മുസ്ലിങ്ങളുടെ നിസ്കാരവും യോഗയും ഒന്നുതന്നെയെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

രാജസ്ഥാന്‍: മുസ്ലിം  സഹോദരങ്ങളുടെ നിസ്കാരത്തിന് സമാനം തന്നെയാണ് സൂര്യ നമസ്കാരമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗയുമായി ബന്ധപ്പെട്ട് ലക്നൗവില്‍ നടന്ന പരിപാടയില്‍ സംസാരിക്കവെയാണ് യോഗയും നിസ്കാരവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നെന്ന് ആദിത്യനാഥ് പറഞ്ഞത്. ബാബാ രാംദേവും ചടങ്ങില്‍ അതിഥിയായിരുന്നു. സൂര്യ നമസ്കാരത്തിലെ ആസനങ്ങള്‍, മുദ്രകള്‍, പ്രാണായാമ ക്രിയകള്‍ തുടങ്ങിയവ മുസ്ലിങ്ങളുടെ നിസ്കാരത്തിന് സമാനമാണ്. യോഗയില്‍ വിശ്വസിക്കുന്നവര്‍ക്ക് മതത്തിന്‍റേയോ ജാതിയുടെയോ പേരില്‍ രാജ്യത്തെ വിഭജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 2014ന് മുന്‍പ് യോഗ ദിനം ആചരിക്കുന്നതിനെപ്പറ്റി ആരെങ്കിലും പറഞ്ഞിരുന്നങ്കില്‍ അത് വര്‍ഗ്ഗീയതായി കണക്കാക്കുമായിരുന്നെന്നും ആദിത്യനാഥ്‌ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം