ജിഷ്ണുവിന്റെ ഇഷ്ടനായകന്‍ പിണറായി എത്തിയില്ല; അമ്മയ്ക്ക് സാന്ത്വനവുമായി വി.എസ് എത്തി

കോഴിക്കോട് : പാമ്പാടി എന്‍ജിനിയറിംഗ് കോളേജില്‍ ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത ജിഷ്ണുവിന്റെ അമ്മയെ കാണാന്‍ വി.എസ.എത്തി. ജിഷ്ണുവിന്റെ ഇഷ്ടനായകാനും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ സന്ദര്‍ശിക്കതിരുന്നത് ഏറെ ചര്‍ച്ചയായിരുന്നു. 12.45 ഓടു കൂടിയാണ് വി.എസ്. ജിഷ്ണുവിന്റെ വീട്ടിലെത്തിയത്. വിഷ്ണുവിന്‍റെ മാതാപിതാക്കളുമായി സംസാരിച്ച വി.എസ് കേസ് മുന്നോട്ടുകൊണ്ടുപോകുന്നതിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. വിഷ്ണുവിന്‍റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് അർഹിക്കുന്ന ശിക്ഷ വാങ്ങിച്ചു നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തന്‍റെ മകനെ കോളജ് മാനേജ്മെന്‍റ് കൊന്നതാണെന്നാണ് ആ അമ്മ തന്നോട് പറഞ്ഞത്. കേസിൽ ശക്തമായ നടപടികളുമായി മുന്നോട്ടുപോകണമെന്നും വി.എസ് ആവശ്യപ്പെട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം