ഇന്ന് വാട്സ് ആപ്പിന് എട്ടാം പിറന്നാള്‍;ഇന്നു മുതല്‍ പുതിയ വാട്സ് ആപ്പ് സ്റ്റാറ്റസ് ഫീച്ചര്‍ ലൈവ്

ഇന്ന് വാട്സ് ആപ്പ് എട്ടാം പിറന്നാളാണ് ആഘോഷിക്കുന്നതിന്റെ ഭാഗമായി  ഇന്നു മുതല്‍ പുതിയ വാട്സാപ്പ് സ്റ്റാറ്റസ് ഫീച്ചര്‍ ലൈവ്.  വാട്സാപ്പില്‍ ദിവസവും മാറ്റങ്ങള്‍  വന്നുക്കൊണ്ടിരിക്കുകയാണ്.  ഇന്നു മുതല്‍ സ്റ്റാറ്റസ് ഫീച്ചറിലും വന്‍ മാറ്റങ്ങളുമായാണ് വാട്സാപ്പ് വന്നിരിക്കുന്നത്.
സ്നാപ്ചാറ്റിന് സമാനമായ സ്റ്റാറ്റസ് ഫീച്ചറാണ് വാട്സാപ്പില്‍ വന്നിരിക്കുന്നത്. പുതിയ സ്റ്റാറ്റസ് ഫീച്ചറിനെ കുറിച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പെ വാട്സാപ്പിന്റെ ഔദ്യോഗിക ബ്ലോഗില്‍ കുറിപ്പ് വന്നിരുന്നു. വാട്സാപ്പിന്റെ എട്ടാം പിറന്നാള്‍ ദിനമായ ഇന്നാണ് പുതിയ സ്റ്റാറ്റസ് ഫീച്ചര്‍ അവതരിപ്പിച്ചത്. ഇനി മുതല്‍ സ്റ്റാറ്റസ് ആയി ചിത്രങ്ങളോ വിഡിയോകളോ ഉപയോഗിക്കാം. ചിത്രങ്ങളും വിഡിയോകളും എഡിറ്റ് ചെയ്യാനും സാധിക്കും. അതേസമയം, വാട്സാപ്പ് സ്റ്റാറ്റസില്‍ ചിത്രങ്ങളും വിഡിയോകളും താല്‍കാല്യകമായി മാത്രമേ പോസ്റ്റ് ചെയ്യാന്‍ സാധിക്കൂ. 24 മണിക്കൂര്‍ കഴിഞ്ഞാല്‍ മള്‍ട്ടിമീഡിയ സ്റ്റാറ്റസ് അപ്രത്യക്ഷമാകും.
സ്റ്റാറ്റസിനും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് സുരക്ഷ ഉണ്ടായിരിക്കും.
ചാറ്റ്സ്, കോള്‍സ് ടാബുകള്‍ക്കിടയില്‍ സ്റ്റാറ്റസ് എന്ന പുതിയ ടാബ് കൂടി വരും. സ്റ്റാറ്റസ് സുഹൃത്തുക്കളില്‍ ആരൊക്കെ കാണണമെന്നത് ഉപയോക്താവിന് തീരുമാനിക്കാം. സ്റ്റാറ്റസ് ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍, നിലവിലെ ഫോട്ടോ തിരഞ്ഞെടുക്കാനും പുതിയത് എടുക്കാനും വിഡിയോ ഷൂട്ട് ചെയ്യാനും അവസരമുണ്ടാക്കും. ഫോണുകളിലെ രണ്ടു ക്യാമറകളും ഉപയോഗിക്കാന്‍ സാധിക്കും. അതേസമയം, സ്റ്റാറ്റസ് ലൈവായ സമയവും എത്ര പേര്‍ കണ്ടുവെന്ന വിവരവും ലഭിക്കും.സുരക്ഷിതമായി ഉപയോഗിക്കാം സാധിക്കുന്നതാണ് പുതിയ ഫീച്ചറെന്നും വാട്സാപ്പ് അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം