ആഡംബരവും ധൂർത്തും ഒടുവിൽ കൊലപാതകത്തിലും എത്തിച്ച വില്ലത്തിയുടെ ജീവിതം ആരെയും ഞെട്ടിക്കുന്നത്

വയനാട് :  സുലിൽ വധക്കേസിൽ അറസ്റ്റിലായ ബിനിയുടെ ധൂർത്താണ് കൊലപാതകത്തിൽ കലാശിച്ചത്. വിദേശത്ത് ഭർത്താവ് കഷ്ടപ്പെടുമ്പോൾ ഭാര്യ നാട്ടിൽ അന്ന്യ പുരുഷനൊത്ത് അടിപൊളി ജീവിതം .

ആഡംബരവും ധൂർത്തും ഒടുവിൽ കൊലപാതകത്തിലും എത്തിച്ച വില്ലത്തിയുടെ ജീവിതം ആരെയും ഞെട്ടിക്കുന്നത് .വർഷങ്ങളായി ബിനിയുടെ ഭർത്താവ് വിദേശത്ത് ജോലി ചെയ്ത് വരികയായിരുന്നു. ഇയാൾ സമ്പാദിച്ച തുക ഉപയോഗിച്ചാണ് കൊയിലേരി ഊർപ്പണിയിൽ 10 സെന്‍റ് സ്ഥലത്ത് വീട് നിർമിച്ചത്.

വീട് നിർമാണ വേളയിൽ സ്വദേശമായ തിരുവനന്തപുരത്ത് ഒരു കുടുംബ വീട്ടിൽ കല്യാണത്തിന് പോകുന്പോഴാണ് തിരുവനന്തപുരം സ്വദേശിയായ സുലിലിനെ പരിചയപ്പെടുന്നത്.

വിവാഹബന്ധം ഉപേക്ഷിക്കുമെന്നും സുലിലിനെ വിവാഹം കഴിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാളെ വീട്ടിൽ താമസിപ്പിച്ചത്. അയൽവാസികളെ സഹോദരനാണെന്ന് വിശ്വസിപ്പിച്ചു. ഈ സമയം സുലിലിന്‍റെ കുടുംബ സ്വത്ത് വിറ്റ് കിട്ടിയ വലിയൊരു തുകയും ഇയാളുടെ കൈവശമുണ്ടായിരുന്നു.

വീട് നിർമാണ ഘട്ടത്തിൽ പല തവണയായി സുലിലിന്‍റെ കയ്യിൽ നിന്നായി 40ലക്ഷം രൂപ വാങ്ങിയതിന്‍റെ ബാങ്ക് രേഖയും പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നും ആഡംബരത്തിൽ മുഴുകിയ ബിനി ഫാഷൻ വസ്ത്രങ്ങളണിഞ്ഞ് കാറിൽ കറങ്ങുന്നത് നിത്യ കാഴ്ചയായിരുന്നു. രാവിലെ മുതൽ ക്ലബ് കുന്നിലെ ഹെൽത്ത് ക്ലബിലും ഉച്ചകഴിഞ്ഞ് യോഗ പരിശീലനത്തിനും ഇവർ എത്തിയിരുന്നു.

മുഴുവൻ സമയവും ഭക്ഷണം ഹോട്ടലിൽ നിന്നായിരുന്നു. കൂടാതെ വീട്ടിൽ ഉള്ള സമയങ്ങളിൽ ഭക്ഷണം മാനന്തവാടിയിലെ ഹോട്ടലിൽ നിന്ന് ഓട്ടോ ഡ്രൈവർമാരെ കൊണ്ട് വാങ്ങിക്കുകയാണ് പതിവ്.

ധൂർത്ത് വളരെപെട്ടെന്ന് കടബാധ്യതയിൽ എത്തിച്ചു. ഇതോടെ സുലിലിന്‍റെ കൈവശമുണ്ടായിരുന്ന പണം മുഴുവൻ തീരുകയും ചെയ്തു. സുലിലിനെ ഒഴിവാക്കുകയായി ബിനിയുടെ ലക്ഷ്യം. സുലിൽ നിരന്തരം പണം ആവശ്യപ്പെട്ടതോടെ വേലക്കാരി അമ്മുവിന് ക്വട്ടേഷൻ നൽക്കുകയായിരുന്നു.

അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് ബിനി നാട്ടിൽ പോവുകയും അവർ കൃത്യം നടത്തുകയുമായിരുന്നു. ഇതിനിടയിൽ വിദേശത്തുനിന്നും നാട്ടിൽ എത്തിയ ഭർത്താവിനെ വീട്ടിൽ നിന്നും ഇറക്കിവിട്ടതായി അയൽ വാസികൾ പറയുന്നു. തുടർന്ന് ഇയാൾ മാനന്തവാടിയിലെ ഹോട്ടലിലാണ് താമസം

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം