ബിജെപി നേതാവിന്റെ മകന്റെ ക്രൂരത വിശദീകരിച്ച് ഇരയായ യുവതി

ഹരിയാന:’ചണ്ഡിഗണ്ഡില്‍ എല്ലാ സ്ത്രീകള്‍ക്കും ഒരിക്കലെങ്കിലും ഇത്തരത്തിലൊരനുഭവം ഉണ്ടായിരിക്കും എന്നത് എനിക്കുറപ്പാണ്’ബിജെപി നേതാവിന്റെ മകന്റെ ക്രൂരത വിശദീകരിച്ച് അതിക്രമത്തിന് ഇരയായ യുവതി, ‘ശ്രമിച്ചത് എന്നെ തട്ടികൊണ്ടുപോയി ദ്രോഹിക്കാന്‍’ ചണ്ഡീഗഡില്‍ വച്ച് ബിജെപി അധ്യക്ഷന്റെ മകനും സുഹൃത്തും അടങ്ങുന്ന സംഘം യുവതിയെ പിന്തുടര്‍ന്നെത്തി അപമാനിച്ചതും അപമര്യാദയായി പെരുമാറിയതും ദേശീയ മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചാവിഷയമായി മാറിയ സാഹചര്യത്തില്‍ വിഷയത്തെക്കുറിച്ച് പ്രതികരിക്കുകയാണ് യുവതി.

ഹരിയാനയിലെ ബിജെപി പ്രസിഡന്റ് സുഭാഷ് ബരാലയുടെ മകന്‍ സുഹൃത്ത് തുടങ്ങിയവരാണ് തന്നെ പിന്തുടര്‍ന്നെത്തി അപമാനിച്ചത്. വണ്ടിയോടിച്ച് രാത്രി 12.15 ഓടെ സെക്ടര്‍ 8 മാര്‍ക്കറ്റ് റോഡില്‍ നിന്നും സെക്ടര്‍ 7ലൂടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തൊട്ട് പിന്നാലെ ഒരു വെള്ള എസ്.യു.വി കാര്‍ എന്നെ പിന്തുടരുന്നതായി ഞാന്‍ മനസിലാക്കി. എന്റെ കാറിനൊപ്പം വിടാതെ അതിവേഗത്തിലായിരുന്നു ആ കാറും. അര്‍ദ്ധ രാത്രിയില്‍ ഒരു യുവതിയെ ഉപദ്രവിക്കുന്നതില്‍ ആ കാറിലുള്ളവര്‍ രസിക്കുന്നത് പോലെ തോന്നി. ഞാന്‍ പൊലീസിനെ വിളിച്ച് വിവരമറിയിച്ചിരുന്നു.

പൊലീസ് സ്ഥലത്ത് എത്താനെടുത്ത ആറ് കിലോമീറ്റര്‍ ദൂരം വരെ അവര്‍ എന്നെ വിടാതെ പിന്തുടരുകയായിരുന്നു.ഈ വിഷയത്തില്‍ എന്റെ ഭാഗത്തു നിന്നും പ്രതികരണം അത്യാവശ്യമാണെന്ന് കരുതിയിട്ടാണ് ഫെയ്‌സ്ബുക്കില്‍ വിഷയത്തെക്കുറിച്ച് പ്രതികരിച്ചത്. എന്റെ മുഖം മറച്ച് ആളുകളെ നേരിടണമെന്ന് തോന്നിയില്ല. ഞാനെന്തിനാണ് ഭയക്കുന്നത് തെറ്റുകാരി ഞാനല്ല. എന്റെ ഫ്രണ്ട് ലിസ്റ്റില്‍ ഉള്ളവരെങ്കിലും അറിയണം ഇത്തരമൊരു അപകടം സംഭവിച്ചത് എനിക്കാണെന്ന.് അതു കൊണ്ട് തന്നെയാണ് വിഷയത്തില്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്.

എന്നെ അംഗീകരിച്ചും വിമര്‍ശിച്ചും ആളുകള്‍ വിഷയത്തില്‍ രംഗത്തുവരുന്നത് കണ്ടിട്ടുണ്ട്. വിമര്‍ശിക്കുന്നവര്‍ താന്‍ രാത്രിയില്‍ സഞ്ചരിച്ചു, ആണ്‍കുട്ടികളോടൊത്ത് ഫോട്ടോയെടുക്കുന്നു, അവരോടൊപ്പം നടക്കുന്നു തുടങ്ങിയവയാണ് ഞാന്‍ ചെയ്ത മഹാ അപരാധമായി ചൂണ്ടിക്കാണിക്കുന്നത്. ഇന്റര്‍നെറ്റില്‍ ഒരാണ്‍കുട്ടിയോടൊപ്പം നില്‍ക്കുന്ന ചിത്രം ഞാന്‍ പോസ്റ്റു ചെയ്തു എന്നതിന് ഏതൊരാള്‍ക്കും വന്ന് എന്നെ തട്ടികൊണ്ടു പോകാം എന്നര്‍ത്ഥമുണ്ടോ? എനിക്കതിനെക്കുറിച്ചറിയില്ല.

ഈ സംഭവത്തോടുകൂടി കൂടുതല്‍ ശ്രദ്ധാലുവാകേണ്ടത് ഞാനാണെന്ന് ഒരിക്കലും കരുതുന്നില്ല. പക്ഷേ അപ്പോഴും ഇനിമുതല്‍ എന്റെ വീട്ടുകാര്‍ക്ക് ഞാന്‍ പുറത്തു പോയാല്‍ മടങ്ങിയെത്തുന്നത് വരെ ഭയമായിരിക്കും. എന്നേക്കാള്‍ കൂടുതല്‍ അവരായിരിക്കും എന്നെ ഓര്‍ത്ത് ഭയപ്പെടുന്നത്. എന്റെ ജീവിതം എനിക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കാനാണ് ഞാന്‍ താത്പര്യപ്പെടുന്നത്. ചില ഗുണ്ടകള്‍ക്ക് വേണ്ടി ഞാനെന്തിന് എന്റെ ജീവിതം മാറ്റണം.

സംഭവത്തില്‍ നിന്നും എനിക്ക് മനസിലായത് അവര്‍ക്കെന്നെ തട്ടികൊണ്ടു പോകാനായിരുന്നു ഉദ്ദ്യേശം എന്നാണ്. എന്നെ കണ്ട് വെറുതെ സംസാരിക്കാന്‍ ഇത്രയും ദുരം അവര്‍ എന്നെ പിന്തുടരുമായിരുന്നില്ലല്ലോ. പൊലീസിനോട് വിശദമായി എല്ലാം പറഞ്ഞിട്ടുണ്ട്. അവര്‍ ആവശ്യമായ നടപടിയെടുക്കുമെന്ന് കരുതുന്നു.

സ്ത്രീകളുടെ സുരക്ഷയുടെ ചുമതല ഒരിക്കലും പുരുഷന്മാര്‍ക്കല്ല. അതില്‍ നമുക്കും ബാധ്യതയുണ്ട്. പുരുഷന്മാരെ മാറ്റുന്നത് അത്ര എളുപ്പമാകും എന്ന് തോന്നുന്നില്ല. ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ച്ചപ്പാടിലാണ് മാറ്റമുണ്ടാകേണ്ടത്. സുരക്ഷിതമായിരിക്കാന്‍ കൂടെ ഒരു പുരുഷന്‍ ഉണ്ടാകണമെന്ന് എന്റെ രക്ഷിതാക്കള്‍ ഒരിക്കലും എന്നെ പഠിപ്പിച്ചിട്ടില്ല. എനിക്ക് മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ ട്രെയിനിങ്ങ് ലഭിച്ചിട്ടുണ്ട്. അത് എനിക്ക് ആത്മവിശ്വാസം നല്‍കുന്നതാണ

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം