സ്‌മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലെറ്റ്‌, ലാപ്പ്‌ടോപ്പ്‌, ഡെസ്‌ക്ക്ടോപ്പ്‌ എന്നിവയിലെല്ലാം പ്രവര്‍ത്തിക്കുന്ന വിന്‍ഡോസ്‌ 10

win 10സാന്‍ഫ്രാന്‍സിസ്‌കോ: വിന്‍ഡോസ്‌ 9 ഒഴിവാക്കി മൈക്രോസോഫ്‌റ്റ് അവതരിപ്പിച്ച വിന്‍ഡോസ്‌ 10 ഏറെ സവിശേഷതകളോടെയാണ്‌ പുറത്തിറങ്ങിയത്‌. വിന്‍ഡോസ്‌ 8ന്‌ ജനപ്രീതി ആര്‍ജിക്കാന്‍ സാധിക്കാതെ പോയ സാഹചര്യത്തിലാണ്‌ മൈക്രോസോഫ്‌റ്റ് തിടുക്കത്തില്‍ വിന്‍ഡോസ്‌ 10 പുറത്തിറക്കിയത്‌. ചൊവ്വാഴ്‌ചയാണ്‌ മൈക്രോസോഫ്‌റ്റ് വിന്‍ഡോസ്‌ 10 പുറത്തിറക്കിയത്‌. സ്‌മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലെറ്റ്‌, ലാപ്പ്‌ടോപ്പ്‌, ഡെസ്‌ക്ക്ടോപ്പ്‌ എന്നിവയിലെല്ലാം പ്രവര്‍ത്തിക്കുന്ന രീതിയിലാണ്‌ വിന്‍ഡോസ്‌ 10 അവതരിപ്പിച്ചിരിക്കുന്നത്‌.

വിന്‍ഡോസ്‌ എട്ടിനെതിരെ ഉയര്‍ന്ന പരാതികള്‍ പരമാവധി പരിഹരിച്ചുകൊണ്ടാണ്‌ വിന്‍ഡോസ്‌ പത്താം പതിപ്പ്‌ മൈക്രോസോഫ്‌റ്റ് പുറത്തിറക്കിയത്‌. വിന്‍ഡോസ്‌ 8ല്‍ സ്‌റ്റാര്‍ട്ട്‌ മെനു ഇല്ലാതിരുന്നത്‌ ഏറെ പരാതിക്കിടയാക്കിയിരുന്നു. എന്നാല്‍ വിന്‍ഡോസ്‌ കാലങ്ങളായി ഉപയോഗിക്കുന്നവരെ നിരാശപ്പെടുത്താതെയാണ്‌ പുതിയ പതിപ്പ്‌ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌. വിന്‍ഡോസ്‌ 7ന്‌ സമാനമായ സ്‌റ്റാര്‍ട്ട്‌ മെനു തന്നെയാണ്‌ പത്താം പതിപ്പിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

വിന്‍ഡോസ്‌ 8-ലെ ടൈല്‍ മെനു പത്താം പതിപ്പിലും നിലനിര്‍ത്തിയിരിക്കുന്നു. ആദ്യത്തെ റെസ്‌പോണ്‍സീവ്‌ ഓപ്പറേറ്റിംഗ്‌ സിസ്‌റ്റം എന്ന വിശേഷണത്തോടെയാണ്‌ മൈക്രോസോഫ്‌റ്റ് വിന്‍ഡോസ്‌ 10 പുറത്തിറക്കിയത്‌. മൊബൈല്‍ ഫോണിനും കമ്പ്യൂറ്ററിനും പുറമെ കാറിലും ക്യാമറയിലും ഫ്രിഡ്‌ജിലുമെല്ലാം വിന്‍ഡോസ്‌ 10 പ്രവര്‍ത്തിക്കും. ആപ്പിള്‍ ഒഎസ്‌ മാതൃകയില്‍ ഒരേസമയം ഒന്നിലേറെ കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കാവുന്ന മള്‍ട്ടിപ്പിള്‍ ഡെസ്‌ക്ക്ടോപ്പും വിന്‍ഡോസ്‌ 10ന്റെ സവിശേഷതയാണ്‌.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം