ചത് അന്തർസംസ്ഥാന റാക്കറ്റുമായി ബന്ധമുള്ള ഇളയമ്മയും ഭർത്താവുമാണ്. കേസിൽ റിമാൻഡിൽ കഴിയുന്ന സ്പാ നടത്തിപ്പുകാരൻ സജിത്തിനും ഈ റാക്കറ്റുമായി ബന്ധമുണ്ട്. കമ്മീഷൻ വ്യവസ്ഥയിലായിരുന്നു ഇളയമ്മയും ഭർത്താവും പെൺകുട്ടിയെ സ്പാകളിൽ കാഴ്ചവെച്ചിരുന്നത്. നടന്നത് വ്യക്തമായ മനുഷ്യക്കടത്താണെന്ന് പൊലീസ് വ്യക്തമാക്കി. ലൈംഗികവൃത്തിക്ക് സമ്മതിക്കാത്തതിനെ തുടർന്ന് കുട്ടിയുടെ രഹസ്യഭാഗങ്ങളിൽ അടക്കം തീവെച്ച് പൊള്ളിച്ചതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ ശരീരത്തിൽ നിരവധി പൊള്ളലേറ്റ പാടുകളുണ്ട്. ചെന്നൈയിലെ ഗുടുവാഞ്ചേരിയിൽ എത്തിച്ചിട്ടില്ലെന്നാണ് പ്രതികൾ മൊഴി നൽകിയെങ്കിലും, അന്നേദിവസം ഇവർ അവിടെയുണ്ടായിരുന്നതിന്റെ മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. നിലവിൽ മനുഷ്യക്കടത്ത്, ജുവനൈൽ ജസ്റ്റിസ് ആക്ട്, പോക്സോ, ബലാത്സംഗം തുടങ്ങിയ ശക്തമായ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. **English Summary:** Anirup, a Junior Health Inspector at the Thiruvananthapuram Corporation, has been arrested as the benami owner of the 'Dreams Spa' in Kovalam where a 16-year-old girl was subjected to brutal sexual exploitation. Police found that funds from the spa were channeled directly into his bank account. Remand reports reveal that the victim was trafficked by her maternal aunt and husband on a commission basis, facing horrific torture including burns for resisting the abuse. Police have slapped POCSO, human trafficking, and rape charges against the accused. ## How Airbags Work: The Safety Shield in Vehicle Crashes 2026-10-20T15:24:00+05:30 · InFocus · ml · keywords: "Airbags", "VehicleSafety", "CrashProtection", "CarSafety", "AirbagSystem" · [source](https://truevisionnews.com/news/387916/how-airbags-work-vehicle-crashes) ** **സെക്കൻഡിന്റെ ആയിരത്തിലൊരംശം മാത്രം മതി, ജീവിതവും മരണവും തമ്മിലുള്ള അകലം നിർണ്ണയിക്കാൻ. വണ്ടി ഓടിക്കുമ്പോൾ പെട്ടെന്നൊരു നിമിഷം എല്ലാം കീഴ്മേൽ മറിയുന്നു. ഇടിമുഴക്കം പോലെ വണ്ടി കൂട്ടിയിടിക്കുന്നു. ആ നിമിഷത്തിൽ, നിങ്ങൾ പോലും അറിയാതെ നിങ്ങളെ പൊതിഞ്ഞ് സംരക്ഷിക്കാൻ വണ്ടിക്കുള്ളിൽ ഒരു 'അദൃശ്യകൈ' പ്രവർത്തിക്കുന്നുണ്ട്-അതാണ് എയർബാഗ്! പക്ഷേ, നിമിഷത്തിനകം ഇത്രയും കൃത്യതയോടെ ഈ സുരക്ഷാ സംവിധാനം എങ്ങനെയാണ് ഉണരുന്നത്? ഇതിനു പിന്നിലെ സാങ്കേതികവിദ്യ അമ്പരപ്പിക്കുന്നതാണ്. എയർബാഗുകൾ സ്വന്തം നിലയ്ക്ക് പ്രവർത്തിക്കുന്നവയല്ല. അവയെ കൃത്യസമയത്ത് ഉണർത്തുന്നത് വാഹനത്തിന്റെ മുൻഭാഗത്തും വശങ്ങളിലും ഘടിപ്പിച്ചിരിക്കുന്ന ചെറിയ സെൻസറുകളാണ്. വാഹനം പെട്ടെന്നുണ്ടാവുന്ന വലിയൊരു ആഘാതത്തിനോ ഇടിക്കോ, വിധേയമാകുമ്പോൾ ഈ സെൻസറുകൾ മില്ലിസെക്കൻഡുകൾക്കുള്ളിൽ അത് തിരിച്ചറിയുന്നു. ** അപകടത്തിന്റെ തീവ്രത സെൻസറുകൾ തിരിച്ചറിയുന്ന നിമിഷം തന്നെ, അവ എയർബാഗ് കൺട്രോൾ യൂനിറ്റിലേക്ക് (ACU) ഒരു ഇലക്ട്രിക്കൽ സിഗ്നൽ അയക്കുന്നു. ഈ സിഗ്നൽ ലഭിച്ചയുടനെ എയർബാഗിനുള്ളിലെ കെമിക്കൽ റിയാക്ഷൻ ഉണരുകയും, നൈട്രജൻ ഗ്യാസ് നിറഞ്ഞ് നിമിഷനേരം കൊണ്ട് എയർബാഗ് വിടരുകയും ചെയ്യുന്നു. ഇത് ഡ്രൈവർക്കോ യാത്രക്കാർക്കോ പരിക്കേൽക്കാതെ സംരക്ഷണം നൽകുന്നു. ഭൂരിഭാഗം ആധുനിക കാറുകളിലും സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ എയർബാഗ് വിരിയുകയില്ല. സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ അതിവേഗതയിൽ വിരിയുന്ന എയർബാഗ് യാത്രക്കാരന്റെ ജീവന് തന്നെ ആപത്തായേക്കാം. മുൻവശത്തെ ബമ്പറിൽ ഗാർഡുകൾ ഫിറ്റ് ചെയ്യുന്നതും, എയർബാഗിനെ തടസ്സപ്പെടുത്തുന്ന സീറ്റ് കവറുകൾ ഉപയോഗിക്കുന്നതും. മുൻവശത്തുനിന്നുള്ള ശക്തമായ ഇടികളിൽ മാത്രമേ സാധാരണ ഫ്രണ്ട് എയർബാഗുകൾ പ്രവർത്തിക്കൂ. വശങ്ങളിൽ നിന്നോ പിന്നിൽ നിന്നോ ഉള്ള ഇടികളിൽ ഇത് വിരിയണമെന്നില്ല. നിങ്ങളുടെ കാറിന്റെ ഡാഷ്‌ബോർഡിൽ എയർബാഗ് വാണിംഗ് ലൈറ്റ് തെളിഞ്ഞു കിടക്കാറുണ്ടോ? എങ്കിൽ നിസ്സാരമായി കാണരുത്. സിസ്റ്റത്തിനോ സെൻസറുകൾക്കോ എന്തോ തകരാറുണ്ടെന്നാണ് അത് സൂചിപ്പിക്കുന്നത്. അപകടസമയത്ത് എയർബാഗ് വിരിയാതിരിക്കാൻ ഇത് കാരണമാകും. അതിനാൽ, എത്രയും വേഗം അംഗീകൃത സർവീസ് സെന്ററിൽ കാണിച്ച് അത് പരിഹരിക്കാൻ ശ്രദ്ധിക്കുക. Airbags deploy in milliseconds through sensors that detect a severe impact and send a signal to the airbag control unit, triggering a chemical reaction that fills the bag with nitrogen gas. The article also explains when airbags may not deploy and warns drivers not to ignore an airbag warning light on the dashboard. ## Dars Student Missing in Kozhikode’s Narikuni; Police Intensify Search 2026-10-20T15:22:00+05:30 · Kerala · ml · keywords: "KozhikodeNews", "MissingPerson", "PoliceSearch", "DarsStudent", "KunnamangalamPolice" · [source](https://truevisionnews.com/news/387914/narikuni-dars-student-missing-police-search) **കോഴിക്കോട്: **നരിക്കുനി സ്വദേശിയായ ദർസ് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. നരിക്കുനി നെല്ലിയേരിത്താഴം മലയിൽ തൊടുകയിൽ മൊയ്തി മുസ്‌ലിയാരുടെ മകൻ ഷാഹുൽ ഹമീദ് നെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. കുന്നമംഗലം ഇശാഅത്ത് സുന്നാ ദർസിലെ വിദ്യാർത്ഥിയാണ് ഷാഹുൽ ഹമീദ്. ഇന്നലെ രാവിലെ നരിക്കുനിയിൽ നിന്ന് രക്ഷിതാവ് ദർസിന് മുന്നിൽ ഇറക്കിവിട്ടെങ്കിലും കുട്ടി ദർസിൽ എത്തിയിരുന്നില്ല. തുടർന്ന് വൈകുന്നേരം ദർസ് ഉസ്താദ് വീട്ടിലേക്ക് ഫോൺ ചെയ്ത് അന്വേഷിച്ചപ്പോഴാണ് കുട്ടി എത്തിയിട്ടില്ലെന്ന വിവരം വീട്ടുകാർ അറിയുന്നത്. സംഭവത്തിൽ കുടുംബത്തിന്റെ പരാതിയെ തുടർന്ന് കുന്നമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു: മൊയ്തീൻ എം.ടി. (പിതാവ്): 8086622571 കുന്നമംഗലം പോലീസ് സ്റ്റേഷൻ: 0495 2800256 **English Summary:** A 15-year-old Dars student from Narikuni, Kozhikode, has been reported missing after he failed to reach his institution on Monday morning. Kunnamangalam police have registered a case and intensified efforts to trace the boy. ## Gold Prices Drop Sharply in Kerala; Sovereign Falls by ₹800 After Noon 2026-10-20T15:01:00+05:30 · Kerala · ml · keywords: "GoldPrice", "KeralaGoldRate", "GoldMarket", "SilverPrice", "CommodityNews" · [source](https://truevisionnews.com/news/387911/kerala-gold-price-drop-after-noon) **തിരുവനന്തപുരം: **ആശ്വാസം.. കേരളത്തിൽ ഉച്ചയ്ക്ക് ശേഷം സ്വർണ വിലയിൽ വീണ്ടും വൻ ഇടിവ് . നിലവിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഗ്രാമിന് 13,390 രൂപയും പവന് 1,07,120 രൂപയുമാണ് ഇന്നത്തെ സ്വർണ വില. ഇന്ന് രാവിലെയും സ്വർണത്തിന് പവന് 640 രൂപ കുറഞ്ഞിരുന്നു. രാവിലെ ഗ്രാമിന് 13,490 രൂപയും പവന് 1,07,920 രൂപയുമായിരുന്നു വിപണി വില. അന്താരാഷ്ട്ര വിപണിയിലെ വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കാറുള്ളത്. അതേസമയം, വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്ന നിലയാണ്. നിലവിൽ വെള്ളി ഗ്രാമിന് 30 രൂപയിലും 10 ഗ്രാമിന് 2,300 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്ക് ***ഒക്ടോബർ 20- ഉച്ചയ്ക്ക് 1,07,120 രൂപ| രാവിലെ 1,07,920 രൂപ*** ***ഒക്ടോബർ 19- 1,08,560 രൂപ*** ***ഒക്ടോബർ 18- 1,08,280 രൂപ*** ***ഒക്ടോബർ 17- 1,08,280 രൂപ*** ***ഒക്ടോബർ 16- 1,08,120 രൂപ*** ***ഒക്ടോബർ 15- 1,08,120 രൂപ*** ***ഒക്ടോബർ 14- 1,08,720 രൂപ*** ***ഒക്ടോബർ 13- 1,09,480 രൂപ*** ***ഒക്ടോബർ 12- രാവിലെ 1,10,720 രൂപ| വൈകീട്ട് 1,09,760 രൂപ*** ***ഒക്ടോബർ 11- 1,11,040 രൂപ*** ***ഒക്ടോബർ 10- 1,11,040 രൂപ*** Gold prices in Kerala fell sharply again after noon, with 22-carat gold dropping by ₹100 per gram and ₹800 per sovereign. The new rate stands at ₹13,390 per gram and ₹1,07,120 per sovereign, while silver prices remained unchanged. ## Govt action in Pinarayi case is right: K. Muraleedharan calls for end to public party debates 2026-10-20T14:42:00+05:30 · Politics · ml · keywords: "PinarayiVijayan", "KMuraleedharan", "Congress", "KeralaPolitics", "GovernmentAction" · [source](https://truevisionnews.com/news/387909/pinarayi-case-govt-action-party-debate-new) **തിരുവനന്തപുരം: **മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പരസ്യപ്രസ്താവനകൾ അവസാനിപ്പിക്കണമെന്ന് മന്ത്രി കെ. മുരളീധരൻ. പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ പൊതുവേദിയിൽ ചർച്ച ചെയ്യരുതെന്ന് കെ.പി.സി.സി അധ്യക്ഷൻ വ്യക്തമാക്കിയതാണെന്നും, എല്ലാ ഭിന്നതകളും മാറ്റിവെച്ച് പാർട്ടിയും സർക്കാരും ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. നേതാക്കൾക്ക് അഭിപ്രായങ്ങൾ തുറന്നുപറയാൻ പാർട്ടിയിൽ ഉചിതമായ വേദികളുണ്ടെന്നും, കെ.പി.സി.സി യോഗങ്ങളും ഹൈപ്പർ കമ്മിറ്റികളും അതിനായി ചേരാറുണ്ടെന്നും മുരളീധരൻ ഓർമ്മിപ്പിച്ചു. പിണറായി വിജയനെതിരെ കേസെടുക്കാൻ സർക്കാർ എടുത്ത തീരുമാനം തികച്ചും ശരിയായ നടപടിയാണെന്നും അദ്ദേഹം ആവർത്തിച്ചു. കേന്ദ്ര ഏജൻസിയായ ഇ.ഡിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് കോൺഗ്രസിന് ദേശീയതലത്തിൽ വ്യക്തമായ നിലപാടുണ്ട്. എന്നാൽ, ഇ.ഡി റിപ്പോർട്ട് നൽകിയാൽ അതിൽമേൽ പ്രാഥമിക അന്വേഷണം നടത്താതിരിക്കാൻ സർക്കാരിന് കഴിയില്ല. ഹൈക്കോടതി നിർദേശപ്രകാരമാണ് തുടർനടപടികളുണ്ടായത്. പിണറായി വിജയൻ ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ അന്വേഷണ ഏജൻസികളുടെ ചോദ്യം ചെയ്യലിന് വിധേയരായിട്ടുണ്ടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. പാർട്ടിക്കുള്ളിൽ അഭിപ്രായം പറയണം എന്നത് താൻ ഉൾപ്പടെ എല്ലാ നേതാക്കൾക്കും ബാധകമാണെന്നും കെ മുരളീധരൻ ചൂണ്ടിക്കാട്ടി. എസ്എംഎ രോഗവുമായി ബന്ധപ്പെട്ട് സർക്കുലർ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇറക്കിയതാണെന്നും മുരളീധരൻ പറഞ്ഞു. അതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ എസ്ഐടി യിലെ ഡോക്ടർ മിനിയോട് ചോദിക്കണം, അവരാണ് അതിൽ എക്സ്പേർട്ട്. മന്ത്രിക്ക് എല്ലാ മരുന്നുകളെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യവകുപ്പിലെ ടാസ്ക് ഫോഴ്സ് ലക്ഷ്യം ആരോഗ്യരംഗത്ത് മുന്നേറ്റമാണ്. മുഖ്യമന്ത്രി ചെയർമാനും ആരോഗ്യമന്ത്രി വൈസ് ചെയർമാനുമാണ്. അതിലെ അംഗങ്ങൾ ഓരോ മേഖലയിലും വിദഗ്ധരായിട്ടുള്ളവരാണ്. കേരളത്തിലെ ഉദ്യോഗസ്ഥർ ആ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കേണ്ടവരാണ്. അതുകൊണ്ട് അവർ കമ്മറ്റിയിൽ ഇല്ല എന്ന് വെച്ച് കമ്മറ്റി കുഴപ്പം പിടിച്ചത് ആകില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്ന് സംബന്ധിച്ച് വിശദമായ വ്യക്തത വരുത്തും. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് ചെയ്യുന്നത്. ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും തമ്മിൽ ഒരു തർക്കവുമില്ലെന്നും തങ്ങളെ തമ്മിൽ അകറ്റാൻ ആരും നോക്കണ്ടെന്നും കെ മുരളീധരൻ പറഞ്ഞു. വീണ ജോർജിന് നേരെയുള്ള കെഎസ്‍യു പ്രതിഷേധത്തിലെ കേസിൽ, ഒരു കരിങ്കൊടി കണ്ടാൽ ഇങ്ങനെ ഭയപ്പെടേണ്ട ആവശ്യമുണ്ടായിരുന്നോ എന്നും മുരളീധരൻ ചോദിച്ചു. ഇപ്പോൾ ഗൺമാന്റെ മൊഴി കണ്ടില്ലേ? മന്ത്രി പറഞ്ഞിട്ടാണ് എല്ലാം പറഞ്ഞതെന്ന് ഗണ്മാൻ പറയുന്നു. രാഷ്ട്രീയമായി ബന്ധമില്ലാത്തവർ രാഷ്ട്രീയത്തിൽ വന്ന് പെട്ടെന്ന് മന്ത്രിയാകുമ്പോൾ സംഭവിക്കുന്ന കുഴപ്പങ്ങൾ ആണിത്. ഇപ്പോൾ പാവം ഗൺമാൻ കേസിൽ പ്രതിയായി എന്നും മുരളീധരൻ കൂട്ടിച്ചേർത്തു. K. Muraleedharan said the government’s move to register a case against former Chief Minister Pinarayi Vijayan was justified and urged leaders to stop making public statements on internal party matters. He said there are proper party forums for such discussions and stressed that the party and government should move ahead united. ## Heavy Rain Likely for Five More Days; Yellow Alert in Seven Districts Today 2026-10-20T14:18:00+05:30 · Kerala · ml · keywords: "KeralaRain", "YellowAlert", "IMDWarning", "HeavyRain", "ThunderstormAlert" · [source](https://truevisionnews.com/news/387905/kerala-heavy-rain-yellow-alert-five-days-new) **തിരുവനന്തപുരം: **അടുത്ത അഞ്ചു ദിവസം കൂടി സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. യെല്ലോ അലർട്ട് പ്രഖ്യാപിച്ച തീയതിയും ജില്ലകളിലും 20/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം 21/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം 22/10/2026: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ 23/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, 24/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ഇടിമിന്നൽ ജാഗ്രതാ നിർദേശം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (20/10/2026) മുതൽ (24/10/2026) വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30- 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. The India Meteorological Department has warned that Kerala will continue to receive heavy rainfall for the next five days. Yellow alerts have been issued in seven districts today, with the possibility of isolated heavy rain, thunderstorms and strong winds across the state through October 24. ## 16-Year-Old Sold to Spa on Commission Basis; Customers Also Under Probe 2026-10-20T13:56:00+05:30 · Kerala · ml · keywords: "HumanTrafficking", "SexualExploitation", "KeralaPolice", "KovalamSpa", "CrimeInvestigation" · [source](https://truevisionnews.com/news/387902/teen-sold-to-spa-on-commission) **തിരുവനന്തപുരം: **കോവളത്ത് സ്പായിൽ പതിനാറുകാരിയെ ലൈംഗിക ചൂഷണത്തിനായി മാതൃസഹോദരി കമ്മിഷൻ വ്യവസ്ഥയിൽ വിറ്റതായി പൊലീസിന്റെ കണ്ടെത്തൽ. ഓരോ തവണ പീഡനത്തിന് ഇരയാക്കുമ്പോഴും വളർത്തമ്മ പണം വാങ്ങിയിരുന്നതായാണ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. ലൈംഗിക ചൂഷണത്തെ എതിർത്തപ്പോൾ കുട്ടിയുടെ ശരീരത്തിൽ പൊള്ളലേൽപ്പിക്കുക ഉൾപ്പെടെയുള്ള ക്രൂരപീഡനങ്ങൾ നടത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വളർത്തമ്മയെയും ഭർത്താവിനെയും സ്പാ ഉടമകളെയും ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ആന്ധ്രാ സ്വദേശിയായ പെൺകുട്ടിയുടെ മാതാപിതാക്കൾ കുട്ടിക്കാലത്ത് തന്നെ മരണപ്പെട്ടിരുന്നു. തുടർന്ന് അമ്മയുടെ സഹോദരിയാണ് കുട്ടിയെ ഏറ്റെടുത്ത് വളർത്തിയത്. എന്നാൽ പതിനാറ് വയസ്സ് തികയും മുൻപ് കുട്ടിയെ ഇവർ കോവളത്തെ ഒരു സ്പായിലേക്ക് വിൽക്കുകയായിരുന്നു. ഒരു തവണ ചൂഷണത്തിന് വിധേയയായാൽ ആയിരം മുതൽ നാലായിരം രൂപ വരെ കമ്മീഷൻ വ്യവസ്ഥയിലായിരുന്നു ഇടപാട്. കുട്ടി ചൂഷണത്തിന് വഴങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വളർത്തമ്മയും ഭർത്താവും ഇതേ സ്പായിൽ ശുചീകരണ ജോലിക്കായി നിൽക്കുകയും ചെയ്തിരുന്നു. പീഡനത്തെ കുട്ടി എതിർത്തപ്പോഴൊക്കെ ക്രൂരമായ മർദ്ദനത്തിന് ഇരയാക്കി. കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ടെന്നും പൊലീസ് കണ്ടെത്തി. തമിഴും മലയാളവും സംസാരിക്കുന്നവരാണ് ഉപദ്രവിച്ചതെന്നാണ് കുട്ടിയുടെ മൊഴി. എന്നാൽ സ്പായിൽ സി.സി.ടി.വി കാമറകളോ സന്ദർശക രജിസ്റ്ററോ ഇല്ലാത്തതിനാൽ പ്രതികളെ കണ്ടെത്താൻ സ്പാ നടത്തിപ്പുകാരുടെയും മറ്റും ഫോൺവിളി വിവരങ്ങൾ (CDR) പരിശോധിച്ചുവരികയാണെന്ന് അന്വേഷണസംഘം അറിയിച്ചു. പെൺകുട്ടിയെ ഉപദ്രവിച്ച സന്ദർശകരെയും ഉടൻ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി. **English Summary:** A 16-year-old girl from Andhra Pradesh was allegedly sold to a spa in Kovalam by her maternal aunt for sexual exploitation on a commission basis. Police have arrested the aunt, her husband and the spa owners, and are tracing the customers through call records after finding no CCTV footage or visitor log. ## Bangladesh Measles Outbreak Worsens; Seven More Children Die in 24 Hours 2026-10-20T13:54:00+05:30 · National · ml · keywords: "MeaslesOutbreak", "BangladeshHealth", "ChildMortality", "VaccinationDrive", "DhakaTribune" · [source](https://truevisionnews.com/news/387901/bangladesh-measles-outbreak-deaths-rise) **ധാക്ക: **ബംഗ്ലാദേശിൽ അഞ്ചാംപനി (മീസിൽസ്) രോഗവ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗലക്ഷണങ്ങളോടെ ഏഴ് കുട്ടികൾ കൂടി മരണപ്പെട്ടതോടെ നിലവിലെ രോഗവ്യാപനത്തിൽ ആകെ മരിച്ചവരുടെ എണ്ണം 1,196 ആയി ഉയർന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസിനെ (ഡിജിഎച്ച്എസ്) ഉദ്ധരിച്ച് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം പുതിയ മരണങ്ങൾ അഞ്ചാംപനി സംശയിക്കുന്നവയുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ അഞ്ചാംപനി ബാധ സംശയിച്ച് മരിച്ചവരുടെ എണ്ണം 1,092 ആയി. ലബോറട്ടറി പരിശോധനയിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണങ്ങൾ 104 ആണ്. രോഗവ്യാപനം തടയുന്നതിനായി വിപുലമായ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പെയ്‌നുകൾ ശക്തമാക്കാനുള്ള നീക്കത്തിലാണ് ബംഗ്ലാദേശ് ആരോഗ്യ മന്ത്രാലയം. ആദ്യ ലക്ഷണങ്ങൾ (വൈറസ് ശരീരത്തിൽ കയറി 10-12 ദിവസത്തിന് ശേഷം): ഉയർന്ന പനി - പെട്ടെന്ന് പനി വരും, പനി കൂടിക്കൊണ്ടിരിക്കും ജലദോഷം, മൂക്കൊലിപ്പ്കണ്ണ് ചുവക്കൽ, കണ്ണിൽ നിന്ന് വെള്ളം വരൽതുടർച്ചയായ വരണ്ട ചുമക്ഷീണവും വിശപ്പില്ലായ്മയും പ്രധാന അടയാളം: വായ്ക്കുള്ളിൽ വെളുത്ത പാടുകൾ - കവിളിന്റെ ഉൾഭാഗത്ത് ഉപ്പ് തരി പോലുള്ള വെളുത്ത പാടുകൾ. ഇത് അഞ്ചാംപനിയുടെ ഉറപ്പായ ലക്ഷണമാണ്. ശരീരത്തിൽ ചുവന്ന തടിപ്പ് / ചൊറിച്ചിൽ: പനി വന്ന് 3-4 ദിവസം കഴിഞ്ഞ് ചെവിക്ക് പിന്നിൽ നിന്ന് തുടങ്ങി മുഖത്തേക്കും പിന്നീട് ശരീരം മുഴുവൻ പടരുന്ന ചുവന്ന പാടുകൾ തടിപ്പുകൾ തമ്മിൽ ചേരുന്നതുപോലെ തോന്നും .നല്ല ചൊറിച്ചിൽ ഉണ്ടാകും. Measles continues to spread rapidly in Bangladesh, with seven more children dying in the past 24 hours, according to health officials cited by Dhaka Tribune. The total death toll in the current outbreak has risen to 1,196, while the government is stepping up vaccination campaigns to contain the disease. ## Kozhikode: Son dies after father strikes him with pipe in drug-use dispute 2026-10-20T13:26:00+05:30 · Crime · ml · keywords: "DrugDispute", "KozhikodeNews", "FamilyViolence", "PoliceInvestigation" · [source](https://truevisionnews.com/news/387894/kozhikode-son-killed-pipe-dispute) **കോഴിക്കോട്: മീ**ഞ്ചന്തയിൽ ലഹരി ഉപയോഗത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ പിതാവിന്റെ മർദ്ദനമേറ്റ മകൻ മരിച്ചു. മീഞ്ചന്ത സ്വദേശി മിസാദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പരിക്കേറ്റ പിതാവ് ഉമ്മർ കോയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകന്റെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വീട്ടിൽ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച രാവിലെയും ഇതേ വിഷയത്തെച്ചൊല്ലി വാക്കേറ്റമുണ്ടായി. തർക്കം രൂക്ഷമായതിനിടെ വീട്ടുമുറ്റത്തുണ്ടായിരുന്ന പൈപ്പ് ഉപയോഗിച്ച് ഉമ്മർ കോയ മിസാദിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മിസാദിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടിയുടെ ആഘാതത്തിൽ പരിക്കേറ്റ ഉമ്മർ കോയയും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മീഞ്ചന്ത പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. **English Summary:** A young man named Misad died after his father allegedly struck him on the head with a pipe during a dispute over drug use in Meenchanda, Kozhikode. The father, Ummar Koya, is under treatment at Kozhikode Medical College Hospital, and police have launched an investigation. ## Nurse Arrested for Murdering Colleague and Stealing Gold Chain in Tamil Nadu 2026-10-20T13:17:00+05:30 · Crime · ml · keywords: "TamilNaduNews", "ErodeMurder", "NurseArrest", "GoldTheft", "PoliceInvestigation" · [source](https://truevisionnews.com/news/387891/nurse-arrested-murder-colleague-gold-chain) **ചെന്നൈ: തമി**ഴ്‌നാട്ടിലെ ഈറോഡ് ജില്ലയിൽ സഹപ്രവർത്തകയെ കൊലപ്പെടുത്തി നാലു പവന്റെ താലിമാല മോഷ്ടിച്ച കേസിൽ 23 കാരനായ നഴ്സ് അറസ്റ്റിൽ. രാമനാഥപുരം സ്വദേശിയായ ഉതിര ആണ് കൊല്ലപ്പെട്ടത്. ഉതിരയെ കാണാതായതിനെ തുടർന്ന് ഒക്ടോബർ 15-ന് ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പെരുന്തുറൈയിലെ വിജയമംഗലം ടോൾ ഗേറ്റിന് സമീപത്തുനിന്ന് ഉതിരയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സഹപ്രവർത്തകനായ ശരവണനെ പൊലീസ് പിടികൂടിയത്. സാമ്പത്തിക ബാധ്യത തീർക്കുന്നതിനും ആഭരണങ്ങൾ കൈക്കലാക്കുന്നതിനുമാണ് പ്രതി കൊലപാതകം നടത്തിയതെന്ന് ഈറോഡ് ജില്ലാ പൊലീസ് വ്യക്തമാക്കി. പ്രതിയിൽ നിന്ന് മോഷ്ടിച്ച സ്വർണാഭരണങ്ങൾ പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. **English Summary:** A 23-year-old nurse has been arrested in Erode, Tamil Nadu, for allegedly murdering his female colleague Uthira, 26, and stealing her four-sovereign gold thaali chain. Police recovered the body near the Vijayamangalam toll gate after her husband filed a missing complaint on October 15, and later arrested the suspect, Saravanan. Investigators said financial distress and robbery were the apparent motives, and the stolen ornaments have been recovered. ## 62-Year-Old Arrested for Sexual Assault on Deceased Woman in Yorkshire 2026-10-20T13:12:00+05:30 · International · ml · keywords: "YorkshireNews", "PoliceArrest", "FuneralIncident", "CrimeReport", "UKNews" · [source](https://truevisionnews.com/news/387889/deceased-woman-sexual-assault-yorkshire-arrest) **ലണ്ടൻ: മ**രിച്ച സ്ത്രീയുടെ മൃതദേഹത്തോട് ക്രൂരമായ രീതിയിൽ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ 62കാരൻ അറസ്റ്റിൽ. ഇംഗ്ലണ്ടിലെ യോർക്ക്ഷയറിലാണ് മനഃസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് സ്റ്റീഫൻ സെല്ലേഴ്സ് എന്ന വയോധികനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എട്ടാഴ്ച മുമ്പ് കാൻസർ സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ട സ്ത്രീയുടെ മൃതദേഹത്തോടാണ് ഇയാൾ അതിക്രമം കാട്ടിയത്. പൊലീസ് റിപ്പോർട്ടുകൾ പ്രകാരം മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനായെത്തിയതായിരുന്നു പ്രതി. മരിച്ച സ്ത്രീയുമായി ഇയാൾക്കുള്ള ബന്ധം എന്താണെന്ന കാര്യം വ്യക്തമല്ല. വീട്ടിലുണ്ടായിരുന്ന സ്ത്രീയുടെ മകനും മറ്റ് ബന്ധുക്കളും പുറത്തുപോയ സമയം നോക്കിയായിരുന്നു ഇയാൾ ക്രൂരത കാട്ടിയത്. കുറച്ചുസമയത്തിന് ശേഷം മരിച്ച സ്ത്രീയുടെ മകനും സഹോദരിയുടെ മകനും തിരികെ വീട്ടിലെത്തിയപ്പോൾ പ്രതി ശവപ്പെട്ടിക്കു മുകളിൽ കിടക്കുന്നതാണ് കണ്ടത്. ഇരുവരെയും കണ്ടയുടൻ പ്രതി ശവപ്പെട്ടിയിൽ നിന്ന് ചാടിയിറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഒരിക്കലും മറക്കാനാകാത്ത ദാരുണമായ കാഴ്ചയായിരുന്നു അതെന്നും കണ്ടുനിൽക്കാൻ കഴിഞ്ഞില്ലെന്നും മരിച്ച സ്ത്രീയുടെ മകൻ പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കി. പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് പ്രതിയെ തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്തു. അതേസമയം, താൻ നിരപരാധിയാണെന്നും അതിക്രമം നടത്തിയിട്ടില്ലെന്നുമാണ് പിടിയിലായ പ്രതിയുടെ അവകാശവാദം. **English Summary:** A 62-year-old man identified as Stephen Sellers has been arrested in Yorkshire, England, after allegedly sexually assaulting a deceased woman’s body during funeral arrangements. The victim’s family returned to find him lying on top of the coffin, after which police detained him following a complaint. ## Akalappuzha: Kerala’s Quiet Backwater Escape Near Kozhikode 2026-10-20T12:58:00+05:30 · Travel · ml · keywords: "Akalappuzha", "KozhikodeTourism", "Backwaters", "KeralaTravel", "ShikaraRide" · [source](https://truevisionnews.com/news/387885/akalappuzha-backwater-kozhiode-quiet-escape) **** കോഴിക്കോട് എന്ന് കേൾക്കുമ്പോൾ കടൽ, കാപ്പാട്, മിഠായിത്തെരുവ് എന്നൊക്കെയാണ് ഓർമ വരിക. എന്നാൽ തിരക്കുകളിൽ നിന്ന് മാറി,പ്രകൃതിയോടിണങ്ങി നിശബ്ദമായി ഒഴുകുന്ന ഒരു കായലുണ്ട്. പ്രാദേശിക ഭംഗി കൊണ്ട് പ്രസിദ്ധമായ അകലാപ്പുഴ. കൊയിലാണ്ടി താലൂക്കിലെ തിക്കോടിക്കും പയ്യോളിക്കും സമീപം പരന്നു കിടക്കുന്ന അകലാപ്പുഴ, കോഴിക്കോട് ജില്ലയിലെ ഏറ്റവും നീളം കൂടിയ പ്രകൃതിദത്ത കായൽപ്പരപ്പാണ്. നാട്ടുകാർ ഇതിനെ വിളിക്കുന്നത് ‘മലബാറിന്റെ കുട്ടനാട്' എന്നാണ്. ആദ്യ കാഴ്ചയിൽ തന്നെ അകലാപ്പുഴ നിങ്ങളെ അത്ഭുതപ്പെടുത്തും. വലിയ ടിക്കറ്റ് കൗണ്ടറുകളില്ല, അനൗൺസ്‌മെന്റില്ല ,ബഹളമില്ല. കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന ജലപ്പരപ്പ്, ഇരുവശവും കാവൽ നിൽക്കുന്ന തെങ്ങിൻതോപ്പുകൾ, കാറ്റിൽ ആടുന്ന പാടങ്ങൾ, തുഴയുടെ ശബ്ദം കേട്ട് ഉണരുന്ന ചെറിയ ഗ്രാമങ്ങൾ. > ടോവിനോ തോമസ് നായകനായ 'തീവണ്ടി' എന്ന സിനിമയുടെ പല ഭാഗങ്ങളും ചിത്രീകരിച്ചത് ഇവിടെയായിരുന്നു. അന്ന് അണിയറപ്രവർത്തകർ പറഞ്ഞു “ഈ പുഴ ധ്യാനിക്കുന്നത് പോലെ തോന്നുന്നു" എന്ന്. പേരിൽ തന്നെയുണ്ട് കവിത - അകലം തൊടുന്ന പുഴ, അകലാപ്പുഴ. ആലപ്പുഴയിലെ പോലെ മോട്ടോറിന്റെ മുഴക്കമില്ലാത്ത, മനോഹരമായി അലങ്കരിച്ച ഷിക്കാര ബോട്ടുകളിലാണ് ഇവിടുത്തെ യാത്ര. വെള്ളത്തിൽ തുഴ തൊടുന്ന മൃദുല ശബ്ദം മാത്രം. ഒരു മണിക്കൂർ ഷിക്കാര, പെഡൽ ബോട്ട്, കയാക്കിംഗ്, ഫ്ലോട്ടിംഗ് റസ്റ്റോറന്റ് എന്നിവ ലഭ്യമാണ്. അകലാപ്പുഴയിൽ നിന്ന് അൽപം മുന്നോട്ട് പോയാൽ നാരായണൻ ചിറയുമായി ചേരുന്ന ഇടമാണ് പരക്കൽ താഴം. ഏക്കറുകളോളം പരന്നു കിടക്കുന്ന ശുദ്ധജല സംഭരണിയാണ് നാരായണൻ ചിറ. ചിറ ഒരുവശത്ത്, പുഴ മറുവശത്ത്, നടുവിൽ ഒരു ബണ്ട്. പ്രകൃതി തീർത്ത അത്ഭുതം ഫോട്ടോഗ്രാഫർമാരുടെ സ്വർഗം. ബോട്ട് യാത്ര കഴിഞ്ഞ് കരയിൽ എത്തിയാൽ പുഴയുടെ രുചിയും കാത്തിരിപ്പുണ്ട്. പുഴയിൽ നിന്ന് പിടിച്ച കരിമീൻ ഫ്രൈ, ഞണ്ട് കറി, പുട്ട്, കൊയിലാണ്ടി ഹൽവ. മുൻകൂട്ടി പറഞ്ഞാൽ മത്സ്യത്തൊഴിലാളികൾ പിടിച്ചതും ഫ്രഷ് ആയി വാങ്ങാം. ആലപ്പുഴയിൽ സഞ്ചാരികൾക്കുള്ള ഹൗസ് ബോട്ടുകളാണ് ഉള്ളതെങ്കിൽ, അകലാപ്പുഴയിൽ യാത്രികർക്കുള്ള കായലാണ് ഉള്ളത്. ഇവിടെ തിരക്കില്ല. ആരും നിങ്ങളെ ധൃതിപ്പെടുത്തില്ല. ഒരു ഷിക്കാരയിൽ കയറി, ഒരു മണിക്കൂർ ഫോൺ ഓഫ് ചെയ്ത് വെള്ളത്തിന്റെ ശബ്ദം മാത്രം കേൾക്കൂ. ഒരു തോണിക്കാരൻ പറഞ്ഞത് പോലെ ‘അകലാപ്പുഴ അടുത്തുള്ളപ്പോൾ പിന്നെ എന്തിനാ ദൂരേക്ക് പോകുന്നത്?’ കോഴിക്കോട് നഗരത്തിൽ നിന്ന്:38 കി.മീ. എൻ എച്ച് വഴി കൊയിലാണ്ടി - പയ്യോളി - അകലാപ്പുഴ ബോട്ടിംഗ് പോയിന്റ് എത്തി ചേരാം.രാവിലെ 9 മുതൽ വൈകിട്ട് 6.30 വരെ ബോട്ടിംഗ്. സൂര്യോദയവും സൂര്യാസ്തമയവും ആസ്വദിക്കാം. മഴക്കാലം കൂടുതൽ മനോഹരമെങ്കിലും നവംബർ - ഫെബ്രുവരി ആണ് യാത്രയ്ക്ക് ഉത്തമം. Akalappuzha, near Koyilandy in Kozhikode district, is emerging as a serene backwater destination known for its natural beauty and calm waters. Visitors can enjoy shikara rides, kayaking, pedal boats, floating restaurants, and local seafood while avoiding the crowds often associated with more famous tourist spots. ## KSU Seeks Fraud Case Against Veena George Over Alleged False Statement 2026-10-20T12:45:00+05:30 · Kerala · ml · keywords: "KSU", "VeenaGeorge", "FraudCase", "SITProbe", "KeralaPolitics" · [source](https://truevisionnews.com/news/387883/veena-george-fraud-case-ksu-complaint) **തിരുവന്തപുരം: **മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ ഡിജിപിക്ക് പരാതി നൽകി കെഎസ്‌യു. കണ്ണൂരിൽ നടന്ന കെഎസ്‌യു പ്രതിഷേധത്തിൽ വ്യാജമൊഴി നൽകാൻ നിർബന്ധിച്ചെന്ന ഗൺമാന്റെ എസ്‌ഐടി മൊഴി പുറത്ത് വന്നതിന് പിന്നാലെയാണ് പരാതി. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് ഡിജിപിയെ സമീപിച്ചത്. വീണാ ജോർജ് പൊതുസമൂഹത്തെയും നിയമവ്യവസ്ഥയെയും കബളിപ്പിച്ചുവെന്ന് പരാതിയിൽ ആരോപിക്കുന്നു. തന്നെ കെഎസ്‌യു പ്രവർത്തകർ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചുവെന്ന് വ്യാജമൊഴി ഉണ്ടാക്കി ഗൺമാനെക്കൊണ്ട് കള്ളമൊഴി കൊടുപ്പിച്ചുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വഞ്ചനാകുറ്റം ചുമത്തി കേസെടുക്കണമെന്നാണ് ആവശ്യം. കെഎസ്‌യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന് മൊഴി നൽകിയത് അന്നത്തെ മന്ത്രി വീണാ ജോർജ് പറഞ്ഞിട്ടാണെന്ന് ഗൺമാൻ അഭിലാഷ് എസ്‌ഐടിക്ക് നൽകിയ മൊഴിയിൽ വ്യക്തമാക്കി. കെഎസ്‌യു പ്രവർത്തകർ ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്നും മന്ത്രിയുടെ നിർദേശപ്രകാരമാണ് റെയിൽവേ പൊലീസിന് മൊഴി നൽകിയതെന്നും അഭിലാഷ് വെളിപ്പെടുത്തി. വ്യാജമൊഴി നൽകിയ ഗൺമാനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് എസ്‌ഐടി ഡിജിപിക്ക് റിപ്പോർട്ട് നൽകും.ഈ വർഷം ഫെബ്രുവരി 25-ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു സംഭവം. വീണാ ജോർജിനെതിരായ പ്രതിഷേധത്തിൽ കെഎസ്‌യു ജില്ലാ പ്രസിഡന്റ് അടക്കം അഞ്ച് പേർക്കെതിരെ വധശ്രമം ഉൾപ്പെടെ ചുമത്തി കേസെടുത്തിരുന്നു. സിസിടിവി പരിശോധനയിൽ മാരകായുധങ്ങൾ ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമായതോടെ വധശ്രമ വകുപ്പ് ഒഴിവാക്കി. കണ്ണൂർ എംഎൽഎ ടി ഒ മോഹനന്റെ പരാതിയിലാണ് നിലവിൽ എസ്‌ഐടി അന്വേഷണം. KSU has filed a complaint with the DGP against former Health Minister Veena George after the gunman’s statement to the SIT surfaced, alleging that he was forced to give a false statement. The gunman reportedly said he had not seen KSU workers attack and that he spoke to the railway police on the minister’s instructions. ## Petrol tanker rams shop in Kannur; major disaster narrowly averted 2026-10-20T12:39:00+05:30 · Kerala · ml · keywords: "KannurAccident", "PetrolTanker", "RoadSafety", "KeralaNews", "TruckCrash" · [source](https://truevisionnews.com/news/387881/kannur-petrol-tanker-crash-shop) **കണ്ണൂർ: **കണ്ണൂർ താണെയിൽ നിയന്ത്രണം വിട്ട പെട്രോൾ ടാങ്കർ ലോറി കടയുടെ ഷട്ടർ ഇടിച്ചു തകർത്ത് അകത്തേക്ക് കയറി. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു നാടടിക്കുറച്ച സംഭവം. മാഹിയിലെ പമ്പിലേക്ക് ഇന്ധനവുമായി പോയി, അവിടം തിരിച്ച് മടങ്ങി വരുമ്പോഴായിരുന്നു അപകടം ഉണ്ടായത്. വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരെന്നാണ് പ്രാഥമിക നിഗമനം. ഡിവൈഡറും മറികടന്നാണ് ലോറി റോഡിന്റെ എതിർവശത്തുണ്ടായിരുന്ന ടയർ കടയിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ കടയുടെ ഷട്ടർ പൂർണ്ണമായും തകർന്നു. കടയ്ക്കുള്ളിലെ വസ്തുക്കൾക്കും കോൺക്രീറ്റ് പാളികൾ അടർന്നുവീണും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ലോറിയുടെ ക്യാബിനും പൂർണ്ണമായി തകർന്നിട്ടുണ്ട്. അപകടസമയത്ത് ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേരാണ് ലോറിയിലുണ്ടായിരുന്നത്. എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നത് വലിയ ആശ്വാസമായി. സംഭവസ്ഥലത്തിന് സമീപത്ത് മറ്റ് കടകളും പെട്രോൾ പമ്പുകളും പ്രവർത്തിക്കുന്നുണ്ട്. പുലർച്ചെ നടന്ന അപകടമായതിനാൽ റോഡിലും പരിസരത്തും ആളുകൾ ഇല്ലാതിരുന്നതും, കടകൾ അടഞ്ഞുകിടന്നതും മൂലം തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. **English Summary:** A petrol tanker lorry lost control and crashed into a tire shop in Thana, Kannur, around 3 a.m. on Tuesday, after the driver reportedly dozed off while returning from Mahi. The shop and the lorry’s cabin were badly damaged, but no one was injured, and a major disaster was narrowly avoided because the area was deserted. ## Student Brutally Assaulted in Chavara; Video Circulated on Instagram, Five Held 2026-10-20T12:26:00+05:30 · Kerala · ml · keywords: "KeralaNews", "Chavara", "Kollam", "StudentAssault", "InstagramVideo" · [source](https://truevisionnews.com/news/387878/chavara-student-assault-instagram-video-five-held) **കൊല്ലം: ച**വറയിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദിക്കുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ അഞ്ച് പേർ പൊലീസിന്റെ പിടിയിലായി. ചവറ സ്വദേശി സ്റ്റീഫൻ ഷീൻ , ചെറുശ്ശേരിഭാഗം സ്വദേശി ഡാനിഷ് എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ മറ്റ് മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണ്. ഒക്ടോബർ 17-ന് രാത്രി പന്മന പോരൂക്കരയിലെ ദേശീയപാതയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലം തേവലക്കര പാലക്കൽ സ്വദേശിയായ 16കാരനാണ് ക്രൂര മർദനത്തിനിരയായത്. വിദ്യാർത്ഥികൾ തമ്മിലുണ്ടായിരുന്ന മുൻവൈരാഗ്യമാണ് ഈ ആക്രമണത്തിന് കാരണമായത്. വിദ്യാർത്ഥിയെ മർദിക്കുന്ന ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തി ഇൻസ്റ്റാഗ്രാം വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങൾ വൈറലായതിനെ തുടർന്നാണ് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ ആകെ 12 പേർക്കെതിരെ ചവറ പൊലീസ് കേസെടുത്തിട്ടുണ്ട്. ഒളിവിൽ കഴിയുന്ന മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. **English Summary:** Five individuals, including two adults and three minors, have been arrested in Chavara, Kollam, for brutally assaulting a student and uploading the video on Instagram. The incident occurred on the night of October 17 along the national highway at Panmana Porukkara, targeting a 16-year-old native of Thevalakkara over previous rivalry. Chavara police have registered a case against 12 people in connection with the incident. ## Waqf Board Row Settled; Kanthapuram Faction to Get Representation 2026-10-20T11:37:00+05:30 · Kerala · ml · keywords: "WaqfBoard", "Kanthapuram", "KeralaPolitics", "HajCommittee", "ConsensusDeal" · [source](https://truevisionnews.com/news/387868/waqf-board-row-settled-kanthapuram-representation) **തിരുവനന്തപുരം: **വഖഫ് ബോർഡിൽ കാന്തപുരം വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം നൽകാൻ സമവായ ധാരണയായി. വിഷയത്തിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ നടത്തിയ നേരിട്ടുള്ള ഇടപെടലിനെ തുടർന്നാണ് മാസങ്ങളായി നിലനിന്നിരുന്ന തർക്കത്തിന് പരിഹാരമായത്. മുഖ്യമന്ത്രി മുന്നോട്ടുവെച്ച സമവായ ഫോർമുല പ്രകാരം നിലവിലെ വഖഫ് ബോർഡ് അംഗം തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി സ്ഥാനം ഒഴിയും. പകരം കാന്തപുരം വിഭാഗത്തിൽ നിന്നുള്ള പ്രതിനിധിയെ ബോർഡിൽ ഉൾപ്പെടുത്തും. ഇതിന് പകരമായി കാന്തപുരം വിഭാഗത്തിന്റെ കൈവശമുള്ള ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഒഴിയുകയും തുടർന്ന് തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവിയെ ഹജ്ജ് കമ്മിറ്റി ചെയർമാനായി നിയമിക്കുകയും ചെയ്യും. വിഷയത്തിൽ സമവായത്തിലെത്തിയതോടെ കാന്തപുരം വിഭാഗം ഒക്ടോബർ 22-ന് നടത്താനിരുന്ന കലക്ടറേറ്റ് മാർച്ച് പിൻവലിച്ചേക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിനായി എ.പി. വിഭാഗം കോഴിക്കോട്ട് അടിയന്തര യോഗം ചേരും. കൂടാതെ മുതിർന്ന നേതാക്കൾ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനും പദ്ധതിയിടുന്നുണ്ട്. വഖഫ് ബോർഡിലെ തർക്കങ്ങളിൽ പൂർണ്ണ സമവായമായെന്ന് മന്ത്രി എൻ. ഷംസുദ്ധീൻ പ്രതികരിച്ചു. നിലവിൽ പ്രഖ്യാപിച്ച ബോർഡിൽ മാറ്റങ്ങൾ വരുത്തുമെന്നും എല്ലാവരെയും ചേർത്തുവെച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചപ്പോൾ ചില കാറ്റഗറി മാനദണ്ഡങ്ങൾ കാരണമാണ് എല്ലാവരെയും ഉൾപ്പെടുത്താൻ സാധിക്കാതെ പോയതെന്നും ആരെയും ബോധപൂർവ്വം മാറ്റിനിർത്തിയതല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒരു വിഭാഗത്തെയും മനഃപ്പൂർവ്വം ഒഴിവാക്കിയിട്ടില്ലെന്നും കാന്തപുരം വിഭാഗത്തിന്റെ പരാതി ന്യായമാണെന്നും ചർച്ചയിലൂടെ പരിഹരിക്കുമെന്നും മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടലുണ്ടായത്. **English Summary:** A consensus has been reached over the Kanthapuram faction’s representation in the Kerala Waqf Board after the Chief Minister’s intervention. Under the compromise formula, Thodiyoor Muhammad Kunhi Moulavi will step down from the board and be appointed Haj Committee chairman, while the faction is expected to withdraw its planned October 22 Collectorate march. ## Unmarked Speed Breaker Claims Life of Bike Rider in Kallambalam 2026-10-20T11:27:00+05:30 · Kerala · ml · keywords: "KallambalamAccident", "BikeCrash", "RoadSafety", "KeralaNews", "PoliceInvestigation" · [source](https://truevisionnews.com/news/387867/unmarked-speed-breaker-kallambalam-bike-death) **തിരുവനന്തപുരം: **കല്ലമ്പലത്ത് ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. അഞ്ചൽ സ്വദേശി അജയകൃഷ്ണനാണ് മരിച്ചത്. ബൈക്ക് റോഡിലെ ഹംപിൽ കയറി നിയന്ത്രണം തെറ്റിയാണ് അപകടം സംഭവിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പുലർച്ചെ ഈ വഴി കടന്നുപോയ കാൽനടയാത്രക്കാരാണ് യുവാവ് ഗുരുതര പരിക്കേറ്റ നിലയിൽ റോഡരികിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് ഇവർ ഉടൻ തന്നെ കല്ലമ്പലം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. എന്നാൽ രാത്രിസമയങ്ങളിൽ ഈ ഹംപ് തിരിച്ചറിയാൻ തക്കവണ്ണം യാതൊരുവിധ അടയാളങ്ങളോ റിഫ്ളക്ടറുകളോ സ്ഥാപിച്ചിരുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ കല്ലമ്പലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. A young man from Anchal, Ajayakrishnan, died in a bike accident at Kallambalam after losing control when his motorcycle hit a speed breaker. Locals alleged that the hump had no warning signs or reflectors, and police have launched an investigation. ## Criminal Case Accused Found Dead in Kadakkavoor; Police Suspect Murder 2026-10-20T11:22:00+05:30 · Crime · ml · keywords: "Kadakkavoor", "KeralaPolice", "MurderProbe", "CrimeNews", "Thiruvananthapuram" · [source](https://truevisionnews.com/news/387866/kadakkavoor-criminal-case-accused-dead-murder-suspected) **തിരുവനന്തപുരം: **കടയ്ക്കാവൂരിൽ ക്രിമിനൽ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കടകംപള്ളി ബിജുവാണ് മരിച്ചത്. കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്.ഇന്ന് രാവിലെയാണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം അറിഞ്ഞെത്തിയ കടയ്ക്കാവൂർ പോലീസ് സ്ഥലത്ത് പരിശോധന നടത്തി. കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ബിജു. പ്രദേശത്ത് കുപ്രസിദ്ധനായ ഇയാൾക്കെതിരെ അടിപിടി ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ കടയ്ക്കാവൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. A criminal case accused, identified as Kadakampally Biju, was found dead in Kadakkavoor on Thursday morning. Police suspect murder and have launched an investigation after shifting the body to Thiruvananthapuram Medical College for postmortem. ## Kannur Police Quarters Liquor Party Row: Officers Told to Vacate 2026-10-20T11:19:00+05:30 · Kerala · ml · keywords: "KannurNews", "PoliceQuarters", "DisciplinaryAction", "LiquorParty", "KeralaPolice" · [source](https://truevisionnews.com/news/387864/kannur-police-quarters-liquor-party-notice) **കണ്ണൂർ: **മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയൻ പൊലീസ് ക്വാർട്ടേഴ്‌സിൽ പിറന്നാൾ ആഘോഷത്തിനിടെ നടന്ന മദ്യസൽക്കാരത്തിലും കയ്യാങ്കളിയിലും ഉൾപ്പെട്ട ഉദ്യോഗസ്ഥർക്ക് ക്വാർട്ടേഴ്‌സ് ഒഴിയാൻ നോട്ടീസ് നൽകി. സംഭവത്തിൽ കുടുംബസമേതം ക്വാർട്ടേഴ്‌സിൽ താമസിച്ചുവന്നിരുന്ന എസ്.ഐ, ഹവിൽദാർ എന്നിവർക്കാണ് കെ.എ.പി അസിസ്റ്റന്റ് കമാൻഡന്റ് നോട്ടീസ് അയച്ചത്. ഒരു മാസത്തിനകം നിലവിലെ ക്വാർട്ടേഴ്‌സ് ഒഴിയണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. പൊലീസുകാരന്റെ മകന്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായാണ് ക്വാർട്ടേഴ്‌സിൽ മദ്യസൽക്കാരവും വിരുന്നും സംഘടിപ്പിച്ചിരുന്നത്. എന്നാൽ ആഘോഷം അതിരുവിടുകയും ഉദ്യോഗസ്ഥർ തമ്മിൽ പരസ്യമായ തർക്കത്തിലും കയ്യാങ്കളിയിലും കലാശിക്കുകയുമായിരുന്നു. സംഭവത്തെ തുടർന്ന് എസ്.ഐയും എ.എസ്.ഐയും ഉൾപ്പെടെ ആകെ എട്ട് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയുടെ ഭാഗമായി നേരത്തെ വിശദീകരണം തേടിയിരുന്നു. ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം വിശദമായി പരിശോധിച്ച ശേഷമാണ് കടുത്ത നടപടിയുടെ ഭാഗമായി ക്വാർട്ടേഴ്‌സ് ഒഴിയാൻ ഉത്തരവിറക്കിയത്. പകരം താമസസൗകര്യം കണ്ടെത്താൻ വേണ്ടിയാണ് ഉദ്യോഗസ്ഥർക്ക് ഒരു മാസത്തെ സാവകാശം അനുവദിച്ചിരിക്കുന്നത്. **English Summary:** Officers involved in a liquor party and brawl during a birthday celebration at the Mangattuparamba KAP 4th Battalion Police Quarters in Kannur have been asked to vacate their official quarters. The KAP Assistant Commandant issued the eviction notice to an SI and a Havildar, giving them one month to find alternative accommodation after departmental action was initiated against eight officers. ## Driver Flees Hospital, MDMA Seized from Accident-Car in Mampad 2026-10-20T10:56:00+05:30 · Kerala · ml · keywords: "MalappuramNews", "MampadAccident", "MDMASeizure", "KeralaPolice", "DrugBust" · [source](https://truevisionnews.com/news/387860/mampad-accident-car-mdma-seized) **മലപ്പുറം: **മമ്പാടിൽ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ട കാറിൽ നിന്ന് എംഡിഎംഎ പിടികൂടി. നിലമ്പൂരിൽ നിന്ന് മമ്പാട് ഭാഗത്തേക്ക് വരികയായിരുന്ന ഹോണ്ട സിറ്റി കാറാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയിലായിരുന്ന കാർ നിയന്ത്രണം വിട്ട് ആദ്യം ഒരു സ്കൂട്ടറിലും തുടർന്ന് മറ്റ് രണ്ട് കാറുകളിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ യാത്രികന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ യാത്രികനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തയ്യാറാക്കിയ ആംബുലൻസിൽ കാർ ഡ്രൈവറും ഒപ്പം കയറുകയായിരുന്നു. എന്നാൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയ ഉടൻ തന്നെ ഇയാൾ സമർത്ഥമായി മുങ്ങുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ വിവരമനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് അപകടത്തിൽപ്പെട്ട കാറിൽ വിശദമായ പരിശോധന നടത്തി. ഈ പരിശോധനയിലാണ് ഡ്രൈവിങ് സീറ്റിന് സമീപത്തുനിന്ന് 0.5 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. ഇതിനുപുറമേ കാറിനുള്ളിൽ നിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. **English Summary:** MDMA was seized from a car that crashed in Mampad, Malappuram, after the vehicle was searched by police. The driver had accompanied the injured scooter rider to the hospital in an ambulance and later fled from the medical college hospital. ## Youth Dies After Attempting to Jump from Moving Train in Aluva 2026-10-20T10:52:00+05:30 · Kerala · ml · keywords: "TrainAccident", "Aluva", "RailwayPolice", "KeralaNews", "ExpressTrain" · [source](https://truevisionnews.com/news/387859/moving-train-jump-attempt-aluva-death) **കൊച്ചി: **എറണാകുളം ആലുവയിൽ ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു. പോഞ്ഞാശ്ശേരി സ്വദേശി അൽത്താഫാണ് ദാരുണമായി മരിച്ചത്. ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് അൽത്താഫ് പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങാൻ ശ്രമിച്ചത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ റെയിൽവേ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. A young man from Ponjassery died after he tried to jump from the Chennai-Thiruvananthapuram Express at Aluva early this morning. He slipped while attempting to alight from the moving train, suffered serious injuries, and later died despite being rushed to hospital. ## Pickup Carrying Bananas Overturns in Naduvannur; Driver Injured 2026-10-20T10:33:00+05:30 · Kerala · ml · keywords: "KozhikodeAccident", "PickupVan", "RoadAccident", "DriverInjured", "TrafficRestored" · [source](https://truevisionnews.com/news/387857/naduvannur-pickup-overturns-driver-injured) **കോഴിക്കോട്: **നടുവണ്ണൂർ വെള്ളാട്ടങ്ങാടിയിൽ പഴക്കുലകളുമായി വന്ന പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് കൈവരിയിലിടിച്ച് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. വാഹനമോടിക്കുന്നതിനിടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്നയുടൻ തന്നെ വെള്ളാട്ടങ്ങാടിയിലെ നാട്ടുകാർ ചേർന്ന് ഡ്രൈവറെ തകർന്ന വാഹനത്തിനുള്ളിൽ നിന്ന് പുറത്തെടുത്ത് ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ വാൻ റോഡിലേക്ക് മറിഞ്ഞതിനെ തുടർന്ന് മേഖലയിൽ അൽപ്പനേരം ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് നാട്ടുകാരുടെ സഹായത്തോടെ അപകടത്തിൽപ്പെട്ട വാഹനം റോഡിൽ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. **English Summary:** A pickup van carrying plantains overturned after hitting a railing in Vellattangadi, Naduvannur, Kozhikode, leaving the driver injured. Police and locals rescued him, shifted him to hospital, and restored traffic after clearing the vehicle. ## Mother Dies After Son’s Loss Leaves Her Devastated; Homemaker Found Dead on Railway Track 2026-10-20T10:28:00+05:30 · Kerala · ml · keywords: "KeralaNews", "Thiruvananthapuram", "RailwayAccident", "MentalHealth", "PoliceInvestigation" · [source](https://truevisionnews.com/news/387856/mother-devastated-by-son-loss-found-dead) **തിരുവനന്തപുരം: **നരുവാമൂട് മൊട്ടമൂട്ടിൽ വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മൊട്ടമൂട് വള്ളോട്ടുകോണം പുത്തൻവീട്ടിൽ മധുവിന്റെ ഭാര്യ മിനി ആണ് മരിച്ചത്. തിരുവനന്തപുരം - കന്യാകുമാരി റെയിൽപാതയിൽ ഉച്ചയോടെയായിരുന്നു സംഭവം. തിരുനെൽവേലിയിൽ നിന്ന് കൊല്ലത്തേക്ക് വന്ന ചരക്ക് തീവണ്ടിയാണ് മിനിയെ ഇടിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയായ മിനിയുടെ മൂത്ത മകൻ ഒന്നര വർഷം മുമ്പ് ആഴിമലയിലെ പാറയിൽ നിന്ന് കാൽവഴുതി കടലിൽ വീണ് ദാരുണമായി മരിച്ചിരുന്നു. ഈ വിയോഗത്തിന്റെ മാനസിക വിഷമങ്ങളിൽ നിന്നും മുക്തയാകാതിരുന്ന മിനി ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ നരുവാമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. A 49-year-old homemaker, Mini, was found dead after being hit by a train in Thiruvananthapuram. Police suspect she may have taken her own life, reportedly unable to cope with the death of her elder son 18 months ago. ## Card Club Raid: CPM Area Committee Member Among 11 Held in Idukki 2026-10-20T10:27:00+05:30 · Kerala · ml · keywords: "IdukkiRaid", "CardClub", "CPMLeader", "GamblingCase", "KeralaPolice" · [source](https://truevisionnews.com/news/387855/card-club-raid-cpm-member-held-idukki) **ഇടുക്കി: മു**ട്ടം വള്ളിപ്പാറയിൽ വർഷങ്ങളായി നടന്നുവന്നിരുന്ന ചീട്ടുകളി ക്ലബ്ബിൽ നിന്ന് സിപിഎം ഏരിയ കമ്മിറ്റി അംഗം ഉൾപ്പെടെ 11 പേർ പൊലീസിന്റെ പിടിയിലായി. സംഭവത്തിൽ ഒമ്പത് പേർക്കെതിരെ കേസെടുത്തു. അര ലക്ഷത്തോളം രൂപ ഇനത്തിൽ ഇവരിൽ നിന്ന് കണ്ടെടുത്തുവെങ്കിലും കേസ് ഒതുക്കിത്തീർക്കാൻ ശക്തമായ നീക്കങ്ങൾ നടക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. വർഷങ്ങളായി റിക്രിയേഷൻ ക്ലബ്ബിന്റെ പേരിൽ പ്രവർത്തിച്ചുവന്നിരുന്ന കേന്ദ്രത്തിലാണ് വ്യാപകമായ പരാതികളെ തുടർന്ന് റെയ്ഡ് നടന്നത്. പൊതുജനങ്ങളുടെ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധം ഉയർന്നതോടെയാണ് പൊലീസ് നടപടിക്ക് തയ്യാറായതെന്നാണ് നാട്ടുകാരുടെ പക്ഷം. സർക്കാർ ജീവനക്കാരനായ പ്രമുഖ ഇടതുപക്ഷ യൂണിയൻ നേതാവും പിടിയിലായവരുടെ കൂട്ടത്തിലുണ്ടെന്നാണ് വിവരം. ഇതോടെ പ്രതികളെ നിയമനടപടികളിൽ നിന്ന് രക്ഷിക്കാൻ പാർട്ടി നേതൃത്വം നേരിട്ട് ഇടപെടുന്നുണ്ടെന്നും ആക്ഷേപമുയരുന്നുണ്ട്. **English Summary:** In a raid at a long-running card club in Vallippara, Muttom, Idukki, police detained 11 people, including a CPM area committee member and a government employee linked to a left union. Around ₹50,000 was seized from the spot, while locals alleged attempts to suppress the case. ## Lightning Strike Inside Home Injures Mother and Five-Year-Old in Kollam 2026-10-20T10:14:00+05:30 · Kerala · ml · keywords: "LightningStrike", "KollamNews", "KeralaRain", "BurnInjury", "SatHospital" · [source](https://truevisionnews.com/news/387853/lightning-strike-home-injures-mother-child) **കൊല്ലം: **നെടുമ്പനയിൽ വീട്ടിൽ ആഹാരം കഴിച്ചുകൊണ്ടിരിക്കെ അമ്മയ്ക്കും കുഞ്ഞിനും ഇടിമിന്നലേറ്റു. ഇരുവരുടെയും ശരീരത്ത് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. അഞ്ച് വയസുകാരനായ കുഞ്ഞിന് ദേഹമാസകലവും അമ്മയ്ക്ക് വയറിന്റെ ഭാഗത്തുമാണ് പൊള്ളലേറ്റത്. നെടുമ്പന പഞ്ചായത്ത് പത്താം വാർഡ് ശാസ്താംപൊയ്ക ഉഗ്രാംകുന്ന് അജിത് ഭവനിൽ അജിത്തിന്റെ ഭാര്യ ശ്രീദേവി , മകൻ ആദിദേവ് എന്നിവർക്കാണ് അപകടമുണ്ടായത്. ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിന്നലിന്റെ ആഘാതത്തിൽ ഇവരുടെ വീടിന്റെ ചുവരും കിണറും തകരുകയും, സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ച് ഇലക്ട്രിക് വയറുകൾ പൂർണ്ണമായി കത്തിപ്പോവുകയും ചെയ്തു. മഴ കുറഞ്ഞ സമയത്താണ് ഈ അപ്രതീക്ഷിത ദുരന്തമുണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം നടന്നത്. ശ്രീദേവിയും ആദിദേവും മറ്റ് രണ്ട് മക്കളും ഭർതൃമാതാവ് നന്ദിനിയും വീടിന്റെ മുൻവശത്തെ മുറിയിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ഇതിനിടയിലാണ് ശ്രീദേവിയും ആദിദേവും അടുക്കള ഭാഗത്തേക്ക് പോയത്. ഈ സമയം പെട്ടെന്ന് ശക്തമായ ഇടിയും മിന്നലുമുണ്ടാകുകയും ഇരുവരുടെയും മേൽ പതിക്കുകയുമായിരുന്നു. ശബ്ദം കേട്ട് നന്ദിനിയും മറ്റ് കുട്ടികളും അടുക്കള ഭാഗത്തേക്ക് എത്തിയപ്പോൾ അമ്മയും കുഞ്ഞും നിലത്തുവീണ് കിടക്കുന്നതാണ് കണ്ടത്. ഉടൻതന്നെ ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികളുടെ സഹായത്തോടെ ഇരുവരെയും നെടുമ്പന ടി.ബി. ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുഞ്ഞിന്റെ നില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. അമ്മ ശ്രീദേവിയെയും കുഞ്ഞിനൊപ്പം വിദഗ്ധ ചികിത്സയ്ക്കായി ഇതേ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഉച്ചയ്ക്ക് 12.30 മുതൽ നെടുമ്പന ഉഗ്രാംകുന്ന് ഭാഗത്ത് മഴയുണ്ടായിരുന്നു. രണ്ട് മണി കഴിഞ്ഞതോടെ മഴ നേരിയ തോതിൽ ശമിച്ചെങ്കിലും ശക്തമായ ഇടിയും മിന്നലുമുണ്ടാകുകയായിരുന്നു. കുറച്ചുനാൾ മുൻപും ഇതേ പ്രദേശത്ത് മറ്റൊരു വീട്ടിൽ ഇടിമിന്നലേറ്റിരുന്നുവെന്ന് വാർഡ് മെമ്പർ നിസാമോൾ വ്യക്തമാക്കി. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്തംഗം കെ.എസ്.ഇ.ബി. അധികൃതരുമായും വില്ലേജ് ഓഫീസറുമായും ബന്ധപ്പെട്ട് ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്. **English Summary:** A mother and her five-year-old son suffered severe burns after lightning struck them inside their home in Nedumpana, Kollam, while they were having food. The impact also damaged the house wall, well, switchboards, and wiring, and both have been shifted to SAT Hospital in Thiruvananthapuram for advanced treatment. ## Gold Price Gets a Temporary Break; Sovereign Drops by Rs 640 2026-10-20T10:13:00+05:30 · Kerala · ml · keywords: "GoldPrice", "KeralaNews", "WeddingSeason", "SilverRate", "MarketUpdate" · [source](https://truevisionnews.com/news/387852/gold-price-temporary-break-kerala) **തിരുവനന്തപുരം: **സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 80 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. പവന്റെ കണക്കിൽ 640 രൂപ താഴ്ന്നു. ഇതോടെ കേരളത്തിൽ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 13,490 രൂപയും പവന് 1,07,920 രൂപയുമായി.കഴിഞ്ഞ ദിവസങ്ങളിൽ റെക്കോർഡ് കുതിപ്പ് തുടർന്ന സ്വർണവിലയ്ക്ക് ഇന്നത്തെ ഇടിവ് ചെറിയ ആശ്വാസമായിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിലെ വിലയിലുണ്ടാകുന്ന കയറ്റിറക്കങ്ങളാണ് പ്രാദേശികമായി സ്വർണവിലയെയും സ്വാധീനിക്കുന്നത്. ഡോളറിന്റെ മൂല്യത്തിലും ക്രൂഡ് ഓയിൽ വിലയിലും ഉണ്ടാകുന്ന ചാഞ്ചാട്ടമാണ് സ്വർണ വിപണിയിൽ പ്രതിഫലിക്കുന്നത്. സ്വർണവില താഴ്ന്നത് ഏറ്റവും കൂടുതൽ ആശ്വാസമാകുന്നത് കല്യാണ വീട്ടുകാർക്കാണ്. വിവാഹ സീസൺ അടുത്തതോടെ ഒരു പവൻ സ്വർണത്തിന് പോലും ഒരു ലക്ഷത്തിന് മുകളിൽ നൽകേണ്ടി വരുന്ന അവസ്ഥയിലായിരുന്നു. പവന് ലക്ഷത്തിന് മുകളിൽ തുടരുന്ന വില കല്യാണ വീട്ടുകാരുടെ ബജറ്റ് താളം തെറ്റിച്ചിരുന്നു. ഇപ്പോഴത്തെ ചെറിയ ഇടിവ് പോലും വിവാഹ ആവശ്യങ്ങൾക്ക് സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് പ്രതീക്ഷ നൽകുന്നു. വില ഇനിയും താഴുമെന്ന പ്രതീക്ഷയിലാണ് പലരും.അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 30 രൂപയിലും 10 ഗ്രാമിന് 2,300 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. Gold prices in Kerala eased slightly after a sharp rally, with 22-carat gold falling by Rs 80 per gram and Rs 640 per sovereign. The dip offers some relief to wedding-season buyers, while silver prices remained unchanged. ## Northeast Monsoon Intensifies: Strong Winds, Lightning and Heavy Rain Alert in Kerala 2026-10-20T10:05:00+05:30 · Kerala · ml · keywords: "KeralaWeather", "MonsoonAlert", "IMDWarning", "HeavyRain", "CoastalAlert" · [source](https://truevisionnews.com/news/387848/kerala-monsoon-heavy-rain-alert-new) **തിരുവനന്തപുരം: **കേരളത്തിൽ തുലാവർഷം ശക്തമാകുന്നു. തെക്കൻ, മധ്യ കേരളത്തിലെ ജില്ലകളിൽ ഇന്ന് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ജാഗ്രതയുടെ ഭാഗമായി ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ട ഇടങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.വരുന്ന ഞായറാഴ്ച വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്. തുലാവർഷം ശക്തമായ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, 'കള്ളക്കടൽ' പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം തീരത്ത് പ്രത്യേക ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരങ്ങളിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് നൽകി. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണമെന്നും കടലിൽ ഇറങ്ങരുതെന്നും അധികൃതർ നിർദേശിച്ചു. Kerala is witnessing a strong northeast monsoon, with the India Meteorological Department warning of heavy rain in several southern and central districts. Yellow alerts are in place in seven districts, and isolated areas may see winds reaching up to 50 kmph with thunder and lightning. A special warning has also been issued for the Thiruvananthapuram coast due to the ‘Kallakkadal’ phenomenon, with rough seas and possible coastal flooding expected. ## Disguised Police Nab Absconding Suspect in Althara Bar Attempted Murder Case 2026-10-20T09:51:00+05:30 · Kerala · ml · keywords: "VadakkekadPolice", "ThrissurCrime", "AttemptedMurder", "BengaluruArrest", "KAAPAAct" · [source](https://truevisionnews.com/news/387845/vadakkekad-police-arrest-althara-bar-case) **തൃശ്ശൂർ: **ആൽത്തറയിലുള്ള ബാറിന് മുന്നിൽ വെച്ച് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയെ വടക്കേക്കാട് പോലീസ് ബെംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്തു. വടക്കേക്കാട് കുഴിങ്ങര പൊന്തയിൽ സുബി എന്ന അബുക്ക ആണ് ഞായറാഴ്ച ബെംഗളൂരു റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും പിടിയിലായത്. കഴിഞ്ഞ ജൂലൈ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആൽത്തറ ദേവാസുര ബാറിന് മുന്നിൽ വെച്ച് വടക്കേക്കാട് കോതോട്ട് വിഷ്ണു യാദവിനെ കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഈ അറസ്റ്റോടെ കേസ് സംബന്ധിച്ച് മുഴുവൻ പ്രതികളെയും വടക്കേക്കാട് പോലീസ് പിടികൂടി. സംഭവത്തിനു ശേഷം ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിൽ ഒളിവിലായിരുന്നു പ്രതി. പ്രതിയെ പിടികൂടുന്നതിനായി ഗുരുവായൂർ എ.സി.പി എം. സുരേന്ദ്രന്റെ നിർദ്ദേശപ്രകാരം ചാവക്കാട് സർക്കിൾ ഇൻസ്പെക്ടർ എം.കെ. രമേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. തുടർന്ന് അന്വേഷണ സംഘം വേഷംമാറിയെത്തിയാണ് ബെംഗളൂരുവിൽ വെച്ച് പ്രതിയെ പിടികൂടിയത്. മുൻപ് കാപ്പ ചുമത്തപ്പെട്ട പ്രതിയുടെ പേരിൽ വടക്കേക്കാട് പോലീസ് സ്റ്റേഷനിൽ മാത്രം കാൽ നൂറ്റാണ്ടോളം വരുന്ന ക്രിമിനൽ കേസുകൾ നിലവിലുണ്ട്. വടക്കേക്കാട് എസ്.എച്ച്.ഒ ശരത് സോമൻ, എസ്.ഐ ബിന്ദു രാജ്, സി.പി.ഒമാരായ ബൈജു, ജിതിൻ, പ്രദീപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ചാവക്കാട് സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ വരും ദിവസങ്ങളിൽ പോലീസ് കസ്റ്റഡിയിൽ വാങ്ങുമെന്ന് എസ്.എച്ച്.ഒ ശരത് സോമൻ വ്യക്തമാക്കി. **English Summary:** Vadakkekad police arrested Subi, alias Abukka, the second accused in the attempted murder case near a bar in Althara, Thrissur, from Bengaluru Railway Station area. A special team, acting in disguise, tracked down the absconding accused who had been hiding in Chennai and Bengaluru after the July 8 attack. With this arrest, all accused in the case have now been taken into custody. ## Youth League Leader and Wife Injured in Attack by Party Workers in Vadakara 2026-10-20T09:45:00+05:30 · Kerala · ml · keywords: "YouthLeague", "Vadakara", "Kozhikode", "PoliticalViolence", "MPAzeez" · [source](https://truevisionnews.com/news/387843/vadakara-youth-league-attack-party-workers) **കോഴിക്കോട്: **യൂത്ത് ലീഗ് ദേശീയ നിർവാഹക സമിതി അംഗം എംപി അസീസിനും ഭാര്യയ്ക്കും സ്വന്തം സംഘടനയിലെ പ്രവർത്തകരുടെ മർദ്ദനത്തിൽ പരിക്ക്. വടകര ചാനിയം കടവിലുള്ള ഇദ്ദേഹത്തിന്റെ വീടിന് മുന്നിൽ വെച്ചായിരുന്നു സംഘർഷം. പരിക്കേറ്റ ഇരുവരും പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പ്രാദേശിക ശാഖാ സമ്മേളനവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പരിക്കേറ്റ നേതാവ് പറഞ്ഞു. സംഘടനയ്ക്കുള്ളിലെ തുടരുന്ന തർക്കങ്ങൾക്ക് തന്നെ കുറ്റപ്പെടുത്തിയാണ് പാർട്ടി അനുഭാവികൾ അക്രമം അഴിച്ചുവിട്ടതെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ ഇരുവിഭാഗങ്ങൾക്കിടയിലുള്ള തർക്കങ്ങളുടെ യഥാർത്ഥ കാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. Youth League national executive member MP Azeez and his wife were injured in an attack allegedly carried out by workers from his own organization in Vadakara, Kozhikode. The clash reportedly broke out in front of his house amid disputes related to a local branch conference, and both sought treatment at a private hospital. ## Haripad Couple Faces Severe Allegations; Child Welfare Panel to Take Newborn Into Custody 2026-10-20T09:42:00+05:30 · Kerala · ml · keywords: "ChildWelfare", "Haripad", "Alappuzha", "Malnutrition", "SocialInvestigation" · [source](https://truevisionnews.com/news/387842/haripad-couple-child-welfare-newborn-custody) **ആലപ്പുഴ: ഹ**രിപ്പാടിൽ രണ്ടുവയസുകാരൻ പോഷകാഹാരക്കുറവിനെ തുടർന്ന് മരിച്ച സംഭവത്തിൽ നിർണായക നടപടിയുമായി ജില്ലാ ശിശുക്ഷേമസമിതി. രാജേഷ്-താര ദമ്പതികളുടെ നവജാത ശിശുവിനെ ശിശുക്ഷേമസമിതി ഏറ്റെടുക്കുമെന്ന് ചെയർപേഴ്‌സൺ ഡോ. ഗീത വി വ്യക്തമാക്കി. നവജാതശിശു അമ്മയ്‌ക്കൊപ്പം സുരക്ഷിതമല്ലെന്നും ഇവർ കൂട്ടിച്ചേർത്തു. ഒരു മാസം മുൻപ് സമർപ്പിച്ച സോഷ്യൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടിലാണ് കുടുംബത്തിനെതിരെ ഗുരുതര കണ്ടെത്തലുകളുള്ളത്. കുട്ടികളെ ഉപയോഗിച്ച് പണം പിരിച്ചുവെന്നും, ജോലിയെടുക്കാതെ ജീവിക്കാൻ മാതാപിതാക്കൾ കുട്ടികളെ മറയാക്കിയെന്നുമാണ് റിപ്പോർട്ടിലുള്ളത്. കുട്ടിയേയും അമ്മയേയും പാർപ്പിച്ചിരിക്കുന്നത് രണ്ട് മുറികളിലാണ്. മുലപ്പാൽ കൊടുക്കാൻ മാത്രം അമ്മയുടെ അടുത്തെത്തിക്കും. രണ്ടര വയസുകാരൻ മരിച്ച വിവരം അമ്മയെ ഇന്ന് ഔദ്യോഗികമായി അറിയിക്കും. ഗാന്ധിഭവനിൽ നിന്ന് കുട്ടികളേയും അമ്മയേയും ഒരു മാസം മുൻപ് രാജേഷ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് ഡോ. ഗീത പറഞ്ഞു. പത്ത് ദിവസത്തെ അവധിക്ക് കൊണ്ടുപോയ ശേഷം കുട്ടികളെയും അമ്മയെയും വീണ്ടും തിരികെ എത്തിച്ചില്ലെന്നും ശിശുക്ഷേമസമിതി ചെയർപേഴ്‌സൺ വ്യക്തമാക്കി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ സമർപ്പിച്ച സോഷ്യൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടിലാണ് മാതാപിതാക്കൾക്കെതിരെയുള്ള ഗുരുതര ആരോപണങ്ങൾ വ്യക്തമാക്കുന്നത്. കുട്ടികളെ മുൻനിർത്തി പണം പിരിച്ചെടുക്കുക, ദമ്പതികൾ കുട്ടികളുടെ മുന്നിലിരുന്ന് സ്ഥിരം മദ്യപിക്കുക തുടങ്ങിയ കാര്യങ്ങളും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ സാഹചര്യങ്ങൾ വിലയിരുത്തിയാണ് കുട്ടികളെ പൂർണ്ണമായും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ തീരുമാനിച്ചത്. **English summary:** Following the tragic death of a two-year-old toddler due to malnutrition in Haripad, the Alappuzha District Child Welfare Committee has announced that it will take custody of the couple's newborn, stating the infant is unsafe with the mother. A social investigation report submitted a month ago revealed severe allegations, including exploiting children to beg or collect money, parents avoiding work, and habitual drinking in front of the children. ## Kerala Police Expand Spa Abuse Probe to Tamil Nadu After New Victim Testimony 2026-10-20T09:06:00+05:30 · Kerala · ml · keywords: "KeralaPolice", "TamilNaduPolice", "SpaAbuse", "ZeroFIR", "KovalamCase" · [source](https://truevisionnews.com/news/387837/kerala-police-expand-spa-abuse-probe-tamil-nadu) **തിരുവനന്തപുരം: **കോവളം സ്പാ പീഡനക്കേസിൽ അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ച് കേരള പൊലീസ്. തമിഴ്‌നാട്ടിലെ ചെങ്കൽപേട്ട് ജില്ലയിലുള്ള ഗുഡുവാഞ്ചേരിയിൽ വെച്ചും പീഡനം നടന്നതായി ഇരയായ പെൺകുട്ടി നിർണായക മൊഴി നൽകിയതിനെത്തുടർന്നാണ് നടപടികൾ വേഗത്തിലാക്കിയത്. അവിടെയുള്ള സ്പായിൽ എത്തിച്ചാണ് പീഡനം നടത്തിയതെന്നും, കഴിഞ്ഞ ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലായിരുന്നു അതിക്രമം നടന്നതെന്നും മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്. മൊഴിയുടെ അടിസ്ഥാനത്തിൽ കോവളം പൊലീസ് സ്റ്റേഷനിൽ സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസിന്റെ വിശദവിവരങ്ങൾ തമിഴ്‌നാട് പൊലീസിന് കൈമാറി. ഗുഡുവാഞ്ചേരിയിൽ നടന്നതായി പറയപ്പെടുന്ന സംഭവങ്ങളിൽ അടിയന്തരമായി അന്വേഷണം നടത്തണമെന്നും കേരള പൊലീസ് തമിഴ്‌നാട് പൊലീസിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കേസുമായി ബന്ധപ്പെട്ട് നഗരസഭയിലെ ഹെൽത്ത് ഇൻസ്‌പെക്ടർക്കെതിരെ വിശദമായ അന്വേഷണം ആരംഭിച്ചു. കോവളത്തെ സ്പാ ഹെൽത്ത് ഇൻസ്‌പെക്ടറുടെ ബിനാമി ബിസിനസാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് രേഖകളടക്കം പൊലീസ് സാമ്പത്തിക വിദഗ്ധരുടെ സഹായത്തോടെ പരിശോധിച്ചുവരികയാണ്. കേസിന്റെ അന്വേഷണവുമായി ഇരയുടെ ഇളയമ്മയും ഭർത്താവും തീരെ സഹകരിക്കുന്നില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. തുടർച്ചയായ ചോദ്യം ചെയ്യലിൽ ഇരുവരും കൃത്യമായ മറുപടികൾ നൽകാൻ തയ്യാറായിട്ടില്ല. നിലവിൽ റിമാൻഡിൽ ജയിലിൽ കഴിയുന്ന ഇരുവരെയും കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ നൽകും. Kerala Police have expanded their probe into the Kovalam spa abuse case after the survivor gave crucial testimony that the assault also took place in Guduvanchery, Chengalpattu district, Tamil Nadu. A zero FIR has been registered and details shared with Tamil Nadu Police for urgent investigation. The case has also triggered a financial probe into a municipal health inspector suspected of links to the spa business. ## Theyyam Season Returns to North Malabar; Ritual Performances Begin from Thulam 1 2026-10-20T08:54:00+05:30 · Kerala · ml · keywords: "TheyyamSeason", "NorthMalabar", "KeralaCulture", "RitualArts", "CulturalTourism" · [source](https://truevisionnews.com/news/387834/theyyam-season-returns-north-malabar) കണ്ണൂർ: ഉത്തരമലബാറിന്റെ മണ്ണിൽ വീണ്ടും തെയ്യക്കാലത്തിന് അരങ്ങുണരുന്നു. കാവുകളിലും ദേവസ്ഥാനങ്ങളിലും ചിലമ്പൊച്ചയും ചെണ്ടമേളങ്ങളും നിറയുമ്പോൾ വിശ്വാസത്തിന്റെ നിറച്ചാർത്തണിഞ്ഞ് തെയ്യക്കോലങ്ങൾ അരങ്ങിലെത്തുകയാണ്. തിരുവായുധങ്ങളേന്തിയും തിരുപ്പുടവയണിഞ്ഞും ഭക്തർക്ക് അനുഗ്രഹം ചൊരിയുന്ന തെയ്യങ്ങളുടെ വരവോടെ ഉത്തരമലബാർ ഇനി കളിയാട്ടങ്ങളുടെ ആഘോഷനാളുകളിലേക്ക് കടക്കും. തുലാം ഒന്നുമുതൽ തെയ്യങ്ങൾ അരങ്ങിലെത്തിത്തുടങ്ങും. കേരളത്തിന്റെ തനത് അനുഷ്ഠാന കലാരൂപമായ തെയ്യം വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും കാർഷിക സംസ്കാരത്തിന്റെയും സമന്വയമാണ്. തീപ്പന്തങ്ങളേന്തി തീക്കൂനയിലേക്ക് ചാടിയും നിറഞ്ഞാടിയും ഭക്തർക്ക് മുന്നിലെത്തുന്ന തെയ്യക്കോലങ്ങൾ ഉത്തരമലബാറിന്റെ സാംസ്കാരിക ജീവിതത്തിന്റെ അവിഭാജ്യഘടകമാണ്. സങ്കടങ്ങൾക്ക് കാതോർത്ത് ആശ്വാസവാക്കുകൾ പകരുന്ന തെയ്യങ്ങളുടെ അനുഗ്രഹം തേടി ആയിരക്കണക്കിന് ഭക്തരാണ് ഓരോ വർഷവും കാവുകളിലെത്തുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നും നിരവധി സഞ്ചാരികളും തെയ്യക്കാലത്ത് ഉത്തരമലബാറിലേക്ക് എത്താറുണ്ട്. ഇതിലൂടെ പ്രദേശത്തെ വിനോദസഞ്ചാര മേഖലയ്ക്കും ഉണർവ് ലഭിക്കുന്നു. എല്ലാ വർഷവും തെയ്യം കെട്ടിയാടുന്ന കാവുകൾക്ക് പുറമേ ഒന്നോ രണ്ടോ മൂന്നോ വർഷത്തെ ഇടവേളകളിൽ കളിയാട്ടം നടത്തുന്ന ദേവസ്ഥാനങ്ങളുമുണ്ട്. വർഷങ്ങളുടെ ഇടവേളകളിൽ നടക്കുന്ന പെരുങ്കളിയാട്ടങ്ങളും ഉത്തരമലബാറിന്റെ സവിശേഷതയാണ്. **തുലാപ്പത്തിന് കാവുകൾ ഉണരും** വിശ്വാസവും കാർഷിക സംസ്കാരവും ഒത്തുചേരുന്ന തുലാപ്പത്തിന് കാവുകളിലും ദേവസ്ഥാനങ്ങളുള്ള തറവാടുകളിലും പ്രത്യേക അനുഷ്ഠാനങ്ങൾ നടക്കും. ഈ വർഷം തെയ്യാട്ടമില്ലാത്ത കാവുകളിലും പത്താമുദയ ദിവസം ആചാരാനുഷ്ഠാനങ്ങൾ നടത്തും. തുലാപ്പത്തോടെ എല്ലാ കാവുകളും സജീവമാകുമെങ്കിലും തുലാം ഒന്നുമുതൽ തന്നെ തെയ്യങ്ങൾ അരങ്ങിലെത്തിത്തുടങ്ങും. തിമിരി പാടത്ത് വലിയ വളപ്പിൽ ചാമുണ്ഡിയാണ് കളിയാട്ടങ്ങൾക്ക് തുടക്കമിട്ട് അരങ്ങിലെത്തുന്നത്. പുലയ സമുദായക്കാരാണ് വലിയ വളപ്പിൽ ചാമുണ്ഡിയെ കെട്ടിയാടുന്നത്. **പയ്യന്നൂരിൽ 11 ദിവസം തുടർച്ചയായി തെയ്യങ്ങൾ** 'വേലം പക്കൽ കോലം' എന്ന ചൊല്ല് കോലത്തുനാട്ടിൽ പ്രസിദ്ധമാണ്. പയ്യന്നൂർ പെരുമാളിന്റെ അധീനതയിലുള്ള കാവുകളിലും ദേവസ്ഥാനങ്ങളിലും വേലന്മാർ കെട്ടിയാടുന്ന തെയ്യങ്ങൾ തുലാം ഒന്നുമുതൽ 11 വരെ വിവിധ ദിവസങ്ങളിലായി അരങ്ങിലെത്തും. പെരുമാളിന്റെ തട്ടകത്തിലെ കുണ്ടോർ ചാമുണ്ഡിയുടെ കളിയാട്ടമെന്നാണ് ഈ 11 ദിവസത്തെ തെയ്യാട്ടങ്ങളെ വിശേഷിപ്പിക്കുന്നത്. പയ്യന്നൂർ മമ്പലം തെക്കടവൻ തറവാട് ദേവസ്ഥാനത്താണ് കളിയാട്ടങ്ങൾക്ക് തുടക്കമാകുന്നത്. തുലാം ഒന്ന്, രണ്ട് തീയതികളിലാണ് ഇവിടെ തെയ്യങ്ങൾ അരങ്ങിലെത്തുക. തുടർന്ന് തുലാം രണ്ട്, മൂന്ന് തീയതികളിൽ പയ്യന്നൂർ കൊറ്റിയിലെ പിലാങ്കു തറവാട് ദേവസ്ഥാനത്തും മൂന്ന്, നാല് തീയതികളിൽ കൊറ്റിയിലെ കുത്തൂർ തറവാട് ദേവസ്ഥാനത്തും കളിയാട്ടങ്ങൾ നടക്കും. തുലാം നാല്, അഞ്ച് തീയതികളിൽ പയ്യന്നൂർ തൊട്ടേൻ തറവാട് ദേവസ്ഥാനത്തും അഞ്ച്, ആറ് തീയതികളിൽ പയ്യന്നൂർ ഉത്തമന്തിൽ കിഴക്കേ വീട് തറവാട് ദേവസ്ഥാനത്തും തെയ്യങ്ങൾ കെട്ടിയാടും. ആറ്, ഏഴ് തീയതികളിൽ എടവലത്ത് തറവാട് ദേവസ്ഥാനത്തും ഏഴ്, എട്ട് തീയതികളിൽ പുളുക്കൂൽ തറവാട് ദേവസ്ഥാനത്തും എട്ട്, ഒൻപത് തീയതികളിൽ കലശപ്പുര തറവാട് ദേവസ്ഥാനത്തും കളിയാട്ടങ്ങൾ നടക്കും. തുലാം ഒൻപത്, പത്ത് തീയതികളിൽ പുല്ലായ്ക്കൊടി തറവാട് ദേവസ്ഥാനത്തും പത്ത്, പതിനൊന്ന് തീയതികളിൽ എടാടൻ തറവാട് ദേവസ്ഥാനത്തുമാണ് തെയ്യങ്ങൾ അരങ്ങിലെത്തുക. കാസർകോടൻ ഗ്രാമങ്ങളിലേക്കും തെയ്യക്കോലങ്ങൾ തുലാം പതിനൊന്നിന് അരയി കാർത്തികച്ചാമുണ്ഡിക്കാവിലെ തെയ്യങ്ങൾ പുഴ കടന്ന് അള്ളട ദേശത്തെ കാസർകോടൻ ഗ്രാമങ്ങളിലെത്തും. അള്ളട ദേശത്ത് ആദ്യം തെയ്യക്കോലങ്ങൾ അരങ്ങിലെത്തിയിരുന്നത് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരാർക്കാവിലായിരുന്നു. എന്നാൽ, 2024ൽ ഉണ്ടായ വെടിക്കെട്ട് അപകടത്തെ തുടർന്ന് ഇത്തവണയും ഇവിടെ കളിയാട്ടം നടക്കില്ല. 2027ൽ ചാമുണ്ഡിയമ്മയുടെ പുനഃപ്രതിഷ്ഠയും ബ്രഹ്മകലശോത്സവവും നടത്തിയ ശേഷമേ ഇവിടെ വീണ്ടും തെയ്യങ്ങൾ അരങ്ങിലെത്തുകയുള്ളൂ. **അണിയലങ്ങൾ ഒരുക്കി കോലധാരികൾ** തെയ്യക്കാലത്തെ വരവേൽക്കാൻ കാവുകളും തറവാടുകളും കോലധാരികളും ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. അണിയലങ്ങൾ മിനുക്കിയും ഉടയാടകൾ പുതുക്കിയും തെയ്യക്കോലങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. ചിലമ്പിന്റെ താളവും ചെണ്ടയുടെ മേളപ്പെരുക്കവും വീണ്ടും മുഴങ്ങുമ്പോൾ ഉത്തരമലബാറിന്റെ കാവുകളും ഗ്രാമങ്ങളും വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും ആഘോഷഭൂമികളായി മാറും. ## Notorious Temple Theft Suspect ‘Bhandaram Sajeesh’ Arrested 2026-10-20T08:46:00+05:30 · Kerala · ml · keywords: "TempleTheft", "KeralaPolice", "CrimeSquad", "CCTVEvidence", "MysuruHideout" · [source](https://truevisionnews.com/news/387833/temple-theft-notorious-thief-arrested) **കോഴിക്കോട്: **സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ഷേത്രങ്ങളുടെ ഭണ്ഡാരങ്ങളും ഓഫീസ് മുറികളും കുത്തിത്തുറന്ന് മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. എടപ്പാൾ കാലടി സ്വദേശി കൊട്ടാരപ്പാട്ട് സജീഷ് എന്ന 'ഭണ്ഡാരം സജീഷാണ്' പൊലീസിന്റെ പിടിയിലായത്. വയനാട് പോലീസിന്റെ സഹായത്തോടെ കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലിയുടെ കീഴിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ടൗൺ സബ് ഡിവിഷൻ അസിസ്റ്റന്റ് പോലീസ് കമ്മിഷണർ അഷ്‌റഫ് തെങ്ങലിക്കണ്ടിയുടെ നേതൃത്വത്തിലുള്ള എലത്തൂർ പോലീസും ചേർന്നാണ് പ്രതിയെ വലയിലാക്കിയത്. ഞായറാഴ്ച പുലർച്ചെ കുണ്ടൂപ്പറമ്പ് കൊറ്റിയാടത്ത് ഭഗവതീക്ഷേത്രം, അങ്കക്കളരി ഭഗവതീക്ഷേത്രം എന്നിവിടങ്ങളിൽ മോഷണം നടന്നിരുന്നു. കഴിഞ്ഞ 12-ന് പൂളാടിക്കുന്ന് കല്ലിടുക്കിൽ ഭഗവതീക്ഷേത്രം, മാട്ടുപ്പിലാവിൽ ഭഗവതീക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ ആൾതന്നെയാണ് ഇപ്പോഴും മോഷണം നടത്തിയതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് വ്യക്തമായി. തുടർന്ന് ശാസ്ത്രീയ തെളിവുകളുടെ കൂടി അടിസ്ഥാനത്തിലാണ് കവർച്ച നടത്തിയത് സജീഷാണെന്ന് പൊലീസ് ഉറപ്പിച്ചത്. അന്വേഷണത്തിൽ പ്രതി മൈസൂരുവിലേക്ക് കടന്നതായി മനസ്സിലാക്കിയ ക്രൈം സ്‌ക്വാഡ് വിവരം ഉടൻതന്നെ വയനാട് പോലീസിന് കൈമാറുകയായിരുന്നു. തുടർന്ന് നടത്തിയ നീക്കത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്. തൃശ്ശൂർ ജില്ലയിലെ കുന്നംകുളം, പേരമംഗലം, എരുമപ്പെട്ടി, വടക്കേക്കാട്, പാലക്കാട് ജില്ലയിലെ തൃത്താല, ചാലിശ്ശേരി, മലപ്പുറം ജില്ലയിലെ ചങ്ങരംകുളം, തേഞ്ഞിപ്പലം, തിരൂരങ്ങാടി, പൊന്നാനി, കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, മെഡിക്കൽ കോളേജ്, നല്ലളം, ചേവായൂർ തുടങ്ങിയ വിവിധ പോലീസ് സ്റ്റേഷനുകളിൽ സജീഷിന്റെ പേരിൽ നിരവധി മോഷണ കേസുകൾ നിലവിലുണ്ട്. A notorious thief known as ‘Bhandaram Sajeesh’ has been arrested for breaking into temple donation boxes and office rooms across Kerala. Police traced the suspect to Mysuru after CCTV footage and scientific evidence linked him to recent temple thefts in Kozhikode. ## Drunk Group Attacks Ayyappa Devotees After Vehicle Brush-Up in Kollam 2026-10-20T08:36:00+05:30 · Kerala · ml · keywords: "AyyappaDevotees", "KollamAttack", "Sabarimala", "PoliceCustody", "RoadRage" · [source](https://truevisionnews.com/news/387831/drunk-group-attacks-ayyappa-devotees-kollam) **കൊല്ലം: (https://truevisionnews.com/**) ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പഭക്തരുടെ സംഘത്തിന് നേരെ മദ്യപസംഘത്തിന്റെ ക്രൂരമായ ആക്രമണം. കൊല്ലം കൊട്ടാരക്കരയിലാണ് സ്ത്രീകൾ അടക്കമുള്ള തീർഥാടക സംഘത്തെ നാലംഗ മദ്യപസംഘം മർദ്ദിച്ചത്. ആക്രമണത്തിൽ ഒന്നര വയസ്സുള്ള പിഞ്ചുകുഞ്ഞിനടക്കം പരിക്കേറ്റു. വാഹനങ്ങൾ തമ്മിൽ തട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ നിസ്സാര തർക്കമാണ് പിന്നീട് ക്രൂരമായ മർദ്ദനത്തിൽ കലാശിച്ചത്. ഭക്തരെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച മറ്റ് വാഹനയാത്രക്കാർക്കും മദ്യപസംഘത്തിന്റെ മർദ്ദനമേറ്റു. സംഭവത്തിൽ തടഞ്ഞുനിർത്തി ആക്രമണം അഴിച്ചുവിട്ട നാലുപേരെയും പൊലീസ് അതിവേഗം കസ്റ്റഡിയിലെടുത്തു. A group of Ayyappa devotees returning after Sabarimala darshan was allegedly attacked by four intoxicated men in Kottarakkara, Kollam. The assault, which began after a minor vehicle collision, left a one-and-a-half-year-old child injured along with others. Police quickly took the four accused into custody. ## Kerala’s First Vistadome Coach to Run on Madurai–Guruvayur Express from 22 2026-10-20T08:09:00+05:30 · Kerala · ml · keywords: "VistadomeCoach", "MaduraiGuruvayurExpress", "KeralaRailways", "TrainTravel", "IRCTC" · [source](https://truevisionnews.com/news/387828/kerala-first-vistadome-coach-madurai-guruvayur-express) ഗുരുവായൂർ: കേരളത്തിലെ ആദ്യ വിസ്റ്റാഡോം കോച്ചിന്റെ ഉദ്ഘാടന സർവീസ് മധുര–ഗുരുവായൂർ എക്സ്പ്രസിൽ 22-ന് ആരംഭിക്കും. വലിയ ഗ്ലാസ് ജനലുകളിലൂടെ പുറംകാഴ്ചകളും ആകാശദൃശ്യങ്ങളും ആസ്വദിച്ച് യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഈ കോച്ചിലുള്ളത്. ദക്ഷിണ റെയിൽവേ പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ച കോച്ച് ആഴ്ചയിൽ നാലുദിവസം വീതം ഇരുദിശകളിലേക്കും സർവീസ് നടത്തും. പുലർച്ചെ 2.30-ന് ട്രെയിൻ ഗുരുവായൂരിലെത്തും. തുടർന്ന് രാവിലെ 5.50-ന് ഗുരുവായൂരിൽനിന്ന് മധുരയിലേക്ക് പുറപ്പെടും. രാത്രി 7.10-നാണ് മധുരയിലെത്തുക. കൊല്ലം–പുനലൂർ–ചെങ്കോട്ട പാതയിലൂടെയാണ് യാത്ര. ഈ പാതയിലെ പച്ചപ്പുനിറഞ്ഞ കുന്നിൻചെരിവുകളും പുഴകളും യാത്രയ്ക്കിടെ കാണാനാകും. മധുരയിൽനിന്ന് ഗുരുവായൂരിലേക്കുള്ള വിസ്റ്റാഡോം സർവീസ് വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെയായിരിക്കും. ഗുരുവായൂരിൽനിന്ന് മധുരയിലേക്കുള്ള സർവീസ് വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെയും നടത്തും. ഇങ്ങനെ ഓരോ ദിശയിലേക്കും ആഴ്ചയിൽ നാലുദിവസമാണ് യാത്രക്കാർക്ക് വിസ്റ്റാഡോം കോച്ചിൽ സഞ്ചരിക്കാൻ അവസരം ലഭിക്കുക. യാത്രക്കാരിൽനിന്ന് നല്ല പ്രതികരണം ലഭിച്ചാൽ സർവീസ് സ്ഥിരപ്പെടുത്തുമെന്ന് ഇതിന്റെ ചുമതലയുള്ള സീനിയർ കമേഴ്‌സ്യൽ ഡിവിഷണൽ മാനേജർ നിധിൻ നാർഭട്ട് പറഞ്ഞു. നിലവിൽ പരീക്ഷണാടിസ്ഥാനത്തിലാണ് കേരളത്തിന് ഈ കോച്ച് അനുവദിച്ചിരിക്കുന്നത്. യാത്രക്കാരുടെ പ്രതികരണത്തെ ആശ്രയിച്ചായിരിക്കും സ്ഥിരം സർവീസാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. സാധാരണ കോച്ചുകളെക്കാൾ നീളം കൂടുതലുള്ള എയർ കണ്ടീഷൻഡ് വിസ്റ്റാഡോം കോച്ചിൽ 44 എക്സിക്യുട്ടീവ് സ്ലീപ്പർ സീറ്റുകളാണുള്ളത്. സീറ്റിൽ ചാഞ്ഞിരുന്ന് വലിയ ഗ്ലാസ് ജനലിലൂടെ ചുറ്റുമുള്ള കാഴ്ചകൾ ആസ്വദിക്കാം. വിമാനയാത്രയ്ക്ക് സമാനമായ അനുഭവം നൽകുന്ന കോച്ചിൽ വൈഫൈ സൗകര്യവും ലഭ്യമാണ്. പുറംകാഴ്ചകൾക്കൊപ്പം ആകാശദൃശ്യങ്ങളും ആസ്വദിക്കാനാകുന്നതാണ് ഈ യാത്രയുടെ പ്രത്യേകത. ഗുരുവായൂരിൽനിന്ന് മധുരയിലേക്കുള്ള യാത്രാനിരക്ക് 1,875 രൂപയാണ്. ഗുരുവായൂരിൽനിന്ന് തൃശ്ശൂർ വരെ യാത്ര ചെയ്യുന്നതിന് 515 രൂപ നൽകണം. മുഴുവൻ യാത്രയ്ക്കും ഗുരുവായൂർ–തൃശ്ശൂർ യാത്രയ്ക്കും വ്യത്യസ്ത നിരക്കുകളാണ് നിശ്ചയിച്ചിരിക്കുന്നത്. നവംബർ അഞ്ചുവരെയുള്ള ബുക്കിങ് കഴിഞ്ഞിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകൾ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യാനാവുക. ഓൺലൈനായി ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഐആർസിടിസി വെബ്സൈറ്റും ഉപയോഗിക്കാം. കൗണ്ടറുകൾ വഴിയും വെബ്സൈറ്റ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. English Summary: Kerala’s first Vistadome coach service will begin on the Madurai–Guruvayur Express on the 22nd as a trial run. Operating four days a week in each direction, the air-conditioned coach offers 44 executive sleeper seats, large glass windows and Wi-Fi, with fares fixed at ₹1,875 to Madurai and ₹515 to Thrissur. ## 36-Year-Old Arrested for Cheating Elderly Woman of ₹1.7 Lakh at Bank 2026-10-20T08:06:00+05:30 · Kerala · ml · keywords: "BankFraud", "ElderlyScam", "KottayamCrime", "FinancialFraud", "KeralaPolice" · [source](https://truevisionnews.com/news/387827/elderly-woman-bank-fraud-arrest) മുണ്ടക്കയം (കോട്ടയം): ബാങ്കിലെത്തിയ വയോധികയെ സഹായിക്കാനെന്ന വ്യാജേന പരിചയപ്പെട്ട് അവരുടെ അക്കൗണ്ടിൽനിന്ന് 1,70,000 രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. കൂട്ടിക്കൽ ചപ്പാത്ത് സ്വദേശിനി ജ്യോതി കൃഷ്ണ ആണ് അറസ്റ്റിലായത്. മുറികല്ലുംപുറം പ്ലാമൂട്ടിൽ ലത പുരുഷന്റെ ബാങ്ക് അക്കൗണ്ടിൽനിന്നാണ് പണം നഷ്ടപ്പെട്ടത്. സെപ്റ്റംബർ 16നാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. ടി.ആർ. ആൻഡ് ടി. എസ്റ്റേറ്റിൽനിന്ന് വിരമിച്ച ലത, ജോലിയിൽനിന്ന് ലഭിച്ച ഗ്രാറ്റുവിറ്റി തുകയുടെ ചെക്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിലെത്തിയിരുന്നു. ഈ സമയത്താണ് ബാങ്കിലെ ഫോമുകൾ പൂരിപ്പിക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് ജ്യോതി കൃഷ്ണ ലതയുമായി പരിചയം സ്ഥാപിച്ചതെന്ന് പൊലീസ് പറയുന്നു. സെപ്റ്റംബർ 17ന് ചെക്ക് മാറി തുക അക്കൗണ്ടിൽ എത്തിയതായി ബാങ്കിൽനിന്ന് ലതയ്ക്ക് അറിയിപ്പ് ലഭിച്ചു. അതേ ദിവസം ജ്യോതി കൃഷ്ണ ലതയെ ഫോണിൽ വിളിച്ച് വിവരങ്ങൾ തിരക്കുകയും സഹായിക്കാനെന്ന പേരിൽ വീണ്ടും ബാങ്കിലെത്തുകയും ചെയ്തു. പാസ്‌ബുക്കിൽ തുക രേഖപ്പെടുത്തിയതിനുശേഷം മറ്റു ചില ഫോമുകളിൽ ഒപ്പിടാൻ ജ്യോതി കൃഷ്ണ ലതയോട് ആവശ്യപ്പെട്ടതായാണ് പരാതി. ഈ ഫോമുകളിൽ ഒപ്പിട്ടതിലൂടെ ലതയുടെ അക്കൗണ്ടിലുണ്ടായിരുന്ന 1.70 ലക്ഷം രൂപ ജ്യോതി കൃഷ്ണയുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പൊലീസ് കണ്ടെത്തൽ. പിന്നീട് അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെട്ട വിവരം മനസ്സിലാക്കിയ ലത സെപ്റ്റംബർ 26ന് മുണ്ടക്കയം പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ജ്യോതി കൃഷ്ണയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിനുശേഷം ഒളിവിൽ പോയ ജ്യോതി കൃഷ്ണയെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. A 36-year-old woman was arrested in Kottayam district for allegedly cheating an elderly woman out of ₹1.7 lakh at a bank. Police said the accused posed as a helper, got the victim to sign forms, and transferred the money to her own account. ## Protected by None: 16-Year-Old’s Harrowing Abuse in Kovalam Exposed 2026-10-20T07:56:00+05:30 · Crime · ml · keywords: "HumanTrafficking", "ChildAbuse", "KeralaCrime", "KovalamCase", "Pocso" · [source](https://truevisionnews.com/news/387825/kovalam-teen-abuse-human-trafficking) തിരുവനന്തപുരം: കോവളത്ത് ലൈംഗിക ചൂഷണത്തിന് ഇരയായ പതിനാറുകാരി നേരിട്ടത് അതിക്രൂര പീഡനം. ലൈംഗിക ചൂഷണത്തിന് സമ്മതിക്കാതിരുന്നതോടെ ബന്ധുക്കളായ പ്രതികൾ തീകൊളുത്തി പൊള്ളിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. ഒരു ദിവസം സ്പായിൽ വച്ച് പീഡിപ്പിച്ചത് പതിനഞ്ചോളം പേരാണെന്ന് പെൺകുട്ടിയുടെ മൊഴി. കോവളത്തെ രണ്ട് സ്പാകളിലെ സിസിടിവി ദൃശ്യങ്ങളും സ്പായിൽ എത്തിയവരുടെ പേരുള്ള രജിസ്റ്റർ ബുക്കും പ്രതികൾ ഒളിപ്പിച്ചെന്നാണ് സൂചന. ദക്ഷിണ മേഖല ഐജി ആർ. നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം, നടന്നത് മനുഷ്യക്കടത്താണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. പ്രതികൾക്കെതിരെ മനുഷ്യക്കടത്തിനുള്ള വകുപ്പും പൊലീസ് ചുമത്തിയിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്ട്, പോക്സോ, ബലാത്സംഗം തുടങ്ങിയ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തി. കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശി സജിത്, പൂവാർ സ്വദേശി നിശാന്ത് എന്നിവരെ കോവളം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയെ സ്പായിൽ വിറ്റ മാതൃസഹോദരിയുടെയും അവരുടെ ഭർത്താവിന്റെയും അറസ്റ്റും പൊലീസ് രേഖപ്പെടുത്തി. ചെന്നൈയിൽ ഉൾപ്പെടെ പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് സ്ഥിരീകരിച്ചതോടെ കോവളം പൊലീസ് മറ്റൊരു സീറോ എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തു. കേസ് ചെന്നൈ ഗുഡുവാഞ്ചേരി പൊലീസിന് കൈമാറി. പെൺകുട്ടിയെ ചൂഷണത്തിന് ഉപയോഗിച്ച രണ്ട് സ്പാകളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ദൃശ്യങ്ങൾ പരിശോധിച്ച് ഇടപാടുകാരെ കണ്ടെത്താനാണ് പൊലീസ് നീക്കം. കഴിഞ്ഞ ജൂലൈ മാസത്തിലാണ് അനാഥയായ പെൺകുട്ടിയുടെ സംരക്ഷണ ചുമതലയുണ്ടായിരുന്ന മാതൃസഹോദരിയും ഭർത്താവും അവളെ കോവളത്ത് എത്തിച്ചത്. തുടർന്ന് വിവിധ സ്പാകളിലായി കുട്ടിയെ ജോലിക്ക് നിർത്തുകയും അവിടെവച്ച് നിരന്തരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയുമായിരുന്നു. ക്രൂരമായ ചൂഷണങ്ങൾക്കൊടുവിൽ സ്പായിൽ വച്ച് പരിചയപ്പെട്ട ഒരു യുവാവുമായി പെൺകുട്ടി പ്രണയത്തിലാകുകയും തുടർന്ന് ഇയാളോടൊപ്പം ഒളിച്ചോടാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പരാതി രജിസ്റ്റർ ചെയ്ത് കോവളം സിഐ ശ്രീകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് നടത്തിയ ശക്തമായ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കുട്ടിയെ കാണാതായതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് അവൾക്ക് പതിനാറ് വയസ് മാത്രമാണുള്ളതെന്നും കൈവശമുണ്ടായിരുന്ന ആധാർ കാർഡ് വ്യാജമാണെന്നും പൊലീസ് കണ്ടെത്തിയത്. ജൂലൈ മുതൽ പത്തോളം വിവിധ സ്പാകളിൽ പെൺകുട്ടിയെ ജോലി ചെയ്യിപ്പിച്ചിരുന്നതായും വ്യാപകമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. A 16-year-old girl in Kovalam has alleged severe sexual abuse and torture, saying she was assaulted by around 15 people in a single day at a spa. Police have confirmed human trafficking, arrested multiple suspects, and transferred part of the case to Chennai after finding links there. ## VS Achuthanandan Turns 103: A Century of Struggle and Public Memory 2026-10-20T07:41:00+05:30 · InFocus · ml · keywords: "VSAchuthanandan", "KeralaPolitics", "CommunistLeader", "BirthAnniversary", "Alappuzha" · [source](https://truevisionnews.com/news/387824/vs-achuthanandan-103rd-birth-anniversary) അമ്പലപ്പുഴ: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ 103-ാം ജന്മദിനാചരണത്തിന് ജന്മനാടും വേലിക്കകത്ത് വീടും ഒരുങ്ങി. ജന്മദിനമായ ഇന്ന് രാവിലെ 9.30ന് വലിയ ചുടുകാടിലെ സ്മൃതിമണ്ഡപത്തിൽ ഭാര്യ വസുമതി, മക്കളായ അരുൺകുമാർ, ഡോ. ആശ എന്നിവരും പാർട്ടിപ്രവർത്തകരും പുഷ്പാർച്ചന നടത്തും. വൈകിട്ട് മൂന്നിന് രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികൾ വേലിക്കകത്ത് വീട്ടിലെത്തും. സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, കോൺഗ്രസ് നേതാവ് വി.എം. സുധീരൻ, സി.പി.എം നേതാവ് ടി. ശശിധരൻ, സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ തുടങ്ങിയവർ വീട്ടുമുറ്റത്തെ വി.എസിന്റെ അർദ്ധകായപ്രതിമയിൽ പുഷ്പാർച്ചന നടത്തി ഓർമ്മകൾ പങ്കുവയ്ക്കും. അലോഷിയുടെ ഗാനാലാപനവും നാലിന് അസംബ്ലി ജംഗ്ഷനിൽ ജനനായകൻ നവമാധ്യമകൂട്ടായ്മയുടെ പായസവിതരണവും ഉണ്ടാകും. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, പുരോഗമന കേരളത്തെ പരുവപ്പെടുത്തിയ സമരപോരാട്ടങ്ങളുടെ മുന്നണിപ്പോരാളി, അവസാന ശ്വാസം വരെ കർമനിരതനായ കമ്യൂണിസ്റ്റ് എന്നിങ്ങനെ വി.എസ്. മലയാളികളുടെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം സമാനതകളില്ലാത്തതായിരുന്നു. പോരാട്ടമെന്ന വാക്കിന് ഒരു ആൾരൂപമായിരുന്നു വി.എസ്. അച്യുതാനന്ദൻ. നാടുവാഴി കാലത്ത് നട്ടെല്ല് ഉയർത്തി നിന്ന് മുഷ്ടി ചുരുട്ടിയതിന്റെ കരുത്തുമായി നാട്ടിലിറങ്ങി നിന്നതാണ് ആ ചങ്കൂറ്റം. ആ ഊർജം കൊണ്ടുവരവിന്റെ പിന്നിൽ അണിനിരന്ന മനുഷ്യർ ആവേശത്താൽ ആർപ്പുവിളിച്ചു. കണ്ണേ കരളേ വി.എസ്സേ എന്ന ഒരൊറ്റ മുദ്രാവാക്യം വിളിയിൽ പലരുടെ സങ്കടങ്ങളൊഴുകി പോയി; ആശ നഷ്ടപ്പെട്ട നൂറുനൂറു മനുഷ്യർ എഴുന്നേറ്റുനിന്നു. പുന്നപ്ര വയലാറിൽ തുടങ്ങി സൂര്യനെല്ലിയിലേയും മൂന്നാറിലേയും വൻമലകളിൽ തട്ടിയ ആ മുദ്രാവാക്യം പ്ലാച്ചിമടയിലെ പൊരിയുന്ന വെയിലത്തും എൻഡോസൾഫാൻ ഇരകൾക്കായുള്ള പോരാട്ടത്തിലും മുഴങ്ങിക്കേട്ടു. ആലപ്പുഴയിലെ പുന്നപ്രയിൽ വെന്തലത്തറ വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20ന് ജനനം. കുട്ടിക്കാലം മുതൽക്കേ തുടങ്ങിയ പോരാട്ടജീവിതം. നാലാം വയസ്സിൽ അമ്മ അക്കമ്മയെയും 11-ാം വയസ്സിൽ അച്ഛൻ ശങ്കരനെയും നഷ്ടമായതോടെ ഏഴാം ക്ലാസിൽ വച്ച് ഔപചാരിക വിദ്യാഭ്യാസം അവസാനിച്ചു. തുടർന്ന് മൂത്ത സഹോദരന്റെ തുന്നൽക്കടയിൽ സഹായി. പിന്നീട് കയർ ഫാക്ടറിയിൽ തൊഴിലാളി. സഖാക്കളുടെ സഖാവ് പി. കൃഷ്ണപിള്ളയുടെ സ്വാധീനം വി.എസിനെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എത്തിച്ചു. കുട്ടനാട്ടിലെ കർഷക തൊഴിലാളികളെ സംഘടിപ്പിച്ച് തുടക്കം. 17-ാം വയസ്സിൽ പാർട്ടി അംഗം. തൊഴിലാളിവർഗ സമരത്തിന്റെ ജ്വലിക്കുന്ന ഏടായ പുന്നപ്ര-വയലാർ സമരത്തിന്റെ മുന്നണിയിൽ വി.എസ്. അച്യുതാനന്ദൻ നിന്നു; പൊലീസ് മർദനങ്ങൾ ഏറ്റുവാങ്ങി. 1980 മുതൽ 1992 വരെ 12 വർഷം സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി. പാർട്ടി ജയിക്കുമ്പോൾ വി.എസ്. തോൽക്കുകയും വി.എസ്. ജയിക്കുമ്പോൾ പാർട്ടി തോൽക്കുകയും ചെയ്യുന്ന വൈരുദ്ധ്യത്തിന്റെ കാലവും ഉണ്ടായി വി.എസിന്റെ രാഷ്ട്രീയ ജീവിതത്തിൽ. 96-ൽ പാർട്ടിയുടെ ഉറച്ച കോട്ടയായ മാരാരിക്കുളത്ത് തോറ്റു. പിന്നീട് കണ്ടത് മറ്റൊരു വി.എസിനെ. പ്രതിപക്ഷ നേതൃസ്ഥാനത്ത് ഇരുന്ന കാലം ജനകീയ നേതാവിലേക്കുള്ള പരകായപ്രവേശനത്തിന്റെ സമയമാണ്. എൻഡോസൾഫാൻ, കൊക്കകോള സമരം എന്നിവയെന്നിങ്ങനെ ജനകീയ വിഷയങ്ങൾ ഏറ്റെടുത്തു. മതികെട്ടാൻ മല നടന്നുകയറി. സൂര്യനെല്ലിയിലെ പാവം പെൺകുട്ടിക്ക് താങ്ങും തണലുമായി എന്നും ആ മനുഷ്യൻ നിന്നു. എൺപത്തിമൂന്നാം വയസ്സിൽ കേരളമുഖ്യമന്ത്രി. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആദ്യം സീറ്റ് നിഷേധിച്ച പാർട്ടിക്ക് ശക്തമായ ജനകീയ ഇടപെടലിനെ തുടർന്ന് സീറ്റ് നൽകേണ്ടി വന്നതും ചരിത്രം. V.S. Achuthanandan’s 103rd birth anniversary is being observed in his native place and at his memorial, with floral tributes from family, party workers and political leaders. The article revisits his life of struggle, from early hardships and labour organizing to his rise as a towering communist leader and chief minister. ## Brother Killed in Knife Attack by Drunken Elder Sibling in Palakkad 2026-10-20T07:32:00+05:30 · Crime · ml · keywords: "PalakkadNews", "KnifeAttack", "AlcoholViolence", "CrimeNews", "KeralaPolice" · [source](https://truevisionnews.com/news/387823/palakkad-brother-killed-knife-attack) പാലക്കാട്:മദ്യപിച്ചെത്തിയ ജ്യേഷ്ഠന്റെ ആക്രമണത്തിൽ സഹോദരൻ കൊല്ലപ്പെട്ടു. പാലക്കാട് പിരായിരി കല്ലേക്കാട് സ്വദേശി രാജേന്ദ്രൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ ശെൽവനെ പാലക്കാട് നോർത്ത് പൊലിസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ രാത്രിയായിരുന്നു കൊലപാതകം നടന്നത്. മദ്യപിച്ചെത്തിയ ശെൽവൻ, അയൽവാസിയായ രാജേന്ദ്രന്റെ വീട്ടിലെത്തി വലിയ തോതിൽ ബഹളം വെയ്ക്കുകയായിരുന്നു. ഈ ബഹളം വെക്കുന്നത് രാജേന്ദ്രൻ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായത്. ചോദ്യം ചെയ്തതിലുള്ള വിരോധം കാരണം വീട്ടിൽ പോയി ആയുധം (കത്തി) എടുത്തു കൊണ്ടുവന്ന് ശെൽവൻ രാജേന്ദ്രനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രാജേന്ദ്രനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലിസ് മേൽനടപടികൾ സ്വീകരിച്ചുവരികയാണ്. A man was killed in Palakkad after his elder brother, allegedly intoxicated, attacked him with a knife. Police have taken the accused into custody and are continuing further proceedings. ## Car Crashes Into Tree Near Gundlupet; Nine-Year-Old Dies, Seven Injured 2026-10-20T06:43:00+05:30 · Kerala · ml · keywords: "RoadAccident", "KeralaNews", "MysuruReturn", "GundlupetAccident", "ChildFatality" · [source](https://truevisionnews.com/news/387818/car-crashes-into-tree-near-gundlupet) മൈസൂരുവിൽ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്ന വടകര ചോറോട് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ ഗുണ്ടൽപേട്ടയ്ക്ക് സമീപം അപകടത്തിൽപ്പെട്ട് ഒമ്പതുവയസുകാരൻ മരിച്ചു. കാറിലുണ്ടായിരുന്ന ഏഴുപേർക്ക് പരിക്കേറ്റു. വൈക്കിലശ്ശേരി മീത്തലെ ചാലിൽ വീട്ടിൽ മിഥുൻലാലിന്റെ മകൻ ഈഥൻ മിഥുൻ ലാൽ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ഗുണ്ടൽപേട്ടയ്ക്ക് സമീപത്തെ ദേശീയപാതയിലാണ് അപകടമുണ്ടായത്. കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് റോഡരികിലെ മരത്തിലിടിച്ച് മറിയുകയായിരുന്നു. മൈസൂരുവിൽ നിന്ന് മടങ്ങുന്നതിനിടെയാണ് കുടുംബം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഈഥന്റെ പിതാവ് മിഥുൻലാൽ (37), മാതാവ് നവ്യ (34), മിഥുൻലാലിന്റെ സഹോദരൻ നിഥിൻ ലാൽ (34), ഭാര്യ സോനു (32), ഇഷ കല്യാണി (5), എസ്ത പാർവതി (4), നയന ലക്ഷ്മി (3) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ നവ്യയെ കോഴിക്കോട് മെയ്ത്ര ആശുപത്രിയിലും മറ്റുള്ളവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവർ ചികിത്സയിൽ തുടരുകയാണ്. അപകടത്തിൽ മരിച്ച ഈഥൻ മിഥുൻ ലാൽ വടകര ഗോകുലം പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. സിപിഎം നേതാവ് എം.സി. ബാലകൃഷ്ണന്റെ ചെറുമകനാണ് ഈഥൻ. ഈഥന്റെ മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. A family returning to Vadakara from Mysuru met with an accident near Gundlupet when their car lost control, hit a roadside tree and overturned. Nine-year-old Ethan Mithun Lal died, while seven others in the vehicle sustained injuries and are under treatment. ## Monsoon Intensifies: Thunderstorms, Strong Winds in 7 Kerala Districts Today 2026-10-20T06:33:00+05:30 · Kerala · ml · keywords: "KeralaWeather", "ThunderstormAlert", "YellowAlert", "MonsoonRain", "IMDWarning" · [source](https://truevisionnews.com/news/387816/kerala-thunderstorm-yellow-alert-districts) തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത പ്രവചിച്ചിട്ടുണ്ട്. 21/10/2026 മുതൽ 23/10/2026 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. **ജാഗ്രതാ നിർദേശങ്ങൾ** ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതലുകൾ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കരുത്. – ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. – ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. – ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. – ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. – അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. – ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്. – ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം. – മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. – കാറ്റിൽ മറിഞ്ഞുവീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടിവെക്കുക. – ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം. – ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം. – പട്ടം പറത്തുന്നത് ഒഴിവാക്കുക. – ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. – വളർത്തുമൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴമേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം. – അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണെങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽമുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക. – ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം. – മിന്നലിന്റെ ആഘാതത്താൽ പൊള്ളലേൽക്കുകയോ കാഴ്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യസഹായം എത്തിക്കുക. The India Meteorological Department has issued yellow alerts for seven Kerala districts today and expanded the warning to ten districts tomorrow. Thunderstorms, heavy rain and wind speeds of up to 40–50 kmph are likely over the next few days, prompting public safety advisories. ## Sunitha Claims She Saw Sasikala Kick Jayalalithaa, Demands Truth Behind Death 2026-10-20T06:14:00+05:30 · Kerala · ml · keywords: "Jayalalithaa", "Sasikala", "Sunitha", "TamilNaduPolitics", "DNAClaim" · [source](https://truevisionnews.com/news/387815/sunitha-claims-sasikala-kicked-jayalalithaa) കൊച്ചി: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രിമാരായ ജയലളിതയുടെയും എംജിആറിന്റെയും മകൾ എന്നവകാശപ്പെടുന്ന തൃശൂർ കാട്ടൂർ സ്വദേശി കെ.എം. സുനിത ‘അമ്മ’യുടെ സ്മൃതി മണ്ഡപത്തിൽ നിരാഹാര സമരത്തിന്. ജയലളിതയുടേതു കൊലപാതകമാണെന്നും ഇത് അന്വേഷിക്കണമെന്നുമാണ് സുനിതയുടെ ആവശ്യം. ഒപ്പം, താൻ ജയലളിതയുടെ മകളാണെന്ന് അറിയാവുന്നവർ അതു പുറത്തുപറയണമെന്നും സുനിത ആവശ്യപ്പെട്ടു. രാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർക്കു കത്തു നൽകിയിട്ടും പ്രതികരണമൊന്നുമില്ലെന്നും അവർ പറഞ്ഞു. എറണാകുളം പ്രസ്ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു സുനിതയുടെ ആവശ്യം. തമിഴ്നാട്ടിൽ ജനിച്ച് കേരളത്തിൽ വളർന്ന തനിക്കു രണ്ട് കുട്ടികളുണ്ടെന്നും പുതിയ ടിവികെ സർക്കാരിൽനിന്നും മുഖ്യമന്ത്രിയിൽനിന്നും നീതിയും സുരക്ഷയും ലഭിക്കുമെന്ന വിശ്വാസത്തിലാണ് തമിഴ്നാട്ടിലേക്കു പോകുന്നതെന്നും അവർ പറഞ്ഞു. തന്റെ ജീവനും മക്കളുടെ ജീവനും ഭീഷണിയുണ്ടെന്നും ‘അമ്മ’യ്ക്ക് നീതി വാങ്ങി നൽകുന്നതിനായി തന്റെ ജീവൻ പോലും നഷ്ടപ്പെട്ടേക്കാമെന്നും സുനിത പറഞ്ഞു. എംജിആറിന്റെയും ജയലളിതയുടെയും മകളാണെന്നതിനുള്ള തെളിവുകളും രേഖകളും തന്റെ കൈവശമുണ്ടെന്നും ഡിഎൻഎ പരിശോധന നടത്തിയിട്ടുണ്ടെന്നും അവർ അവകാശപ്പെട്ടു. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ പുറത്തുകൊണ്ടുവരണമെന്നും തന്നെ മകളായി അംഗീകരിക്കാൻ തയാറാകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അപേക്ഷകൾ നൽകിയിരുന്നു. എന്നാൽ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. സുപ്രീം കോടതിയിൽ ഹർജി നൽകാൻ അഭിഭാഷകനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ അവർ പുതിയ ആവശ്യങ്ങൾ ഉന്നയിക്കുകയാണ്. അതിനാൽ ഇക്കാര്യത്തിൽ മുന്നോട്ടു പോക്ക് ഉണ്ടായിട്ടില്ല. താൻ പല തവണ ആക്രമിക്കപ്പെട്ടു. ഒരിക്കൽ തൃശൂർ വച്ച് ആക്രമിക്കാൻ ശ്രമമുണ്ടാവുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ ആക്രമിക്കാൻ ശ്രമിച്ചയാളുടെ ഭാര്യ കരഞ്ഞു പറഞ്ഞപ്പോൾ കേസുമായി മുന്നോട്ടു പോകാൻ ശ്രമിച്ചില്ല എന്നും അവർ പറഞ്ഞു. എംജിആറിന്റെയും ജയലളിതയുടെയും മകളായ തന്നെ ജനിച്ച് 2 മാസം കഴിഞ്ഞപ്പോൾ സഹായിയായി നിന്ന മാധവൻ എന്ന തൃശൂരുകാരനെ ഏൽപ്പിക്കുകയായിരുന്നു എന്നാണ് സുനിത പറയുന്നത്. പിന്നീട് മാധവന്റെ മകളായാണ് വളർന്നത്. ആ വീട്ടിൽനിന്ന് മാധവന്റെ ഭാര്യയുടെ ഒരുപാട് ഉപദ്രവം സഹിച്ചിട്ടുണ്ട്. തനിക്ക് 17 വയസുള്ളപ്പോൾ ജയലളിത തന്നെ കണ്ടെത്തി ആളെ അയച്ച് ചെന്നൈയിലേക്കു വിളിപ്പിക്കുകയായിരുന്നു. അന്നു കൂടെ വന്നവരൊക്കെ ഇന്നും ജീവിച്ചിരുപ്പുണ്ട്. തന്റെ ഡിഎൻഎ പരിശോധനയും നടത്തി മകളാണെന്ന് ഉറപ്പാക്കിയ ശേഷമാണ് ചെന്നൈയിലേക്ക് വിളിപ്പിച്ചതും താനാണ് അമ്മയെന്നു വെളിപ്പെടുത്തിയതെന്നും സുനിത പറഞ്ഞു. പിന്നീട് പലപ്പോഴും ഇത്തരത്തിൽ വിളിപ്പിച്ചിട്ടുണ്ട്. ടിവികെ പാർട്ടിയുടെ കേരളത്തിലെ സംഘാടന ചുമതലയുള്ള വ്യക്തി ‘അമ്മ’യ്ക്കൊപ്പം ഉണ്ടായിരുന്ന ആളാണ്. എന്നാൽ അദ്ദേഹത്തെ കാണാൻ കഴിഞ്ഞ 10 വർഷമായി ശ്രമിച്ചിട്ടും സാധിച്ചിട്ടില്ല. താനും അമ്മയും തമ്മിലുള്ള ബന്ധം എങ്ങനെയെന്ന് അറിയാവുന്ന ആളാണ് ഇയാൾ. സത്യം അറിയാവുന്ന ആൾ. അദ്ദേഹം സത്യം തുറന്നു പറയാൻ തയാറാകണമെന്നും സുനിത ആവശ്യപ്പെട്ടു. ശശികല ഉൾപ്പടെയുള്ളവർ ചേർന്നാണ് ജയലളിതയെ കൊലപ്പെടുത്തിയതെന്നാണ് സുനിതയുടെ വാദം. ഈ കൊലപാതകത്തിന് താൻ സാക്ഷിയാണെന്നും അവർ അവകാശപ്പെടുന്നു. 2016 സെപ്റ്റംബർ 22 ന് തന്നെ പോയസ് ഗാർഡനിലെ വീട്ടിലേക്ക് ‘അമ്മ’ വിളിപ്പിച്ചിരുന്നു. എന്നാൽ അന്ന് അവിടെയെത്തിയപ്പോൾ ‘അമ്മ’ അനക്കമില്ലാതെ കിടക്കുന്നതാണു കണ്ടത്. ആ സമയത്ത് ടി.ടി.വി.ദിനകരൻ, ഇളവരസി, വി.കെ.സുധാകരൻ, ശശികല എന്നിവരടക്കമുള്ളവർ ‘അമ്മ’യ്ക്ക് ചുറ്റുമുണ്ടായിരുന്നു. ശശികല താഴെക്കിടന്ന അമ്മയെ ചവിട്ടുന്നുണ്ടായിരുന്നു. ഇതുകണ്ട് താൻ അലറിക്കരയാൻ തുടങ്ങിയപ്പോൾ അവിടെയുണ്ടായിരുന്ന സഹായി പിന്നിലൂടെ വന്ന് വായ പൊത്തി. താൻ അവിടെ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. താനാണ് മകളെന്നു അന്നു വൈകിട്ട് വാർത്താ സമ്മേളനം നടത്തി പ്രഖ്യാപിക്കാനിരിക്കെയാണ് ജയലളിത കൊല്ലപ്പെട്ടതെന്നും സുനിത അവകാശപ്പെട്ടു. എറണാകുളം സ്വദേശിയായ പൊതുപ്രവർത്തകൻ ടി.എം.ശ്രീജിത്തിനൊപ്പമാണ് സുനിത വാർത്താസമ്മേളനം നടത്തിയത്. Sunitha, who claims to be the daughter of Jayalalithaa and MGR, has announced plans for a hunger strike at Jayalalithaa’s memorial, alleging that the former Tamil Nadu chief minister was murdered. She said she witnessed Sasikala kicking Jayalalithaa and urged authorities to reveal the truth behind the death. ## Telegram Job Scam Mastermind Held in ₹23 Lakh Fraud Case 2026-10-20T06:02:00+05:30 · Kerala · ml · keywords: "TelegramScam", "OnlineFraud", "CrimeBranch", "BengaluruAirport", "KeralaNews" · [source](https://truevisionnews.com/news/387814/telegram-job-scam-mastermind-arrested) കോഴിക്കോട്: ഓൺലൈൻ ജോലി വാഗ്ദ്ധാനം ചെയ്ത് തട്ടിപ്പ്. നരിക്കുനി സ്വദേശിയുടെ 23 ലക്ഷം കവർന്ന കേസിലെ മുഖ്യകണ്ണി പിടിയിൽ. കൊടുവള്ളി കിഴക്കോത്ത് സ്വദേശി അഷ്മിലാണ് പിടിയിലായിരിക്കുന്നത്. കേസിൽ ബിഗ്ബോസ് മുൻ താരം ബ്ലെസി ഉൾപ്പെടെ അറസ്‌റ്റിലായിരുന്നു. കോഴിക്കോട് റൂറൽ ക്രൈംബ്രാഞ്ച് ആണ് ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് ഇയാളെ പിടികൂടിയത്. കേസിലെ പന്ത്രണ്ടാം പ്രതിയാണ് അഷ്മിൽ. തട്ടിപ്പിലൂടെ കിട്ടുന്ന പണം ക്രിപ്റ്റോ കറൺസിയായി വിദേശത്തേക്ക് അയക്കുന്നതാണ് രീതി. കേസുമായി ബന്ധപ്പെട്ട് ഇനിയും പ്രതികൾ പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടതിന് ശേഷം ഓൺലൈൻ ജോലി വാ​ഗ്ദാനം ചെയ്ത് നരിക്കുനി സ്വദേശിയായ യുവാവിൽ നിന്നും സുഹൃത്തിൽ നിന്നും പല ഘട്ടങ്ങളിലായി 23 ലക്ഷം രൂപ തട്ടിയെടുത്തു. കഴിഞ്ഞ വർഷം മെയ് ഒന്നാം തീയതി മുതൽ അഞ്ചാം തീയതി വരെയാണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തിയത്. ടെലഗ്രാം വഴി ബന്ധം സ്ഥാപിച്ചതിന് ശേഷമായിരുന്നു തട്ടിപ്പ്. The main accused in a ₹23 lakh online job scam case has been arrested at Bengaluru airport by the Kozhikode Rural Crime Branch. The fraud allegedly targeted a Narikuni resident and his friend after contact was established through Telegram and social media.