ഭാര്യമാരെ ഉപേക്ഷിച്ച് വിദേശത്തേക്ക് കടക്കുന്ന ഭര്‍ത്താക്കന്മാര്‍ കുടുങ്ങും; കാരണം ഇതാണ്

ന്യൂഡല്‍ഹി: ഭാര്യമാരെ ഉപേക്ഷിച്ച്‌ വിദേശത്തേക്ക് കടന്ന ഭര്‍ത്താക്കന്മാര്‍ക്ക് പിടിവീഴുന്നു. ഇത്തരത്തില്‍ മുങ്ങിനടക്കുന്ന 10 പ്രവാസി ഇന്ത്യാക്കാര്‍ക്ക് എതിരെയാണ് നടപടിവരുന്നത്. ഇവരുടെ പാസ്പോര്‍ട്ടുകള്‍ റദ്ദാക്കുന്നതിന് വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടാന്‍ കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി വിളിച്ചുചേര്‍ത്തയോഗത്തില്‍ തീരുമാനമാകുകയായിരുന്നു. പാസ്പോര്‍ട്ട് റദ്ദാക്കുന്നതിന് പുറമെ മുങ്ങി നടക്കുന്ന ഭര്‍ത്താക്കന്മാര്‍ക്കെതിരെ തിരച്ചില്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കാനുള്ള അധികാരം കൂടി നല്‍കി ഇത്തരം കേസുകളില്‍ ഇടപെടാനുള്ള സമിതിയെ ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം