യുവതിയുടെ നഗ്ന ചിത്രങ്ങള്‍ വാട്സ് അപ്പിൽ പ്രചരിപ്പിക്കുമെന്ന് ഭീക്ഷണി;ഇരുപതുകാരനെ പൊലീസ് കുടുക്കിയത് തന്ത്രപരമായി

കോഴിക്കോട്:വിവാഹിതയായ യുവതിയുടെ നഗ്ന ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തിയ യുവാവ് നാദാപുരത്ത് പിടിയില്‍.നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ നാദാപുരം കുളങ്ങര പീടികയില്‍ മുഹമ്മദ് നിഹാലാണ് (20) പിടിലിയാത്. തന്ത്രപരമായാണ് പൊലീസ് ഇയാളെ പിടികൂടിയത്.

ചോമ്പാല സ്വദേശിയായ വിവാഹിതയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തത്.മൂന്നര വര്‍ഷം മുമ്പ് നാദാപുരത്തെ വസ്ത്ര സ്ഥാപനത്തില്‍ ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്നു.അതിന് ശേഷം ഗല്‍ഫിലേക്ക് പോയ അവിടെ വെച്ച് യുവതിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അയച്ച് കൊടുക്കുകയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

സഹ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സംഘടിപ്പിച്ച ഫോട്ടോ ഉപയോഗിച്ചാണ് യുവാവ് വീട്ടമ്മയായ യുവതിയെ ഭീഷണിപ്പെടുത്തിയത്.ഫോട്ടോ പ്രചരിപ്പിക്കാതിരിക്കാന്‍ അരലക്ഷം രൂപ തരണമെന്ന് ആവശ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം