ഭര്‍ത്താവിന് സൗന്ദര്യം പോരാ;ഭര്യ ഭര്‍ത്താവിന്റെ നാവ് കടിച്ചുമുറിച്ചു

ഡല്‍ഹി: മതിയായ  സൗന്ദര്യമില്ലെന്നാരോപിച്ച് ഭര്യ ഭര്‍ത്താവിന്റെ നാവ് കടിച്ചുമുറിച്ചു. ദില്ലിയിലെ രണ്‍ഹോള എന്ന സ്ഥലത്താണ് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. ഭര്‍ത്താവിനെ തന്ത്രപൂര്‍വ്വം ചുംബിച്ച് യുവതി നാവ് കടിച്ചെടുക്കുകയായിരുന്നുവെന്ന് പെലീസ് പറഞ്ഞു.

2016 നവംബര്‍ 20നാണ് ഇരുവരും വിവാഹിതരായത്. ഏതാനും മാസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിന് സൗന്ദര്യമില്ലെന്ന് ആരോപിച്ച് യുവതി വഴക്കിടുമായിരുന്നു. സംഭവ ദിവസവും ഇരുവരും വഴക്കിട്ട ശേഷം ഭര്‍ത്താവിനെ തന്ത്രപൂര്‍വ്വം ചുംബിക്കുകയും നാവ് കടിച്ചെടുക്കുകയുമായിരുന്നുവെന്ന് പെലീസ് പറഞ്ഞു.

 

വിവാഹ ജിവിതത്തില്‍ യുവതി ഒരിക്കലും സന്തോഷ വതിയായിരുന്നില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. സംഭവത്തിന്റെ ദൃക്‌സാക്ഷിയും യുവാവിന്റെ പിതാവുമാണ് വിവരം പൊലീസിനെ അറിയിച്ചത്. യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ഓപറേഷന് വിധേയനാക്കുകയുമായിരുന്നു. എന്നാല്‍ നാവിന്റെ പകുതിയോളം ഭാഗം നഷ്ടമായതിനാല്‍ ഇയാള്‍ക്ക് സംസാരിക്കാന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍മ്മാര്‍ അറിയിച്ചു. എട്ട് മാസം ഗര്‍ഭിണിയാണ് യുവതി. ഒരു സ്ട്രീറ്റ് ആര്‍ട്ടിസ്റ്റാണ് യുവാവ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം