അഭയാര്‍ഥി ക്യാമ്പിനു നേരെ വനിതാ ചാവേര്‍ അക്രമം ;31 പേര്‍ കൊല്ലപ്പെട്ടു

നൈജീരിയ: നൈജീരിയയില്‍ അഭയാര്‍ഥി ക്യാമ്പിനു നേരെ വനിതാ ചാവേര്‍ അക്രമം .വനിതാ ചാവേര്‍ നടത്തിയ ബോംബ് സ്ഫോടനത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. ബൊക്കോഹറാമാണ് ആക്രമണത്തിന്റെ പിന്നിലെന്ന് കരുതുന്നു.

മയ്ദുഗുരിയിലെ അഭയാര്‍ഥി ക്യാമ്പുകള്‍ക്കു നേരെയും ആക്രമണം ഉണ്ടായി. ക്യാമ്പിനു മുന്നിലായിരുന്നു സ്ഫോടനം. നിരവധി പേര്‍ക്ക് പരിക്കേറ്റു.

ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. തിരക്കുള്ള ചന്തയിലായിരുന്നു സ്ഫോടനം നടത്തിയത്. വടക്കുകിഴക്കന്‍ നൈജീരിയയിലെ മയ്ദുഗുരിയില്‍ ചൊവ്വാഴ്ചയായിരുന്നു ആക്രമണം നടന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം