കോഴിക്കോട് വിധവകളായ സ്ത്രീകളുമായി സൗഹൃദം നടിച്ച് ചൂഷണം ചെയ്യുന്ന സംഘം സജീവം; വലയിലായത് നിരവധി സ്ത്രീകള്‍

കോഴിക്കോട്: വിധവകളായ സ്ത്രീകളുമായി സൗഹൃദം നടിച്ച് ചൂഷണം ചെയ്യുന്ന സംഘം സജീവം. ഭര്‍ത്താവ് ഉപേക്ഷിച്ചവരും വിധവകളുമായ സ്ത്രികളോട് സൗഹൃദം നടിച്ച്‌ ആഭരണവും വിലപിടിപ്പുള്ള വസ്തുകളും കൈക്കലാക്കുയാണ് പതിവ്. ഈ സംഘത്തില്‍പ്പെട്ട രണ്ടുപേരെ പോലീസ് കഴിഞ്ഞ ദിവസം കോഴിക്കോടുനിന്നും അറസ്റ്റ് ചെയ്തിരുന്നു . ചാലിയം പുതിയപുരയില്‍ മന്‍സൂര്‍ (24), വള്ളിക്കുന്ന് അരിയല്ലൂര്‍ വടക്കാപ്പുറത്ത് മുജീബ് (22) എന്നിവരെയാണ് പോലീസ് അറെസ്റ്റ്‌ ചെയ്തത്.

ചൊവ്വാഴ്ച്ച പരാതികാരിയെ കോഴിക്കോട് നഗരം കണിച്ചു നല്‍കാമെന്ന് പറഞ്ഞ് പ്രതികളില്‍ ഒരാളായ മന്‍സൂര്‍ പുതിയ സ്റ്റാന്‍ഡിലേക്ക് ഫോണില്‍ വിളിച്ചു വരുത്തി. പ്രതികളായ മണ്‍സൂറും മുജീബും ചേര്‍ന്ന് കോട്ടപ്പറമ്ബനടുത്തുള്ള കേരള ഭവന്‍ ലോഡ്ജില്‍ മുറിയെടുത്ത് സ്ത്രിയുടെ ആഭരണം കവര്‍ന്നു. ഒരൂ ലക്ഷത്തോളം രൂപ വില വരുന്ന നാല് പവന്‍ മാലയും രണ്ട് ലോക്കറ്റും സ്ത്രിയുടെ കഴുത്തില്‍ നിന്നും ബലം പ്രയോഗിച്ച്‌ തട്ടിയെടുക്കുകയായിരുന്നു.അക്രമത്തില്‍ യുവതിക്ക് കഴുത്തിനും കൈയ്ക്കും പരിക്കു പറ്റി. തുടര്‍ന്ന് യുവതിയെ ലോഡ്ജ് മുറിയില്‍ ഉപേക്ഷിച്ച്‌ പ്രതികള്‍ കടന്നു കളഞ്ഞു. മാല മോഷണം പോയ വിവരം യുവതിയാണ് കസബ പോലീസില്‍ അറിയിച്ചത്.

സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കസബ എസ്‌ഐ വി.സിജിത്തിന്റെ നേതൃത്വത്തില്‍ പ്രതികളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രികരിച്ച്‌ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവരെ ഇന്നലെ രാത്രിയോടെ അറസ്റ്റ് ചെയുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും തട്ടിയെടുത്ത മാല കടലുണ്ടിയിലെ മുത്തൂറ്റ് ഫിനാന്‍സില്‍ പണയം വെച്ചതായി പ്രതികള്‍ മൊഴി നല്‍കി. തുടര്‍ന്ന് ഇവിടെ എത്തിച്ച്‌ തെളിവെടുപ്പ് നടത്തി. മുന്‍പും ഇവര്‍ സമാനമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടേ എന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് കസബ പോലീസ് അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം