വാട്ട്‌സാപ്പില്‍ ഇനി അയച്ച മെസ്സേജുകള്‍ നിമിഷങ്ങള്‍ക്കകം പിന്‍വലിക്കാം

ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ വാട്സ്‌ആപ്പില്‍ ഉപയോക്താക്കള്‍ കാത്തിരുന്ന ആ പുതിയ ഫീച്ചര്‍ പുറത്തിറക്കിയിരിക്കുന്നു. അയച്ച മെസേജുകള്‍ നിമിഷങ്ങള്‍ക്കകം പിന്‍വലിക്കാമെന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. വാട്സ്‌ആപ്പ് ഇത്തരത്തിലൊരു ഫീച്ചര്‍ പുറത്തിറക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. വാട്സ്‌ആപ്പിന്റെ 0.2.4077 എന്ന പതിപ്പിലാണ് ഈ സൗകര്യം ലഭിക്കുക. പുറമെ സന്ദേശങ്ങള്‍ ഇറ്റാലിക്ക്സ്, ബോള്‍ഡ് എന്നി മോഡലുകളിലാക്കാനും പ്രത്യേകം ഓപ്ഷനുണ്ടാകും. നിലവില്‍ ചില ചിഹ്നങ്ങള്‍ ഉപയോഗിച്ച്‌ ചെയ്യുന്നത് പുതിയ ഓപ്ഷന്‍ വരുന്നതോടെ എളുപ്പമാവും. പരീക്ഷണാടിസ്ഥാനത്തിലാണ് വാട്സ്‌ആപ്പ് പുതിയ ഫീച്ചറുകള്‍ പുറത്തിറക്കിയിരുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം