ലോകകപ്പ് സാധ്യത ടീമില്‍ സഞ്ചുവും; മുതിര്‍ന്ന താരങ്ങള്‍ പുറത്ത്

sanju-samsonമുംബൈ: ഇന്ത്യയുടെ ലോകകപ്പ് സാധ്യത ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു വി. സാംസണ്‍ 30 അംഗ സാധ്യത ടീമില്‍ ഇടം പിടിച്ചു. കഴിഞ്ഞ ലോകകപ്പിലെ നിര്‍ണായക സാന്നിധ്യങ്ങളായിരുന്ന വീരേന്ദര്‍ സേവാഗ്, സഹീര്‍ ഖാന്‍, ഗൌതം ഗംഭീര്‍, ഹര്‍ഭജന്‍ സിംഗ്, യുവരാജ് സിംഗ് എന്നിവരെ ഒഴിവാക്കി. മുംബൈയില്‍ സന്ദീപ് പാട്ടീല്‍ അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയാണ് സാധ്യത ടീമിനെ പ്രഖ്യാപിച്ചത്. ജനുവരി ഏഴിന് 30 അംഗ ടീമില്‍ നിന്നും 15 അംഗ ലോകകപ്പ് ടീമിനെ സെലക്ടര്‍മാര്‍ തെരഞ്ഞെടുക്കും. എം.എസ്.ധോണി ക്യാപ്റ്റനായ ടീമില്‍ സഞ്ജുവിനെ കൂടാതെ വിക്കറ്റ് കീപ്പറായി വൃദ്ധിമാന്‍ സാഹയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരെ കൂടാതെ വിക്കറ്റിന് പിന്നില്‍ നില്‍ക്കാന്‍ കഴിവുള്ള റോബിന്‍ ഉത്തപ്പ, അബാട്ടി റായിഡു എന്നിവരും ടീമിലുണ്ട്. അതിനാല്‍ 15 അംഗ ടീമില്‍ സഞ്ജുവിന് സ്ഥാനം ലഭിക്കുമോയെന്ന് അറിയാന്‍ ജനുവരി ഏഴ് വരെ കാത്തിരിക്കണം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം