ലോക ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പി വി സിന്ധുവിന് വെള്ളി


ഗ്ളാസ്ഗോ :
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് വെള്ളി. വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ ജപ്പാന്റെ നസോമി ഒക്കുഹാറെയോട് പരാജയപ്പെട്ടതോടെയാണ് സിന്ധുവിന് വെള്ളി കൊണ്ട് തൃപ്തിപെടേണ്ടി വന്നത്. സ്കോര്‍: 19-21,22-20,20-22.

ആദ്യ സെറ്റ് നഷ്ടപെട്ട ശേഷം കൂടുതല്‍ കരുത്തോടെ തിരിച്ചുവന്ന സിന്ധു രണ്ടാം സെറ്റ് 22-20ന് നേടി. മുന്നാം സെറ്റില്‍ കടുത്ത പോരാട്ടമാണ് ഇരുവരും നടത്തിയത്. ഒടുവില്‍ നസോമി 22-20 ന് സെറ്റും സ്വര്‍ണ്ണവും കരസ്ഥമാക്കുകയായിരുന്നു. സൈന നെഹ്വാളിന് ശേഷം ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെളളി സ്വന്തമാക്കുന്ന ആദ്യ വനിതയാണ് സിന്ധു. സെമിയില്‍ ചൈനയുടെ യുഫേയ്ചെന്നിനെ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലില്‍ കടന്നത്.

നേരത്തെ ഇന്ത്യയുടെ സൈന നെഹ്വാളും ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിരുന്നു. ലോക ആറാംനമ്പര്‍താരം ചൈനയുടെ സണ്‍ യൂവിനെ തകര്‍ത്തായിരുന്നു സിന്ധുവിന്റെ സെമി പ്രവേശം.

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം