gulf-focus

10 കോടി മറികടന്ന് ഉണ്ട നാളെ ജിസിസിയിലേക്ക്

June 18th, 2019

മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രം 'ഉണ്ട' മോളിവുഡിനെ അമ്ബരപ്പിക്കുന്ന തരത്തിലുള്ള വിജയമാണ് നേടുന്നത്. ചിത്രം നാളെ ജിസിസി രാജ്യങ്ങളില്‍ പ്രദര്‍ശനത്തിനെത്തും. ഖാലിദ് റഹ്മാന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വന്‍ പ്രൊമോഷനുകളോ ഫാന്‍സ് ഷോകളോ ഒന്നുമില്ലാതെയാണ് ചിത്രം വിജയത്തിലേക്ക് കുതിക്കുന്നത് . ചിത്രം ഇതിനോടകം തന്നെ 10 കോടി രൂപയ്ക്ക്കളക്ഷന്‍ ചിത്രം നേടിയെന്നാണ് വിലയിരുത്തല്‍.

Read More »

ദുബായ് രാജകുടുംബാംഗം അന്തരിച്ചു…

June 18th, 2019

ദുബായ്: ദുബായ് രാജകുടുംബാംഗം ശൈഖ് മന്‍സൂര്‍ ബിര്‍ അഹ്‍മദ് ബിന്‍ അലി അല്‍ ഥാനി അന്തരിച്ചു. തിങ്കളാഴ്ച രാത്രിയാണ് ദുബായ് റോയല്‍ കോര്‍ട്ടിന്റ അറിയിപ്പ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ പുറത്ത് വിട്ടത്. ശൈഖ മറിയം ബിന്‍ത് റാഷിദ് ബിന്‍ സഈദ് അല്‍ മക്തൂമിന്റെ മകനാണ് മരിച്ച ശൈഖ് മന്‍സൂര്‍. മരണാനന്തര ചടങ്ങുകള്‍ ചൊവ്വാഴ്ച വൈകുന്നേരം അസര്‍ നമസ്കാരത്തിന് ശേഷം ദുബായ് സബീല്‍ പള്ളിയില്‍ വെച്ച്‌ നടക്കും.

Read More »

കനത്ത മൂടല്‍മഞ്ഞ് ; യുഎഇ റോഡുകളിലെ ദൃശ്യങ്ങള്‍ അവ്യക്തം

June 18th, 2019

ദുബായ് : കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് യുഎഇ റോഡുകളില്‍ ഗതാഗതം തടസ്സപ്പെടുന്നു. അതുകൊണ്ടുതന്നെ റോഡുകളില്‍ എല്ലാ മുന്‍കരുതലുകളും എടുക്കണമെന്നും ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്നും വാഹനം ഓടിക്കുന്നവര്‍ക്ക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍‌സി‌എം) റിപ്പോര്‍ട്ട് അനുസരിച്ച്‌, രാജ്യത്തെ കാലാവസ്ഥ മോശമായതിനാല്‍ ആളുകള്‍ കൂടുതല്‍ സൂക്ഷിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ചില തീരപ്രദേശങ്ങളിലും കനത്ത മൂടല്‍മഞ്ഞിന് സാധ്യതയുണ്ട്. ഇന്ന് താപനിലയില്‍ കുറവുണ്ടാകുമെന്ന...

Read More »

‘വാ​യു’ കൊ​ടു​ങ്കാ​റ്റ്​: ഒ​മാ​ന്‍ തീ​ര​ങ്ങ​ളി​ല്‍ കടലാക്രമണം

June 18th, 2019

മ​സ്​​ക​ത്ത്​: ഒ​മാ​ന്‍ തീ​ര​ങ്ങ​ളി​ല്‍ വ​ലി​യ തി​ര​മാ​ല​ക​ള്‍ ആ​ഞ്ഞ​ടി​ച്ചു. 'വാ​യു' കൊ​ടു​ങ്കാ​റ്റി​​െന്‍റ നേ​രി​ട്ട​ല്ലാ​ത്ത ആ​ഘാ​ത​ത്തി​​െന്‍റ ഫ​ല​മാ​യാ​ണ്​ തി​ര​മാ​ല​ക​ള്‍ രൂ​പ​പ്പെ​ട്ട​ത്​.പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും തീ​ര​ത്തോ​ട്​ അ​ടു​ത്ത വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. തീ​ര​ത്ത്​ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ബോ​ട്ടു​ക​ള്‍ തി​ര​യ​ടി​യി​ല്‍ മ​റി​യു​ക​യും ഒ​ഴു​ക്കി​ല്‍ പെ​ടു​ക​യും ചെ​യ്​​തു. പ​ല​യി​ട​ങ്ങ​ളി​ലും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ്​ ബോ​ട്ടു​ക​ള്‍ ഒ​ഴു​ക്കി​ല്‍ പെ​ട...

Read More »

സ്വിച്ച്‌ ഓഫ് ചെയ്ത് മാറ്റിവെച്ച ഉടനെ ഫോണ്‍ പൊട്ടിത്തെറിച്ചു…സൗദിയില്‍ മലയാളി രക്ഷപ്പെട്ടത് അത്ഭുതകരമായി

June 18th, 2019

റിയാദ്: സൗദിയിലെ കിഴക്കന്‍ പ്രവിശ്യാ നഗരമായ ജുബൈലില്‍ മലയാളിയുടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി എഎസ് സജീറിനാണ് ദുരനുഭവം ഉണ്ടായത്. സജീറിന്റെ സാംസങ് എസ് 6 എഡ്ജ് പ്ലസ് മൊബൈല്‍ ആണ് പൊട്ടിത്തെറിച്ചത്. മൊബൈല്‍ അമിതമായി ചൂടാകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അല്‍പ്പം അകലേയ്ക്ക് മാറ്റി വെച്ചതാണ് വലിയ അപകടത്തില്‍ നിന്നും ഒഴിവാകാന്‍ ഇടയായത്. ശനിയാഴ്ച ജോലി കഴിഞ്ഞ് താമസ സ്ഥലത്ത് നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ഫോണിന് അസാധാരണ ചൂട് അനുഭവപ...

Read More »

സൗദിയില്‍ മദ്യം നിയമവിധേയമാക്കിയെന്ന വാര്‍ത്ത : പ്രതികരണവുമായി സൗദി മന്ത്രാലയം

June 17th, 2019

റിയാദ് : സൗദിയില്‍ മദ്യം നിയമവിധേയമാക്കിയെന്ന വാര്‍ത്ത : പ്രതികരണവുമായി സൗദി മന്ത്രാലയം. സൗദിയില്‍ മദ്യം അനുവദിച്ചതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ അധികൃതകര്‍ നിഷേധിച്ചു. മദ്യം വില്‍ക്കുവാനോ, പൊതു ഉപയോഗത്തിന് അനുവാദം നല്‍കുവാനോ പദ്ധതിയില്ല. ഇത്തരം വാര്‍ത്തകള്‍ കേട്ടുകേള്‍വിയുടേയും സോഷ്യല്‍ മീഡിയ പ്രചരങ്ങളുടേയും അടിസ്ഥാനത്തിലുളളതാണെന്ന് അധികൃതര്‍ വ്യക്തമാക്കി. സൗദിയില്‍ നൈറ്റ് ക്ലബ്ബ് ആരംഭിക്കുന്നു എന്നായിരുന്നു സോഷ്യല്‍ മീഡിയകളില്‍ ആദ്യം വാര്‍ത്ത പ്രചരിച്ചത്. ഇത് ചില പ്രാദേശിക മാധ്യമങ്ങളും ഏ...

Read More »

തിരുവനന്തപുരം-ഷാര്‍ജ വിമാന സര്‍വീസ്; സീറ്റുകളുടെ എണ്ണം കുറച്ച്‌ എയര്‍ ഇന്ത്യ

June 17th, 2019

ദുബായ്: തിരുവനന്തപുരം-ഷാര്‍ജ വിമാനത്തില്‍ സീറ്റുകളുടെ എണ്ണം കുറച്ച്‌ എയര്‍ ഇന്ത്യ. നിലവില്‍ 180 സീറ്റുമായി നിത്യവും അങ്ങോട്ടുമിങ്ങോട്ടും പറക്കുന്ന എയര്‍ ഇന്ത്യയുടെ എ-320 എയര്‍ബസ് വിമാനത്തിനുപകരം ജൂലായ് മുതല്‍ 122 സീറ്റുള്ള വിമാനമായിരിക്കും പറക്കുന്നത്. സീറ്റുകള്‍ കുറഞ്ഞെങ്കിലും ഇതില്‍ എട്ടു ബിസിനസ് ക്ലാസ് ടിക്കറ്റുകളുണ്ടാവും. നിലവിലെ വിമാനത്തില്‍ ഇക്കോണമി ക്ലാസ് സീറ്റുകളേ ഉള്ളൂ. എങ്കിലും, ദിവസേന ഓരോ ദിശയിലും 58 യാത്രക്കാരുടെ അവസരമാണ്‌ നഷ്ടമാകുന്നത്. തിരക്കേറിയ ഈ സീസണില്‍ എയര്‍ ഇന്ത്യ ഷാര്‍ജ-ത...

Read More »

ലിഫ്റ്റ് നന്നാക്കുന്നതിനിടെ അപകടം: സൗദിയില്‍ മലയാളി യുവാവ് മരിച്ചു

June 15th, 2019

റി​യാ​ദ്: ലി​ഫ്​​റ്റി​​െന്‍റ കേ​ടു​പാ​ടു​ക​ള്‍ തീ​ര്‍​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ല്‍​പെ​ട്ട്​ മ​ല​യാ​ളി യു​വാ​വ്​ മ​രി​ച്ചു. പാ​ല​ക്കാ​ട് കാ​രാ​കു​റി​ശ്ശി സ്വ​ദേ​ശി പ​റ​യ​ന്‍​കു​ന്ന​ത്ത് പി.​കെ. മ​ധു (30) ആ​ണ് റി​യാ​ദി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ദാ​രു​ണ​മാ​യി മ​രി​ച്ച​ത്. ലെ​ക്​​സ​സ്​ വാ​ഹ​ന​ങ്ങ​ളു​ടെ സൗ​ദി അ​റേ​ബ്യ​യി​ലെ അം​ഗീ​കൃ​ത ഡീ​ല​റാ​യ അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ജ​മീ​ല്‍ ക​മ്ബ​നി​യു​ടെ റി​യാ​ദ്​ എ​ക്​​സി​റ്റ്​ ആ​റി​ലെ ഷോ​റൂം ബി​ല്‍​ഡി​ങ്ങി​ലാ​ണ്​ സം​ഭ​വം. ഇ​വി​ട​ത്തെ ലി​ഫ്​​റ്റു​ക​ളു...

Read More »

സൗദി വിമാനത്താവളത്തിലെ മിസൈലാക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

June 15th, 2019

റിയാദ്:സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തില്‍ ബുധനാഴ്‌ച ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിമാനത്താവളത്തിലെ ആഗമന ഹാളില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയിലെ ദൃശ്യങ്ങളാണ് പുറത്തായത്. ആഗമന ഹാളില്‍ നില്‍ക്കുന്നവരുടെ തൊട്ടുമുന്നില്‍ സ്‌ഫോടനം നടക്കുന്നത് 56 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം. അല്‍ അറേബ്യ ചാനലാണ് വീഡിയോ പുറത്ത് വിട്ടത്. വിമാനത്താവളത്തിന്റെ ആഗമന ടെര്‍മിനലില്‍ ബുധനാഴ്‌ച പുലര്‍ച്ചെ രണ്ടരയോടെ ആയിരുന്നു ആക്രമണം. ആക്രമണത്തില്‍ വിമാനത്താ...

Read More »

വേനല്‍ ചൂടില്‍ തളര്‍ന്ന് തൊഴിലാളികള്‍; ഖത്തറില്‍ ഉച്ചവിശ്രമ നിയമം നിലവില്‍ വരുന്നു

June 15th, 2019

ഖത്തറില്‍ വേനല്‍ച്ചൂട് കാരണം തൊഴിലാളികള്‍ക്ക് അനുവദിച്ച ഉച്ചവിശ്രമ നിയമം ഇന്ന് മുതല്‍ നിലവില്‍ വരും. ഖത്തറില്‍ ചൂട് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ നിര്‍മ്മാണ തൊഴിലാളികള്‍ക്കും മറ്റ് പുറം ജോലികളിലേര്‍പ്പെടുന്നവര്‍ക്കും നിയമം ആശ്വാസകരമാണ്. നിയമം പാലിക്കാത്ത കമ്ബനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വേനല്‍ച്ചൂട് കടുക്കുന്ന സാഹചര്യത്തിലാണ് ഖത്തറില്‍ തൊഴിലാളികള്‍ക്കായി ഉച്ചവിശ്രമ നിയമം നടപ്പിലാക്കുന്നത്. ജൂണ്‍ 15 മുത...

Read More »

More News in gulf-focus