ഇ​വി​എം വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന് അഖിലേഷ് യാദവ്‌

ലക്‌നൗ: തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍​ക്ക് (ഇ​വി​എം) പ​ക​രം ബാ​ല​റ്റ് പേ​പ്പ​ര്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് സ​മാ​ജ്​വാ​ദി പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ അ​ഖി​ലേ​ഷ് യാ​ദ​വ്. വോ​ട്ടിംഗ് യ​ന്ത്ര​ങ്ങ​ളി​ല്‍ കൃ​ത്രി​മം ന​ട​ത്താ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ള്‍ തെ​ളി​യിക്കു​ന്ന​ത്. അ​തി​നാ​ല്‍ ഇ​വി​എ​മ്മി​നു പ​ക​രം ബാ​ല​റ്റ് പേ​പ്പ​ര്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് അ​ഖി​ലേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.

വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ ന്യൂ​ന​ത​യു​ള്ള​വ​യാ​ണെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ സ​മ്മ​തി​ക്ക​ണം. സു​താ​ര്യ​വും നീ​തി​യു​ക്ത​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് ബാ​ല​റ്റ് പേ​പ്പ​റു​ക​ള്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും അ​ഖി​ലേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.അ​ടു​ത്തി​ടെ ന​ട​ന്ന യു​പി ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി വി​ജ​യ​ച്ചി​ട​ങ്ങ​ളി​ലെ​ല്ലാം വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. എ​ന്നാ​ല്‍ ബി​ജെ​പി പ​രാ​ജ​യ​പ്പെ​ട്ട് സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​വി​എ​മ്മി​നു പ​ക​രം ബാ​ല​റ്റാ​ണ് ഉ​പ​യോ​ഗി​ച്ച​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. കാ​ണ്‍​പൂര്‍ ​പോ​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ വോ​ട്ട​ര്‍​മാ​ര്‍ ഏ​തു ബ​ട്ട​ണി​ല്‍ വി​ര​ല്‍ അ​മ​ര്‍​ത്തി​യാ​ലും വോ​ട്ട് ബി​ജെ​പി​ക്ക് ​പോ​കു​ന്ന സ്ഥി​തി​യാ​ണു​ണ്ടാ​യി​രു​ന്ന​തെ​ന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

നേ​ര​ത്തെ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ വി​മ​ര്‍​ശി​ച്ച്‌ ബി​എ​സ്പി നേ​താ​വ് മാ​യാ​വ​തി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ബാ​ല​റ്റ് പേ​പ്പ​റി​ല്‍ വോ​ട്ടെ​ടു​പ്പു ന​ട​ത്തി​യാ​ല്‍ ബി​ജെ​പി​യെ ക​ശ​ക്കി​യെ​റി​ഞ്ഞ് 2019ലെ ​ലോ​ക്സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ല്‍ ബി​എ​സ്പി ച​രി​ത്ര​വി​ജ​യം നേ​ടു​മെ​ന്നു മാ​യാ​വ​തി അ​വ​കാ​ശ​പ്പെ​ട്ടു.

ബി​ജെ​പി​ക്കാ​ര്‍ സ​ത്യ​സ​ന്ധ​രും ജ​നാ​ധി​പ​ത്യ​ത്തി​ല്‍ വി​ശ്വ​സി​ക്കു​ന്ന​വ​രു​മാ​ണെ​ങ്കി​ല്‍ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍​ക്കു പ​ക​രം ബാ​ല​റ്റ് പേ​പ്പ​റി​ല്‍ വോ​ട്ടെ​ടു​പ്പു ന​ട​ത്ത​ണം. 2019ല്‍ ​ലോ​ക്സ​ഭാ തെര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ക​യാ​ണ​ല്ലോ. ജ​ന​ങ്ങ​ള്‍ ഒ​പ്പ​മു​ണ്ടെ​ന്ന് ബി​ജെ​പി ഇ​പ്പോ​ഴും ക​രു​തു​ന്നു​ണ്ടെ​ങ്കി​ല്‍ അ​വ​ര്‍ ബാ​ല​റ്റ് പേ​പ്പ​റി​ല്‍ വോ​ട്ടെ​ടു​പ്പ് ന​ട​ത്ത​ട്ടെ. ബാ​ല​റ്റ് പേ​പ്പ​ര്‍ ഉ​പ​യോ​ഗി​ച്ചാ​ല്‍ ബി​ജെ​പി അ​ധി​കാ​രം നി​ല​നി​ര്‍​ത്തി​ല്ലെ​ന്ന് ഞാ​ന്‍ ഉ​റ​പ്പു ന​ല്‍​കു​ന്നു – മാ​യാ​വ​തി പ​റ​ഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം