ഐഫോണിന് വെല്ലുവിളിയായി ലോകത്ത് ഏറ്റവും വില കൂടിയ ഫോണ്‍ അവതരിപ്പിച്ച് ഹുവായ്

ജര്‍മനി : ഐഫോണിന് വെല്ലുവിളിയായി ലോകത്ത് ഏറ്റവും വില കൂടിയ ഫോണ്‍ അവതരിപ്പിച്ച് ഹുവായ്. ജര്‍മ്മനിയില്‍ നടന്ന ചടങ്ങിലാണ് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നില്‍മ്മാതാക്കളായ ഹുവായ് $1616 യുഎസ് ഡോളര്‍ വില വരുന്ന സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചത്. ഇന്ത്യന്‍ വില 1,06,585 രൂപയാണ്. നവംബര്‍ 20 മുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പന രാജ്യങ്ങളില്‍ ആരംഭിക്കും.

ഹുവായ് മേറ്റിനോട് സാമ്യമുള്ളതാണ് ‘പോര്‍ഷെ ഡിസൈന്‍ മേറ്റ് 10’.ഡയമണ്ട് നിറത്തിലുളള നിറമാണ് ഫോണിന് നല്‍കിയിരിക്കുന്നത്. പേര്‍ഷെ ഡിസൈന്‍ ഇന്റര്‍ഫേസും മറ്റു ആക്‌സസറീസുകളായ യുഎസ്ബി സി 3.5എംഎം ഹെഡ്‌ഫോണ്‍ ജാക്ക് അഡാപ്ടറും ഉള്‍പ്പെടുന്ന ഫോണ്‍ ലെതര്‍ കേസ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

1080 X 2160 പിക്‌സല്‍ റസൊല്യൂഷന്‍ ഉളള 6 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, ആന്‍ഡ്രോയിഡ് 8.0 ഓപ്പറേറ്റിങ്ങ് സിസ്റ്റം ഒക്ടാകോര്‍ കിരിന്‍ 970 മാലി ജി72 12 ജിപിയു, 6ജിബി റാം, 256ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ് എന്നിവ ഫോണിന്റെ സവിശേഷതകളാണ് .

ഹൈബ്രിഡ് ഡ്യുവല്‍ സിമ്മും ഡ്യുവല്‍ ക്യാമറ സെറ്റപ്പും 20എംപി മോണോക്രോം മോഡ്യൂള്‍ 12എംപി RGB മോഡ്യൂള്‍ എന്നിവയും ഫോണിനുണ്ട്. Leice Summilux-H Lence ആണ് റിയര്‍ ക്യാമറയില്‍ നല്‍കിയിരിക്കുന്നത്.f/1.6 അപ്പര്‍ച്ചര്‍, ഡ്യുവല്‍ ടോണ്‍ എല്‍ഇഡി ഫ്‌ളാഷ്, 4കെ കെ വീഡിയോ റെക്കോര്‍ഡിങ്ങ്, ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍, ഇന്‍ഫ്രറെഡ് സെന്‍സര്‍ എന്നിവയും ഫോണിന്റെ പ്രത്യേകതകളാണ്.

ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് പിന്തുണയ്ക്കുന്ന് 4000എംഎഎച്ച് ബാറ്ററിയാണ്. വോള്‍ട്ട്, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്, എന്‍എഫ്‌സി, യുഎസ്ബി ടൈപ്പ് സി എന്നിവയും ഈ ഫോണില്‍ ഉള്‍പ്പെടുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം