ദിവസേന ഓരോ ലക്ഷം രൂപ സമ്മാനവുമായി വെസ്റ്റേണ്‍ യൂണിയന്‍

Western Union and Paul Merchants felicitated five girl students from Kuthanur  government school in Palakkad with scholarships of INR 1100- each.കൊച്ചി: പ്രമുഖ ആഗോള പേയ്‌മെന്റ്‌ സേവനങ്ങള്‍ കൈകാര്യം ചെയ്യുന്ന വെസ്റ്റേണ്‍ യൂണിയന്‍ റംസാനോട്‌ അനുബന്ധിച്ച്‌ ഉപയോക്താക്കള്‍ക്ക്‌ ദിവസേന ഓരോ ലക്ഷം രൂപ സമ്മാനമായി നേടാന്‍ അവസരമൊരുക്കുന്നു. ഭാഗ്യ നറുക്കെടുപ്പു വഴിയാണ്‌ ഓരോ ദിവസത്തേയും വിജയികളെ കണ്ടെത്തുന്നത്‌. ജൂണ്‍13-ന്‌ ആരംഭിച്ച നറുക്കെടുപ്പു അടുത്ത മുപ്പതു ദിവസം നീണ്ടു നില്‍ക്കും.

വെസ്റ്റേണ്‍ യൂണിയന്‍ വഴി പണം കൈപ്പറ്റുന്നവര്‍ക്ക്‌ സമ്മാനമായി ലഭിക്കുന്ന തുക സമൂഹത്തിന്റെ ഉന്നമനത്തിനായി സംഭാവന ചെയ്യാനും ഈ റംസാന്‍ ദിവസങ്ങളില്‍ അവസരമുണ്ട്‌. അറബ്‌ രാജ്യങ്ങള്‍, ബ്രിട്ടണ്‍, ഓസ്‌ട്രേലിയ,ന്യൂസിലാന്‍ഡ്‌ എന്നീ രാജ്യങ്ങളില്‍ നിന്ന്‌ വെസ്റ്റേണ്‍ യൂണിയന്‍ വഴി കേരളം,ഉത്തര്‍പ്രദേശ്‌, ബിഹാര്‍, രാജസ്ഥാന്‍, തമിഴ്‌നാട്‌, ആന്‍ന്ധ്രപ്രദേശ്‌, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ പണം കൈപ്പറ്റുന്നവര്‍ക്ക്‌ നറുക്കെടുപ്പില്‍ പങ്കെടുക്കാം. ജൂണ്‍ 6-ന്‌ ആരംഭിച്ച നറുക്കെടുപ്പ്‌ ജൂലൈ 5 വരെ നീണ്ടു നില്‍ക്കും.

ഭാഗ്യ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 30 വിജയികള്‍ക്ക്‌ വെസ്റ്റേണ്‍ യൂണിയന്‍ വഴി അവര്‍ കൈപ്പറ്റിയ തുകയുടെ പത്ത്‌ മടങ്ങാണ്‌ സമ്മാനമായി ലഭിക്കുക. (പരമാവധി 1,00,000 രൂപ) കൂടാതെ 756 വിജയികള്‍ക്ക്‌ 2100 രൂപയും സമ്മാനമായി ലഭിക്കുന്നു.

സാമൂഹ്യ വികസനത്തെയും വ്യക്തിഗത ദാനശീലത്തെയും മുന്‍ നിര്‍ത്തി ആരംഭിച്ച ഈ 30 ദിന റംസാന്‍ പരിപാടി അറബ്‌ രാജ്യങ്ങള്‍, ഇന്തോനേഷ്യ, ഇന്ത്യ എന്നിവിടങ്ങളില്‍ ഈദ്‌-ഉല്‍ഫിത്തര്‍ വരെ നീണ്ടു നില്‍ക്കും.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം