ഇപ്പോള്‍ കട്ട കോണ്‍ഗ്രസുകാരന്‍…, പ്രതിച്ഛായ നഷ്ടപ്പെട്ടത് ബല്‍റാമിന്

കോഴിക്കോട്: ഇടത് മൂല്യങ്ങളോട് അനുഭാവമുള്ള കോൺഗ്രസ്സുകാരൻ, ഇൻറലക്ച്ചൽ ,എന്നിങ്ങനെയൊക്കെയായിരുന്നു സോഷ്യൽ മീഡിയയിൽ വിടി ബൽറാമിനെ അടയാളപ്പെടുത്തിയിരുന്നത്. ടിസിദ്ദിഖിനെ പോലെയോ, സുധാകരനെപ്പോലെയോ കടുത്ത കോൺഗ്രസ്സ് പാർട്ടിക്കാരൻ എന്ന പ്രതിച്ഛായ ബൽറാമിനുണ്ടായിരുന്നില്ല. അത്തരം നിലപാട് അയാൾ പ്രകടിപ്പിച്ചുമില്ല. സി പി എം നേതാക്കളെയും, നയങ്ങളെയും ശക്തമായി വിമർശിക്കുമ്പോഴും ഇടത് മനസ്സുള്ളവർക്ക് പോലും കടുത്ത വിയോജിപ്പു തോന്നിയില്ല. സംഘ പരിവാറിനേയും കടുത്ത രീതിയിൽ വിമർശിച്ചു. എന്നാൽ സി പി എം വിഭാഗീയതയിലെ വി എസ് പക്ഷത്തോടും, സി പി എംന്റെ പഴയ കാലനിലപാടുകളോടും മൃദു നിലപാടും എടുത്തു. അക്രമത്തിന്റെ കുന്തമുന പിണറായിക്കും, മോദിക്കും നേര യാക്കി. സ്വന്തം മണ്ഡലത്തിലടക്കമുള്ള പാർല് മെന്റ്റി രാഷ്ട്രീയത്തിന്റെ രസതന്ത്രം തിരിച്ചറിഞ്ഞ് നടത്തിയ ഒരു പൊളിറ്റിക്കൽ സ്റ്റാൻറ് ആയിരുന്നു അത്. പിണറായി – മോദി വിരുദ്ധ ന്യൂനപക്ഷ-ഇടത്- കോൺഗ്രസ്സ് രാഷ്ടീയത്തിന്റെ വക്താവായി മാറുക. ബൽറാം അതിൽ വിജയിക്കുകയും ചെയ്തു.ബൽറാമിനെതിരെ സി പി എം വിമർശനങ്ങൾ മുൻകാലങ്ങളിൽ വേണ്ടത്ര ഫലം കാണാതെ പോയതും അദ്ദേഹത്തിന്റെ ഈ സമീപനം കാരണമായിരുന്നു.

സോളാർ കേസിന്റെ കാലത്ത് ടി.സിദ്ദിഖ് ഒക്കെ ചാനലുകളിൽ കയറിയിരുന്ന് ന്യായീകരിക്കുമ്പോൾ ബൽറാം അതിൽ നിന്നൊക്കെ അകലം പാലിച്ചു. എന്നാൽ എ കെ ജിയുമായി ബന്ധപ്പെട്ട വിവാദത്തോടെ നില മാറി. ഒറ്റപ്പെട്ടു പോകുമെന്ന് തോന്നിയതോടെ അയാൾ കട്ട കോൺഗ്രസ്സുകാരനായി. ഉമ്മൻ ചാണ്ടിയെ പാവങ്ങളുടെ പടത്തലവനാക്കി.. എകെജി യെ ഗോപാലനാക്കി… വി എസിനെ ഒളിഞ്ഞുനോട്ടക്കാരനാക്കി.ഫലമോ ..വേർതിരിവുകൾ ഇല്ലാതെ കമ്യൂണിസ്റ്റുകളുടെ മനസ്സ് വേദനിച്ചു.ബൽറാം കമ്മ്യൂണിസ്റ്റുകളുടെ ശത്രുവായി. നഷ്ടം ബൽറാമിന് മാത്രമാണ്. കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടാക്കി വച്ച രാഷ്ടീയ ചേരുവ തട്ടി കളഞ്ഞിരിക്കുന്നു. തൃത്താലയിൽ ബൽറാം വിജയിച്ചത് യു ഡി എഫുകാരുടെ വോട്ടു കൊണ്ട് മാത്രമല്ലെന്നും അതിൽ എകെജി യെ സ്നേഹിക്കുന്ന മധ്യവർഗ്ഗക്കാരും, ഇടതുപക്ഷകാരുമുണ്ടെന്ന് ബൽറാമിന് മനസ്സിലാകും. അതിന് ഒരു 3 വർഷം കഴിയണമെന്ന് മാത്രം

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം