രോഗമകറ്റാന്‍ ജല ചികില്‍സ

വെള്ളം കുടിച്ച്‌കൊണ്ട്‌ ആരോഗ്യമുള്ള മനസ്സും ശരീരവും സ്വന്തമാക്കാം. വെള്ളം കുടിച്ചുള്ള ചികില്‍സയാണ്‌ വാട്ടര്‍ തെറാപ്പി.ശരീരത്തിലടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങള്‍ പുറന്തള്ളുവാനും രക്തോത്‌പാദനത്തിനും ശരീരോഷ്‌മാവ്‌ നിലനിര്‍ത്താനും ഗുണം ചെയ്യും.

വാട്ടര്‍ തെറാപ്പി ചെയ്യുന്ന രീതി;

രാവിലെ എഴുന്നേറ്റ ഉടനെ ബ്രഷ്‌ ചെയ്യുന്നതിന്‌ മുമ്പ്‌ ഒന്നര ലിറ്റര്‍ അതായത്‌ 5-6 ഗ്ലാസ്‌ വെള്ളം കുടിക്കുക.ശുദ്ധമായ ജലമോ തിളപ്പിച്ചാറ്റിയ ജലമോ കുടിക്കാം. ഒരു മണിക്കൂര്‍ ശേഷം ഭക്ഷണം കഴിക്കാം.രാത്രിയില്‍ ലഹരിവസ്‌തുക്കളോ മറ്റോ ഉപയോഗിക്കരുത്‌.ആദ്യ ദിവസങ്ങളില്‍ രണ്ടോ മൂന്നോ തവണ മൂത്രമൊഴിക്കേണ്ടി വന്നേക്കാം. എന്നാല്‍ കുറച്ച്‌ നാളുകള്‍ക്കുള്ളില്‍ ഇത്‌ സാധാരണ നിലയിലാകും. വാട്ടര്‍ തെറാപ്പിയുടെ പ്രധാന ഗുണം മാനസികസംഘര്‍ഷം കുറച്ച്‌ ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലമായിരിക്കുവാന്‍ സഹായിക്കും.അമിതഭാരം കുറയും.തിളക്കമാര്‍ന്ന ചര്‍മ്മം ലഭിക്കും.പോരാാത്തതിന്‌ അസിഡിറ്റി, പ്രമേഹം,ഗ്യാസ്‌ ട്രബിള്‍, ശരീരവേദന,തലവേദന,സന്ധിവാധം ,അമിതവണ്ണം ,ആസ്‌ത്മ ,അര്‍ശസ്സ്‌ , ആര്‍ത്തവസംഭന്ധമായ രോഗങ്ങള്‍ എന്നിവ നിയന്ത്രണ വിദേയമാക്കാം. വൃക്കസംഭന്ധിയായ രോഗങ്ങളും വെള്ളം കുടിക്കേണ്ടതിന്‌ നിയന്ത്രണം വേണ്ട രോഗമുള്ളവരും വാട്ടര്‍ തെറാപ്പി ചെയ്യരുത്‌.വാട്ടര്‍ തെറാപ്പി ചെയ്യുന്നതിന്‌ മുന്‍പ്‌ ഡോക്ടറുടെ നിര്‍ദേശം തേടുകയും വേണം.

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം