ബസിലെ രാത്രിയാത്രയ്ക്കിടെ നേരിട്ട അനുഭവം തുറന്നുപറഞ്ഞു യുവതി

ഇങ്ങനെയുമുണ്ട് ആണുങ്ങൾ, അയാളാണ് എനിക്ക് തുണയായത്! ബസിലെ രാത്രിയാത്രയ്ക്കിടെ നേരിട്ട അനുഭവം തുറന്നുപറഞ്ഞു യുവതി.

കെഎസ്ആർടിസി ബസിൽ രാത്രിയാത്ര ചെയ്യുമ്പോഴുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് യുവതിയുടെ ഫെയ്സ്ബുക് പോസ്റ്റ്. തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത അൻസു സാബു ആലുങ്കൽ എന്ന യുവതി ഫെയ്സ്ബുക്കിൽ പങ്കുവച്ച അനുഭവക്കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ആണുങ്ങളെ അടച്ചാക്ഷേപിക്കേണ്ടെന്നും തനിക്ക് ബസിൽ പ്രശ്നം നേരിട്ടപ്പോൾ സഹായത്തിന് എത്തിയത് അപരിചിതനായ ഒരു യുവാവാണെന്നും അൻസു കുറിപ്പിൽ പറയുന്നു.

അജ്ഞാതനായ ആ യുവാവിന് നന്ദി പ്രകടിപ്പിച്ചാണ് കുറിപ്പ് അവസാനിക്കുന്നത്. യാത്ര ചെയ്ത കെഎസ്ആർടിസി ബസിലെ ഡ്രൈവറാണ് കഥയിലെ വില്ലൻ. ഡ്രൈവർക്ക് പകരം കണ്ടക്ടർ ബസ് ഓടിച്ച കാഴ്ചയുടെ അനുഭവം യുവതി പങ്കുവയ്ക്കുന്നു.

കുറിപ്പിന്റെ പൂർണരൂപം വായിക്കാം; സനുഷയെ ഒരാൾ ശല്യം ചെയ്തപ്പോൾ കൈയും കെട്ടി നോക്കി നിന്ന ഒരു ജനതയെ നമ്മൾ കണ്ടിരുന്നു… എന്നാൽ ഇതെല്ലം തെറ്റിച്ചുകൊണ്ട് ഇന്ന് ഒരു യുവാവ് എന്റെ മുന്നിൽ പ്രേത്യേക്ഷപ്പെട്ടു… ഇന്നലെ രാത്രി ഞാൻ തൃശ്ശൂരിൽ നിന്നും കഴക്കൂട്ടം (തിരുവനന്തപുരം) വരെ യാത്ര ചെയ്യുകയായിരുന്നു. സമയം ഏതാണ്ട് പാതി രാത്രി കഴിഞ്ഞിരുന്നു.

K S R T C- യുടെ മിന്നൽ സെർവിസിൽ ആയിരുന്നു യാത്ര. പുലർച്ചെയോട് കൂടി എനിക്ക് കഴക്കൂട്ടം എത്താം എന്നതിനാൽ മിക്കപ്പോഴും ഈ ബസ് തന്നെയാണ് ഞാൻ തിരഞ്ഞെടുകാര് .ഞാൻ രാത്രി യാത്രകൾ പലപ്പോഴും നടത്തിയിട്ടുണ്ട്. അപ്പോഴെല്ലാം ആ Bus-ഇലെ Conductor-ഇലും Driver-ഇലും ഉള്ള വിശ്വാസത്തിലാണ് ഞൻ യാത്ര ചെയ്തിരുന്നത്. എന്നാൽ ഇതെല്ലം തെറ്റിക്കുന്നതായിരുന്നു ഇന്നലെ നടന്നത്.

തൃശ്ശൂരിൽ നിന്നും ഞാൻ ബസിൽ കയറി. window seat ഞാൻ reserve ചെയ്തിരുന്നു. Conductor വന്നു ടിക്കറ്റ് check ചെയ്തു. കഴക്കൂട്ടം അന്ന് ഞാൻ ഇറങ്ങുന്നതെന്ന് conductor ചോദിച് മനസിലാക്കി. ഞാൻ പേടിക്കാതിരിക്കാൻ ആവണം അദ്ദേഹം front seat-ഇൽ ഇരിക്കുന്ന കുട്ടിയെക്കാണിച് ആ കുട്ടിയും അവിടെ ഇറങ്ങാനുള്ളതാണെന്ന് പറഞ്ഞു. നല്ല ഒരു മനുഷ്യൻ. രാത്രി ആയതിനാൽ നന്നേ ഉറക്കം വന്നിരുന്നു. തൃശൂയൂരിൽ നിന്ന് ബസ് വിട്ടതും ഞാൻ നല്ല ഉറക്കമായിരുന്നു.

എ ന്റെ അടുത്ത ഒരു പുരുഷനാണ് ഇരുന്നിരുന്നത്. അയാൾ അവിടെ ഇരുന്ന് ഉറങ്ങുന്നതോ ഇറങ്ങിപോയതോ ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല. അതിനു ശേഷം ആണ് കാര്യങ്ങൾ മാറി മറിഞ്ഞത്. എവിടെയോ മുതൽ ബസ് ഓടിച്ചത് കണ്ടക്ടർ ആയിരുന്നു. ഡ്രൈവർക്കും rest വേണമല്ലോ…

Driver റസ്റ്റ് ചെയ്യാൻ വന്നിരുന്നത് എന്റെ അടുത്ത seat-ഇൽ . ഇതൊന്നും ഞാൻ അറിയുന്നുണ്ടായിരുന്നില്ല. എന്നാൽ അലപുഴ – കൊല്ലത്തിനിടക് എവിടെയോ എത്തിയപ്പോൾ ഞാൻ ഉറക്കം ഉണർന്നു. അടുത്തിരുന്ന സീറ്റിലേക്ക്  നോക്കിയപ്പോൾ ഒരു തടിയുള്ള മനുഷ്യൻ ഇരിക്കുന്നു. ഒറ്റനോട്ടത്തിൽ എനിക്ക് അതാണ് തോന്നിയത്. ഒരു പക്ഷെ ഉറക്ക ചടവകാം കാരണം.

Seat നിറഞ്ഞ അയാൾ ഇരിക്കുന്നത് പോലെ എനിക്ക് തോന്നി. അതുകൊണ്ട് അയാളുടെ shoulder എന്റെ shoulder-ഇത് മുട്ടുന്നുണ്ടായിരുന്നു. അയാളുടെ കൈകൾ hand rest-ഇൽ വെച്ചിട്ടുണ്ടായിരുന്നു. ഇനി എന്റെ ചിന്തകളിലേക്: ബോധം വരൻ കുറച്ച സമയം എടുത്തു.

പിന്നെ ശ്രെദ്ധിച്ചപ്പോൾ അയാളുടെ കൈകൾ എന്റെ കാലിൽ ഉരസുന്നത് പോലെ തോന്നി. ഇരുട്ടായത് കൊണ്ട് എനിക്ക് കാണാനും കഴിഞ്ഞില്ല. ഞാൻ മെല്ലെ എന്റെ കൈകൾ വെച്ച നോക്കി. അതെ..അയാളുടെ വിരൽ എന്റെ കാലിൽ മുട്ടുന്നുണ്ട്. ഞാൻ കാലുകൾ മാറ്റി വെച്ചു. ഇപ്പോഴും അയാളുടെ shoulder എന്റെ shoulder-ഇൽ മുട്ടുന്നുണ്ട്.

അയാൾ ഉറക്കത്തിൽ അറിയാതെ ആയിരിക്കും എന്ന് വെച്ചു. അതിനാൽ ഞാൻ കുറച്ച ഒതുങ്ങി ഇരുന്നു. പക്ഷെ അപ്പോഴും എന്റെ മനസ്സിൽ അയാൾ മനഃപൂർവം ആണോ ഇത് ചെന്നതെന്നുള്ള ചിന്തകൾ ഓടിക്കൊണ്ടിരുന്നു. back-ഇലും front-ഇലും ഇരിക്കുന്ന യാത്രകരെ എണീപ്പിച്ചാലോ ? അല്ലേൽ വേണ്ട…

അയാൾ ഉറക്കത്തിൽ അറിയാതെ ആണ് ചെയ്യുന്നതെങ്കിൽ , ഇതൊരു പ്രശ്നമായത് അയാളുടെ ജോലി, കുടുംബം, ജീവിതം എല്ലാം പോവും… അതുകൊണ്ട് വേണ്ട… പക്ഷെ കുറച്ച കഴിഞ്ഞപ്പോൾ അയാളുടെ കൈകൾ എന്റെ നേർക് നീളുന്നത് പോലെ തോന്നി.

ഞാൻ ഒന്നുകൂടി ഒതുങ്ങി ഇരുന്നു. അപ്പോഴേക്കും Kollam എത്തിയിരുന്നു. വണ്ടി ഓടിച്ച കൊണ്ടിരുന്ന കണ്ടക്ടറെ വിളിക്കാൻ ഞാൻ ആഞ്ഞു. പക്ഷെ അദ്ദേഹം ആൾക്കാരെ കേറ്റുന്ന തിരക്കിൽ ആയതിനാൽ വിളിക്കാൻ എനിക്ക് സാധിച്ചില്ല. കൊല്ലം എത്തിയിട്ടും, light ഇട്ടിട്ടും എണിയിക്കാതെ നമ്മുടെ വില്ലൻ ഉറക്കം നടിച്ച എന്റെ അടുത്ത ഇരിക്കുന്നുണ്ട്. പെട്ടെന്ന് പുറകിലെ സീറ്റിൽ ഇരുന്ന യുവാവ് എന്നോട് ‘ ARE YOU OKEY ?’ എന്ന ചോദിച്ചു. ‘NO, ഇത്തിരി പ്രശനം ഉണ്ടെന്ന്’ ഞാൻ മറുപടി കൊടുത്തു. ആ യുവാവ് അയാളെ സീറ്റിൽ നിന്ന് എണീപ്പിച്ചു.

എന്തിനാണ് എന്നെ എണിയിപ്പിച്ചത് എന്ന മട്ടിൽ ആയാൽ ആ യുവാവിനോട് ചോദിക്കാനായി തിരിഞ്ഞു. അപ്പോഴേക്കും ഞാൻ ഇടപെട്ടു അയാളോട് മാറി ഇരിക്കാൻ പറഞ്ഞു. ഒന്നും പറയാതെ എന്നെ ഒരു നോട്ടവും നോക്കി കൊണ്ട് വേറെ എവിടെയോ അയാൾ പോയി ഇരുന്നു. Bus കൊല്ലം ബസ് സ്റ്റാൻഡ് വിട്ടു. തിരിഞ് ആ യുവാവിനോട് നന്ദി പറഞ് ഞാൻ എന്റെ യാത്ര തുടർന്നു. Bus കഴക്കൂട്ടം എത്തി. ഇതൊന്നും അറിയാതെ നമ്മുടെ conductor ഡ്രൈവർ സീറ്റിൽ ഇരിക്കുന്നു.

കോണ്ടുക്ടറോട് എനിക്ക് ഉണ്ടായ ദുരനുഭവത്തെ കുറിച്ച പറഞ്ഞു. ആ യുവാവും എന്റെ കൂടെ നിന്നു. ഡ്രൈവർ എന്റെ അടുത്ത സീറ്റിൽ വന്നിരിക്കുന്നത് മുതൽ എന്തോ കുഴപ്പമുണ്ടെന്ന് ആ യുവാവ് തിരിച്ചറിഞ്ഞിരുന്നു. അതാണ് എന്നോട് ‘ARE YOU OK ?’ എന്ന ചോദിയ്ക്കാൻ തോന്നിയത്.

ഞങ്ങൾ രണ്ടു പേരും കഴക്കൂട്ടം ഇറങ്ങി. ആ യുവാവിന് ഒന്ന് കൂടി നന്ദിയും പറഞ്, യാത്ര പറഞ്ഞ ഞാൻ എന്റെ ഫ്ളാറ്റിലേക് നടന്നു. തീർത്തും അപരിചിതയായ എന്നെ സഹായിക്കാൻ കാണിച്ച ആ മനസിന് ഒരായിരം നന്ദി. -Ansu-

https://www.facebook.com/sheelu.alunkal?hc_ref=ARSf5YGq0OeFQT0BNKFack3MVviTw1oY-n_840bnxOe9n3yQXzGTEtpVHDKlgu2JgnQ&fref=nf

 

പാവം നമ്മുടെ ഭാവനയ്ക്ക് തെറിയുടെ പൊങ്കാല; പണി കിട്ടിയത് എന്തിന് ?

പാവം നമ്മുടെ ഭാവനയ്ക്ക് തെറിയുടെ പൊങ്കാല; പണി കിട്ടിയത് എന്തിന് ? …നേരവും കാലവും സാഹചര്യവും നോക്കാതെ സോഷ്യൽ മീഡിയയിൽ തെറി പറയുന്നവരാണ് മലയാളികൾ. നല്ലൊരു ശതമാനം പേരും സത്യവും മിഥ്യയും മനസിലാക്കാതെയായിരിക്കും സോഷ്യൽ മീഡിയയിലെ പലവാർത്തകൾക്കും പിന്നാലെ പോകുന്നത്. ഇപ്പോഴിതാ അത്തരത്തിൽ സോഷ്യൽ മീഡിയയിലെ സൈബർ ബുദ്ധിജീവികളുടെ ഇരയായിരിക്കുകയാണ് നടി ഭാവന.

കര്‍ണാടകയിലെ സിനിമ, സീരിയല്‍ നടി ഭാവന ബിജെപിയില്‍ ചേർന്നുവെന്ന വാർത്തയാണ് തെറ്റിദ്ധാരണകൾക്കിടയാക്കിയത്. സംഭവം കേട്ടപാതി കേൾക്കാത്തപാതി ഒരൂ കൂട്ടം പേർ ഭാവനയുടെ ഫെയ്സ്ബുക്ക് വാളിലേക്ക് വച്ചുപിടിച്ചു. പിന്നെ കമന്റുകളുടെ പൂരമായിരുന്നു.

‘നാണമുണ്ടോ സംഘികളുടെ കൂടെ വോട്ട് തെണ്ടാന്‍? നിന്റെയൊക്കെ ഒറ്റ പടം ഇന്ത്യയില്‍ ഇറക്കാന്‍ വിടില്ല, വര്‍ഗ്ഗീയ ഫാസിസ്റ്റുകളായ ബിജെപിയോടൊപ്പം കൂടിയ ഭാവന മലയാളികള്‍ക്ക് ആകെ അപമാനമാണ്…’ എന്നിങ്ങനെ പോയി കമന്റുകൾ

ഭാവനയുടെ അക്കൗണ്ടിൽ തെറിവിളിച്ചവരും അക്കൗണ്ട് കിട്ടാത്തവരും ഭര്‍ത്താവ് നവീനിന്റെ അക്കൗണ്ടിലും രൂക്ഷമായ കമന്റുകളുമായെത്തി. നടിയുടെ വ്യക്തിജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍ വരെ കൂട്ടിക്കുഴച്ച് അശ്ലീലം പറഞ്ഞവരും കുറവല്ല.

ഇതിനിടെ നടി മാറിപ്പോയെന്ന് മനസിലാക്കി ചിലര്‍ കമന്റുകള്‍ ഡിലീറ്റ് ചെയ്തെങ്കിലും സംഭവം കൈവിട്ടു പോയിരുന്നു.

കന്നട നടി ഭാവന രാമണ്ണയാണ് കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം