യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി! പിന്നീട് മൂന്നു വർഷം സർഫറാസ് ചെയ്തത്

കാസർകോട്: വീട്ടമ്മയായ യുവതിയെ മൂന്നു വർഷത്തോളം തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട്ടെ ടെക്സ്റ്റൈൽസ് ഷോപ്പിൽ ജോലി ചെയ്യുന്ന മുട്ടത്തോടി സ്വദേശി സർഫറാസി(31)നെയാണ് വിദ്യാനഗർ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.
യുവാവ് മൂന്നു വർഷമായി തന്നെ തുടർച്ചയായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. യുവതിയുടെ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രതി പോലീസിന്റെ പിടിയിലാകുന്നത്. 2014 മാർച്ച് മുതലാണ് സർഫറാസ് ഭർതൃമതിയായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ തുടങ്ങിയത്.
പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ സർഫറാസ്, ഇതെല്ലാം പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. മുൻ ഭർത്താവിന്റെ വീട്ടിൽ.
മുൻ ഭർത്താവിന്റെ വീട്ടിൽ വെച്ച് 2014 മാർച്ചിലാണ് സർഫറാസ് വീട്ടമ്മയായ യുവതിയെ ആദ്യമായി പീഡിപ്പിച്ചത്. രാത്രി 11.30ഓടെ വീട്ടിൽ അതിക്രമിച്ചു കയറിയായിരുന്നു സർഫറാസ് വീട്ടമ്മയെ പീഡിപ്പിച്ചത്. എല്ലാം പകർത്തി…
2014 മാർച്ച് മാസത്തിൽ വീട്ടമ്മയെ ആദ്യമായി ലൈംഗിക പീഡനത്തിനിരയാക്കിയ സർഫറാസ്, വീട്ടമ്മയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.
  ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ സർഫറാസ്, ഇതെല്ലാം പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് വീട്ടമ്മയെ ഭീഷണിപ്പെടുത്തി. പീഡനം തുടർന്നു…
 ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സർഫറാസ് വീട്ടമ്മയായ യുവതിയെ വീണ്ടും വീണ്ടും പീഡനത്തിനിരയാക്കിയത്. ദൃശ്യങ്ങൾ പ്രചരിപ്പിക്കുമോ എന്ന ഭയത്താൽ യുവതി ആരോടും സംഭവത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല.
2014 മുതൽ തുടർച്ചയായി മൂന്നു വർഷം സർഫറാസ് തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്നാണ് യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്.
സർഫറാസിന്റെ പീഡനം സഹിക്കാതായതോടെയാണ് വീട്ടമ്മയായ യുവതി പോലീസിൽ പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്.
വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ മുട്ടത്തോടി സ്വദേശി സർഫറാസ് ഒരു ടെക്സ്റ്റൈൽ ഷോപ്പിലെ ജീവനക്കാരനാണ്. വിദ്യാനഗർ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം