അതിവേഗ മൊബൈല്‍ ചാർജിങ‌് സാധ്യമാക്കുന്നതിനായി ആസ്ട്രം ക്യുഐ വെർഷൻ

വടകര : ആധുനിക സാങ്കേതികവിദ്യ ബ്രാൻഡുകളുടെ രംഗത്തെ മുൻനിരക്കാരായ ആസ്ട്രം  മൊബൈല്‍ അതിവേഗ ചാർജിങ‌് സാധ്യമാക്കുന്നതിനായി ക്യുഐ വെർഷൻ പതിപ്പുസഹിതമുള്ള വയർലെസ് ചാർജിങ‌് അവതരിപ്പിച്ചു. ആദ്യത്തെ വയർലെസ് ചാർജിങ‌് സൊല്യൂഷനാണ‌് പാഡ‌് സിഡബ്ല്യു 300 എന്ന‌് കമ്പനി അവകാശപ്പെട്ടു.വയറുകൾ കുരുങ്ങിയുള്ള തടസ്സങ്ങൾ ഒഴിവാക്കുന്ന ചാർജർ കൈപ്പിടിയിലൊതുങ്ങുംവിധം  ഉപയോഗിക്കാം. ഇത‌് ആ പ്പിൾ, സാംസങ‌് സ്മാർട്ട്ഫോണുകളുമായും ഡിവൈസുകളുമായും കണക്ട് ചെയ്യാം. 15 വാട്ട‌് ഔട്ട്പുട്ട് പവറുള്ള ചാർജർ അതിവേഗ ചാർജിങ‌് ലഭ്യമാക്കുന്നു. ചാർജിങ‌് താപനില നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഇന്റലിജന്റ് ചിപ്പാണ്  പ്രത്യേകത

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം