‘സോളാര്‍ നടപടി; ടിപി വധക്കേസ് ഒത്തുതീര്‍പ്പാക്കിയതിനു കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കിട്ടിയ പ്രതിഫലമായി കണ്ടാല്‍ മതിയെന്ന് വിടി ബല്‍റാം

സിപിഎമ്മിന്റെയു പിണറായി വിജയന്റേയും ഹീനമായ രാഷ്ട്രീയ വേട്ടയാടലാണ് സോളാര്‍ അന്വേഷകമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതരിരായ തിരക്കുപിടിച്ച നടപടിയെന്ന് വിടി ബല്‍റാം. വിശ്വാസ്യതയുടെ തരിമ്പെങ്കിലും ഈ റിപ്പോര്‍ട്ടിന് ഉണ്ടെന്ന് ഇപ്പോഴത്തെ സൂചനകള്‍ വെച്ച് അനുമാനിക്കാന്‍ കഴിയില്ലെന്നും വിടി ബല്‍റാം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതാക്കള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ടിപി ചന്ദ്രശേഖരന്‍ കൊലപാതക്കേസിലെ ഗൂഡാലോചന നേരാംവണ്ണം അന്വേഷിച്ച് മുന്നോട്ട് പോകാതെ ഒത്തുതീര്‍പ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമായി കണ്ടാല്‍ മതിയെന്നും വിടി ബല്‍റാം കൂട്ടിച്ചേര്‍ത്തു.

സിപിഎമ്മിന്റെയും പിണറായി വിജയന്റേയും ഹീനമായ രാഷ്ട്രീയ വേട്ടയാടലാണ്‌ ഇനിയും പ്രസിദ്ധപ്പെടുത്താത്ത സോളാർ അന്വേഷണക്കമ്മീഷൻ …

Posted by VT Balram on Wednesday, October 11, 2017

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം