വാട്സ്ആപ്പ് ഹര്‍ത്താല്‍;1595 പേരെ പോലീസ് അറസ്റ്റ് ചെയ്തു;നിയമസഭയില്‍ ആര്‍.എസ്.എസ്സിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം:നിയമസഭയില്‍ ആര്‍എസ്എസ്സിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചോദ്യോത്തരവേളയില്‍ വാട്‌സ്ആപ്പ് ഹര്‍ത്താലിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സമരത്തിന് ആഹ്വാനം ചെയ്തത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് വ്യക്തമായിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഭവത്തില്‍ 1595 പേരേയാണ് പൊലീസ് അറസ്റ്റു ചെയ്തത്.385 ക്രിമിനല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തു.

സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ട നടപടികളില്‍ ഇടപെടാന്‍ സര്‍ക്കാരിന് ചില പരിമിധികളുണ്ടെന്നും കേന്ദ്ര സര്‍ക്കാരാണ് ഇനില്‍ ഇടപെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ദുഷ്പ്രചാരണങ്ങളില്‍ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍  സോഷ്യല്‍മീഡിയയില്‍ മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ട എത്രപേര്‍ക്കെതിരെ നടപടിയെടുത്തു എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. പ്രത്യേകം ചോദ്യമായി ഉന്നയിച്ചാല്‍ മറുപടി പറയാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം