ശരീരത്തിലെ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ വാള്‍നട്ട്സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തൂ

വാള്‍നട്ടിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. കാര്‍ബോഹൈഡ്രേറ്റുകള്‍, ഒമേഗ ത്രീ ഫാററി ആസിഡുകള്‍, ഫൈബര്‍ തുടങ്ങിയ പല ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.ദിവസം അഞ്ചു വാള്‍നട്ട് വീതം നിങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ നിങ്ങളില്‍ നല്ല മാറ്റങ്ങള്‍ കണ്ടു തുടങ്ങും.

തലച്ചോറിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് പാല്‍ വാള്‍നട്‌സ്,. വാള്‍നട്‌സില്‍ വൈറ്റമിന്‍ ഇ, ഫ്‌ളേവനോയ്ഡ്‌സ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ആവശ്യമില്ലാത്ത റാഡിക്കല്‍സിനെ നീക്കം ചെയ്യും. ഡെമന്‍ഡിയ പോലുള്ള രോഗത്തെ പ്രതിരോധിക്കും.ദിവസവും വാള്‍നട്‌സ് കഴിക്കുന്നതുവഴി പാന്‍ക്രിയാറ്റിക് ക്യാന്‍സറിനെ തടഞ്ഞുനിര്‍ത്തും.കൂടാതെ സ്ത്രീകളുടെ സ്തന വളര്‍ച്ചയ്ക്ക് ഗുണം ചെയ്യാന്‍ കഴിവുള്ളതാണ് പാല്‍ വാള്‍നട്‌സ്.സ്തനാര്‍ബുദ ക്യാന്‍സറിനെ പ്രതിരോധിയ്ക്കാനും വാള്‍നട്ട്സിനു കഴിവുണ്ട്.ഇതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ശരീരത്തില്‍ ക്യാന്‍സര്‍ വളരാതെ സംരക്ഷിയ്ക്കും. ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിയ്ക്കും.

 വാള്‍നട്‌സ് , അല്ലെങ്കില്‍ വാള്‍നട്‌സിന്റെ ഓയില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രക്ത സമ്മര്‍ദ്ദം കുറയ്ക്കാനും  മാനസിക ബുദ്ധിമുട്ടുകള്‍ തരണം ചെയ്യാനും ഒരു പരിതിവരെ സഹായിക്കും.

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിയ്ക്കാനും സഹായിക്കുന്ന ഒരു പ്രധാന വഴിയാണ് പാലും വാള്‍നട്‌സും കഴിക്കുന്നത് ഇതുവഴി ഹൃദയത്തിന്റെ ആരോഗ്യം ഏറെ ഗുണകരമാവും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം