നാടൻ തോക്കുകളും പെരുമ്പാമ്പിന്റെ നെയ്യും പിടികൂടി

കുറ്റ്യാടി: പെരുവണ്ണാമൂഴി ഫോറസ്റ്റ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നാടൻ തോക്കുകളും പെരുമ്പാമ്പിന്റെ നെയ്യും പിടികൂടി. പെരുവണ്ണാമൂഴിക്കുസമീപം പരുത്തിപ്പാറ തടിക്കാട് ജോൺസന്റെ (52) വീട്ടിൽനിന്നാണ് രണ്ട് നാടൻതോക്കുകളും പെരുമ്പാമ്പിന്റെ നെയ്യും പിടിച്ചെടുത്തത്. അറസ്റ്റിലായ ജോൺസനെ പേരാമ്പ്ര മജിസ്‌ട്രേറ്റ് കോടതി റിമാൻഡ്‌ ചെയ്തു. പത്തുവർഷംമുമ്പ് പെരുമ്പാമ്പിനെ കൊന്ന് ശേഖരിച്ചതാണ് നെയ്യെന്നാണ് ജോൺസന്റെ മൊഴിയെന്ന് വനപാലകർ വ്യക്തമാക്കി. വീടിന്റെ അടുക്കള ഭാഗത്തെ സ്റ്റോറൂമിൽ ഒളിപ്പിച്ച നിലയിലായിരുന്നു തോക്...Read More »

തണ്ണീർപ്പന്തൽ ചക്കിട്ടാങ്കണ്ടി:കനാൽപ്പാലം അപകടാവസ്ഥയിൽ

തണ്ണീർപന്തൽ: തണ്ണീർപ്പന്തൽ അരൂർ റോഡിൽ കുറ്റ്യാടി ജലസേചന പദ്ധതിയുടെ വലതുകര മെയിൻ കനാലിന്റെ ഭാഗമായുള്ള ചക്കിട്ടാങ്കണ്ടി പാലം അപകടാവസ്ഥയിൽ. 35 വർഷം പഴക്കമുള്ള പാലത്തിന്റെ കോൺക്രീറ്റ് നശിച്ച് കമ്പി മുഴുവൻ പുറത്തായ നിലയിലാണ്. അരൂരിൽനിന്ന് എളുപ്പത്തിൽ വടകരയ്ക്ക് എത്തുന്നതിന് ജനങ്ങൾ ഉപയോഗിക്കുന്ന ഈ വഴിയിൽ ദിനേന നൂറുകണക്കിന് വാഹനങ്ങളാണ് പോവുന്നത്. കൂടാതെ വടകര താലൂക്ക് ഹോമിയോ ആശുപത്രി സ്ഥിതിചെയ്യുന്നത് കനാലിന് സമീപമാണ്. ഇവിടേക്കുള്ള രോഗികളുടെ വാഹനങ്ങളും ഈ പാലത്തിൽക്കൂടിയാണ് ആശുപത്രിയിൽ എത്തുന്നത്. ഈ ക...Read More »

പാചകവാതക വിലവർധനവിനെതിരെ അടുപ്പുകൂട്ടി സമരം നടത്തി

കക്കട്ടിൽ: പാചകവാതക വിലവർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കുന്നുമ്മൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കക്കട്ട് ടൗണിൽ അടുപ്പുകൂട്ടി സമരം നടത്തി. ഡി.സി.സി. ജന.സെക്രട്ടറി പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. കെ.കെ. രാജൻ അധ്യക്ഷനായി. പി.പി. അശോകൻ, പ്രകാശൻ അമ്പലകുളങ്ങര, മുരളി കുളങ്ങരത്ത്, എ. ഗോപീദാസ്, വി.വി. വിനോദൻ, കോർമാംകണ്ടി രവി, പി.പി. അനൂപ് എന്നിവർ സംസാരിച്ചു. ഒതയോത്ത് മേഖലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽനടന്ന അടുപ്പുകൂട്ടി സമരം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എലിയാറ ആനന്ദൻ ഉദ്ഘാടനംച...Read More »

കുന്നിടിച്ച് ജലസ്രോതസ്സുകൾ നശിപ്പിക്കുന്നതായി ആക്ഷേപം

കുറ്റ്യാടി: കെട്ടിടസമുച്ചയം നിർമിക്കാനായി കൊയ്യമ്പാറക്കുന്നിടിച്ച് ജലസ്രോതസ്സുകൾ നശിപ്പിക്കുന്നതായി പരിസരവാസികൾ  ആരോപിച്ചു. അപൂർവ സസ്യജാലങ്ങളുൾപ്പെടെ ചെറുതും വലുതുമായ നീരുറവകൾ ഒട്ടേറെയുള്ള ഈഭാഗം ഒരു വിദ്യാഭ്യാസസ്ഥാപനത്തിനുവേണ്ടി വിലയ്ക്കുവാങ്ങിയാണ് നിർമാണപ്രവൃത്തികൾക്ക് തുടക്കമിട്ടിരിക്കുന്നത്. കുന്നിന്റെ ഒരു ഭാഗമാണ് ആദ്യഘട്ടത്തിൽ റോഡിനായി ഇടിച്ചുനിരപ്പാക്കുന്നത്. താലൂക്കിലെ പത്തോളം പഞ്ചായത്തുകൾക്ക് കുടിവെള്ളമെത്തിക്കുന്ന കുന്നുമ്മൽ കുടിവെള്ളപദ്ധതിയുടെ ജലസംഭരണിയുൾപ്പെടുന്നതാണ് കൊയ്യമ്പാറക്കുന...Read More »

കുറ്റ്യാടിയിൽ കെ.പി. കുഞ്ഞമ്മദ്കുട്ടി നയിക്കും; എൽ.ഡി.എഫ് പ്രചാരണജാഥ ഇന്ന് തുടങ്ങും

കുറ്റ്യാടി : നവകേരളത്തോടൊപ്പം കുറ്റ്യാടിയും വളരാൻ എൽ.ഡി.എഫിന്‌ കരുത്ത് പകരുക എന്ന മുദ്രാവാക്യവുമായി എൽ.ഡി.എഫ്. കുറ്റ്യാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രചാരണജാഥ ചൊവ്വാഴ്ച തുടങ്ങും. കെ.പി. കുഞ്ഞമ്മദ്കുട്ടി നയിക്കുന്ന ജാഥ വൈകീട്ട് ആറുമണിക്ക് മണിയൂർ അട്ടക്കുണ്ട് കടവ് പാലം സൈറ്റിൽ സി.പി.എം. ജില്ലാസെക്രട്ടറി പി. മോഹനൻ ഉദ്ഘാടനംചെയ്യും. ബുധനാഴ്ച്ച രാവിലെ തുറശ്ശേരിമുക്കിൽനിന്നുതുടങ്ങി വൈകീട്ട് തണ്ണീർപ്പന്തലിൽ സമാപിക്കും. നാലിന് രാവിലെ പുറമേരിയിൽതുടങ്ങി പാതിരിപ്പറ്റയിൽ സമാപിക്കും. സി.എൻ. ചന്ദ്രൻ...Read More »

ചാത്തങ്കോട്ടുനടയിലെ മലഞ്ചരക്ക് മോഷണം; മൂന്നംഗ സംഘത്തെക്കുറിച്ച് സൂചന

കുറ്റ്യാടി : ചാത്തങ്കോട്ടുനടയിലെ മലഞ്ചരക്ക് മോഷണത്തിൽ സംശയാസ്പദ സാഹചര്യത്തിൽ കണ്ട മൂന്നംഗ സംഘത്തെക്കുറിച്ച് പൊലീസിന് സൂചന. ചാത്തങ്കോട്ടുനട അങ്ങാടിയിലെ സ്രാങ്കൽ ജോസിന്റെ മലഞ്ചരക്ക് കടയുടെ ഗോഡൗൺ കുത്തിത്തുറന്നാണ് മോഷണം നടന്നത്. പത്ത്‌ ചാക്ക് കൊട്ടടയക്ക, ഒരു ചാക്ക് കുരുമുളക്, നാല് കെട്ടുകളിലാക്കി സൂക്ഷിച്ച ഗ്രാമ്പു എന്നിവയാണ് മോഷ്ടിച്ചത്. ഗോഡൗണിലുണ്ടായിരുന്ന മറ്റു സാധനങ്ങളൊന്നും മോഷണംപോയിട്ടില്ല. സംഭവത്തിൽ തൊട്ടിൽപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അർധരാത്രി ഒന്നരയോടെ ചാത്തങ്കോട്ടുനട അങ്ങ...Read More »

ജനകീയ നേതാവിനെ നിർത്തി കുറ്റ്യാടി തിരിച്ച് പിടിക്കാൻ എൽഡിഎഫ്; കെ.പി കുഞ്ഞമ്മദ് കുട്ടി സ്ഥാനാർത്ഥിയായേക്കും

കുറ്റ്യാടി : നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി ചർച്ചകൾ സജീവമായിരിക്കേ കുറ്റ്യാടി മണ്ഡലം തിരിച്ചു പിടിക്കാൻ ജനകീയ നേതാവിനെ ഇറക്കാൻ സിപിഐഎമ്മിൽ ധാരണ. കഴിഞ്ഞ തവണ മുസ്ലീംലീഗിന്റെ പാറക്കൽ അബ്ദുള്ളയോട് തോറ്റ കുറ്റ്യാടി എന്ത് വിലകൊടുത്തും തിരിച്ച് പിടിക്കുക എന്ന ലക്ഷ്യത്തോടെ മികച്ച പോരാട്ടത്തിനാണ് സി.പി.എം നേതൃത്വം നൽകുക. ഇതിനാണ് മികച്ച പെരുമാറ്റവും ലാളിത്വവും കൊണ്ട് ജനകീയ നേതാവായി അറിയപ്പെടുന്ന കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ കുറ്റ്യാടിയിലുള്ള വ്യക്തിബന്ധം വിജയ സാധ്യത ഉറപ്പിക്കാമെന്ന പ്രതീക്ഷയും സി.പി...Read More »

ചുരം റോഡിൽ മുളവട്ടത്ത് വാഹനപകടം

കുറ്റ്യാടി : ചുരം റോഡിൽ മുളവട്ടത്ത് വാഹനപകടം. ഇന്ന് രാവിലെയായിരുന്നു അപകടം. കേടായി ഇടിച്ചു നിന്ന ലോറിക്ക് പിന്നിൽ മറ്റൊരു ലോറി വന്ന്‍ ഇടിക്കുകയായിരുന്നു. ഇടിച്ച ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോയ്സും പോലിസും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി. ചുരം റോഡിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപെട്ടു. The post ചുരം റോഡിൽ മുളവട്ടത്ത് വാഹനപകടം appeared first on Kuttiadinews.Read More »

വിത്തുതേങ്ങ സംഭരണത്തിൽ കച്ചവടലോബി പിടിമുറുക്കുന്നു

കുറ്റ്യാടി: വിത്തുനാളികേര സംഭരണത്തിൽ യഥാർഥകർഷകരെ തഴഞ്ഞ് ഇടനിലക്കാരായി കച്ചവടലോബി പിടിമുറുക്കുന്നുവെന്നാക്ഷേപം. അഞ്ച് ഏക്കർ കണക്കിന് വിസ്തൃതിയുള്ള തെങ്ങിൻതോപ്പുകൾ പാട്ടത്തിനെടുത്തും മറ്റുമാണ് വിത്തുതേങ്ങ സംഭരണം അട്ടമിറിക്കുന്ന നടപടി. സംഭരണത്തിന് ആവശ്യമായ ജീവനക്കാരില്ലാത്ത തക്കം മുതലെടുത്താണ് കച്ചവട ലോബിയുടെ ഈ നീക്കം. ഇത്തരമൊരു നടപടിക്ക് ഒരു ജീവനക്കാരൻ ഒത്താശ ചെയ്തുവെന്ന ആരോപണവും കർഷകർ ഉന്നയിക്കുന്നു. സമീപകാലത്തൊന്നുമില്ലാത്ത ബൃഹത്തായ സംഭരണമാണ് നടപ്പുവർഷം നടക്കുന്നത്. കൃഷി വകുപ്പും നാളീകേരവികസന...Read More »

കരിയാത്തുംപാറയിൽ സന്ദർശകർക്ക് താത്‌കാലിക വിലക്ക്

കുറ്റ്യാടി : കരിയാത്തുംപാറ വിനോദസഞ്ചാര മേഖലയിലെ പാറക്കടവിൽ വിനോദസഞ്ചാരികളുടെ പ്രവേശനം താത്‌കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചു. പഞ്ചായത്തിൽ ചേർന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ പ്പാർട്ടികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. അപകടം പതിവായ മേഖലയിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഒമ്പതുപേർ മുങ്ങിമരിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച അപകടത്തിൽപ്പെട്ട നാലുപേരെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. ആഴം കൂടുതൽ ഇല്ലെന്ന ധാരണയിൽ സഞ്ചാരികൾ കുളിക്കാൻ ഇറങ്ങുമ്പോൾ കടവിലെ അഗാധഗർത്തത്തിൽ വീണാണ് മിക്...Read More »

More News in kuttiadi