കെ എം മാണി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നിട്ട് എന്തായി;യുഡിഎഫിനെയും മാണി ഗ്രൂപ്പിനെയും പരിഹസിച്ച് വിഎസ് അച്യുതാനന്ദന്‍

ആലപ്പുഴ:യുഡിഎഫിനെയും കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെയും പരിഹസിച്ച് വിഎസ് അച്യുതാനന്ദന്‍. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചതോടെയാണ് വിഎസ് പരിഹാസവുമായി രംഗത്തെത്തിയത്.കെ എം മാണി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നിട്ട് എന്തായെന്ന് വിഎസ് ചോദിച്ചു.

തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കെഎം മാണി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറിന് പിന്തുണ നല്‍കി രംഗത്തെത്തിയത്. നേരത്തേ ഇടുതുപക്ഷത്തിനൊപ്പം നിന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കേരള കോണ്‍ഗ്രസ് എം യുഡിഎഫിനൊപ്പം നില്‍ക്കുകയായിരുന്നു.

എന്നാല്‍ 2016 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ വോട്ടുകള്‍ പോലും സമാഹരിക്കാന്‍ വിജയകുമാറിന് ആയില്ല. കേരള കോണ്‍ഗ്രസ് ഭരിക്കുന്ന തിരുവന്‍വണ്ടൂരില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

കോണ്‍ഗ്രസിന് സ്വാധീനമുള്ള മാന്നാറും പാണ്ഡനാടുമടക്കം യുഡിഎഫിന് ഭൂരിപക്ഷം നേടാനായില്ല. വിജയകുമാറിന്റെയും പഞ്ചായത്തിലും സജി ചെറിയാനാണ് ലീഡ് നേടിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വോട്ട് ചെയ്ത ബൂത്തായ ത്രിപെരുംതുറയിലെ 130 നമ്പര്‍ ബൂത്തില്‍ എല്‍ഡിഎഫ് 208 വോട്ടിനാണ് ലീഡ് ചെയ്തത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം