മധുവിന്റെ കുടുംബത്തോടൊപ്പം വിഷു ആഘോഷിച്ച് മഞ്ജു

അട്ടപ്പാടിയിലെ ആള്‍ക്കൂട്ട മര്‍ദനത്തിൽ കൊലപ്പെട്ട മധുവിന്റെ കുടുംബത്തിനൊപ്പം വിഷു ആഘോഷിച്ച് നടി മഞ്ജു വാരിയര്‍. വിഷുസദ്യ വിളമ്പി നല്‍കിയായിരുന്നു താരത്തിന്റെ വിഷു ആഘോഷം. മധുവിന്റെ വീട്ടിൽ ഇന്നലെ ഉച്ചയ്ക്കാണ് മഞ്ജു എത്തിയത്.

മധുവിന്റെ അമ്മയ്ക്കും സഹോദരിമാര്‍ക്കുമൊപ്പം കുറച്ച് സമയം ചിലവഴിച്ചശേഷമാണ് മഞ്ജു മടങ്ങിയത്. മഞ്ജു വാരിയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. തനിക്ക് കഴിയുന്ന സന്തോഷം അവര്‍ക്ക് പകര്‍ന്നു നല്‍കുക എന്ന ഉദ്ദേശമേ തനിക്കുള്ളൂവെന്ന് മഞ്ജു വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം