അമ്മയുടെ നഗ്നചിത്രങ്ങള്‍ വാട്സപ്പില്‍; സ്കൂളില്‍ കൂട്ടുകാരുടെ കളിയാക്കലില്‍ മനംനൊന്ത് എട്ടാംക്ലാസുകാരന്‍ നാടുവിട്ടു

കൊച്ചി : അമ്മയുടെ നഗ്നചിത്രങ്ങള്‍ വാട്സപ്പില്‍ പ്രചരിച്ചതില്‍ മനംനൊന്ത് എട്ടാം ക്ലാസ്സുകാരന്‍ നാടുവിട്ടു. കൊച്ചിയിലാണ് സംഭവം. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനു യുവതി അയച്ച ചിത്രങ്ങളാണ് സഹപാഠികള്‍ കുട്ടിക്ക് കാണിച്ചുകൊടുത്തത്. സൗദിയില്‍ ജോലി ചെയ്യുന്ന കൊച്ചി സ്വദേശിയായ ഭര്‍ത്താവും ഭാര്യയും സ്ഥിരമായി വാട്‌സ് അപ് വഴിയും, ഐഎംഒ അടക്കമുള്ള സാമൂഹിക മാധ്യമങ്ങള്‍ വഴിയും സ്വകാര്യ ദൃശ്യങ്ങള്‍ കൈമാറ്റം ചെയ്തിരുന്നു. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം യുവതി ഭര്‍ത്താവിനു അയച്ച വീഡിയോ ദൃശ്യങ്ങള്‍ പ്രദേശത്തെ ഒരു വാട്‌സ്അപ് ഗ്രൂപ്പിലേയ്ക്കു തെറ്റായി പോകുകയായിരുന്നു. ഇതേ തുടര്‍ന്നു വാട്‌സ് അപ്പിലൂടെ യുവതിയുടെ അശ്ലീല വീഡിയോ അതിവേഗം പ്രചരിക്കുകയും ചെയ്തു.

ജനുവരി 26 നു റിപബ്ലിക്ക് ദിന പരേഡിനായി സ്‌കൂളില്‍ എത്തിയപ്പോഴാണ് ഇവരുടെ മകനു ചില സുഹൃത്തുക്കള്‍ മൊബൈല്‍ ഫോണില്‍ അമ്മയുടെ വീഡിയോ കാട്ടി കൊടുത്തത്. ഇതേ തുടര്‍ന്നു സ്‌കൂളില്‍ തര്‍ക്കമുണ്ടാകുകയും, വിദ്യാര്‍ഥികള്‍ തമ്മില്‍ അടിപിടി ഉണ്ടാകുകയും ചെയ്തു. വൈകിട്ട് വീട്ടിലെത്തിയ ശേഷവും കുട്ടി മൗനത്തിലായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. രാത്രി ഭക്ഷണത്തിനു വിളിച്ചപ്പോഴാണ് കുട്ടിയെ കാണാനില്ലെന്നു കണ്ടെത്തിയത്. തുടര്‍ന്നു ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. അമ്മയുടെ നഗ്‌നചിത്രം കാണേണ്ടി വന്നതിനെ തുടര്‍ന്നു നാടുവിടുകയാണെന്ന കത്തും കുട്ടിയുടെ മുറിയ്ക്കുള്ളില്‍ നിന്നും ലഭിച്ചിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ തൃശൂരില്‍ നിന്നു എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ കണ്ടെത്തി. കൗണ്‍സിലിങ്ങിനു വിധേയനാക്കിയ ശേഷം ബന്ധുക്കള്‍ക്കൊപ്പം വിടുമെന്നു പൊലീസ് അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം