ഇനി വാട്‌സ്ആപ്പില്‍ അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കാം; വേണമെങ്കില്‍ എഡിറ്റും ചെയ്യാം

അയച്ച ചില സന്ദേശങ്ങള്‍ തിരിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ചിന്തിക്കാത്ത ഒരാളും ഉണ്ടാകില്ല. ഇനിമുതല്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ വാട്‌സ്ആപ്പില്‍ കഴിയുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനുള്ള ഫീച്ചര്‍ വാട്‌സ്ആപ്പ് അധികം വൈകാതെ അവതരിപ്പിക്കുമെന്നുമാണ് വാര്‍ത്തകള്‍. തെറ്റായി ആര്‍ക്കെങ്കിലും സന്ദേശമയച്ചാല്‍ അത് പിന്‍വലിക്കാന്‍ യൂസര്‍മാരെ സഹായിക്കാനാണ് ഫീച്ചര്‍.നിലവില്‍ വാട്‌സ്ആപ്പില്‍ അയച്ച സന്ദേശങ്ങള്‍ സ്വന്തം സ്‌ക്രീനില്‍ നിന്നും ഡിലീറ്റ് ചെയ്യാന്‍ സാധിക്കുമെങ്കിലും മറുതലയ്ക്കലുള്ള യൂസര്‍ക്ക് സന്ദേശം ലഭിക്കുന്നത് തടയാന്‍ കഴിയുമായിരുന്നില്ല. ഇതിനൊരു പരിഹാരമെന്നോണമാണ് വാട്‌സ്ആപ്പ് ഫീച്ചര്‍ ഒരുങ്ങുന്നത്.

വാട്‌സ്ആപ്പ്ബീറ്റാഇന്‍ഫോ എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് പുതിയ ഫീച്ചറുകളെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനും ഫീച്ചറുണ്ടാകും. ആപ്പിന്റെ ഐഒഎസ് പതിപ്പില്‍ സന്ദേശങ്ങള്‍ എങ്ങനെയാണ് തിരിച്ചെടുക്കുക എന്നത് വിശദീകരിക്കുന്ന ഒരു വീഡിയോയും ട്വിറ്റര്‍ അക്കൗണ്ട് പുറത്തുവിട്ടിട്ടുണ്ട്. ഐഒഎസ്സിനായുള്ള വാട്‌സ്ആപ്പിന്റെ 2.17.1.869 ബീറ്റാ പതിപ്പില്‍ ഫീച്ചര്‍ ലഭ്യമാണെന്നാണ് വിവരം. അയച്ച സന്ദേശം സ്വീകര്‍ത്താവ് വായിച്ചിട്ടുണ്ടെങ്കിലും പിന്‍വലിക്കാന്‍ സാധിക്കും. ഗ്രൂപ്പ് ചാറ്റിലും ഫീച്ചര്‍ ലഭിക്കുമെന്നും ട്വിറ്റര്‍ അക്കൗണ്ട് പറയുന്നു.

Loading...