യമനില്‍ ഹൂതി വിമതര്‍ ബന്ദിയാക്കിയ മലപ്പുറം സ്വദേശിയെ മോചിപ്പിച്ചു

yemenയമന്‍: ആഭ്യന്തര യുദ്ധം നടക്കുന്ന യമനില്‍ ഹൂതി വിമതര്‍ ബന്ദിയാക്കിയ മലപ്പുറം സ്വദേശിയെ മോചിതനാക്കി.  മലപ്പുറം അരീക്കോട് സ്വദേശി സല്‍മാനാണ് മോചിതനായത്. ഏപ്രില്‍ ആദ്യ വാരമാണ്​ സല്‍മാനും മറ്റ്​ രണ്ട് മലയാളികളുമടങ്ങിയ എട്ടംഗ സംഘത്തെ ഹൂതികള്‍ തട്ടികൊണ്ട് പോയത്​. പ്രത്യേക കാരണങ്ങളൊന്നും കൂടാതെയായിരുന്നു തട്ടികൊണ്ട് പോകല്‍.

കൂടെയുള്ളവരെ വിട്ടയച്ചെങ്കിലും സല്‍മാന്‍ സന്‍ആയിലെ സെന്‍ട്രല്‍ ജയിലില്‍ തുടരുകയായിരുന്നു​. ജയിലിലെത്തി സല്‍മാനെ സന്ദര്‍ശിക്കാന്‍ കുടുംബത്തിന്​ ഇന്ന് അനുവാദം ലഭിച്ചിരുന്നു.

ഇയാളുടെ മോചനത്തിനായി വീട്ടുകാര്‍ എംബസിയെ സമീപിച്ചിരുന്നു. എട്ട് വര്‍ഷത്തോളമായി സകുടുംബം യെമനിലായിരുന്ന സല്‍മാന്‍ ഉപരിപഠനത്തോടൊപ്പം ജോലി ചെയ്​ത്​ വരികയായിരുന്നു​.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം