ക്രിക്കറ്റ് ഇതിഹാസം സ​ച്ചിന്റെ റെക്കോര്‍ഡ് കോ​ഹ്‌​ലി മ​റി​ക​ട​ന്നു

കിം​ഗ്സ്റ്റ​ണ്‍: ക്രിക്കറ്റ് ഇതിഹാസം  സ​ച്ചി​ൻ ടെ​ണ്ടു​ൽ​ക്ക​റു​ടെ പേ​രി​ലു​ള്ള  റി​ക്കാ​ർ​ഡ്  വി​രാ​ട് കോ​ഹ്‌​ലി മ​റി​ക​ട​ന്നു. ഏ​ക​ദി​ന മ​ത്സ​ര​ത്തി​ലെ   മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി​യെ​ന്ന സ​ച്ചി​ന്‍റെ റിക്കാർ​ഡാ​ണ് കോ​ഹ്‌​ലി മ​റി​ക​ട​ന്ന​ത്. ടീം ​ര​ണ്ടാ​മ​ത് ബാ​റ്റ് ചെ​യ്ത​പ്പോ​ള്‍ കോ​ഹ്‌​ലി 18 ത​വ​ണ​യാ​ണ് സെ​ഞ്ചു​റി അ​ടി​ച്ച​ത്. എ​ന്നാ​ൽ സ​ച്ചി​ന്‍റെ പേ​രി​ൽ 17 സെഞ്ചുറി മാ​ത്ര​മാ​ണു​ള്ള​ത്. 232 ഇ​ന്നിംഗ്സുക​ളി​ല്‍ നി​ന്നാ​യി​രു​ന്നു സ​ച്ചി​ന്‍റെ നേ​ട്ട​മെ​ങ്കി​ൽ 102 ​ഇ​ന്നിംഗ്സു​ക​ള്‍ മാ​ത്രം ക​ളി​ച്ചാ​ണ് കോ​ഹ്‌​ലി നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ട്ട​ത്.

വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ അ​വ​സാ​ന​ത്തെ ഏ​ക​ദി​ന​ത്തി​ൽ സെ​ഞ്ചു​റി നേ​ടി​യ​തോ​ടെയാണ് റൺ ചേ​സിം​ഗി​ൽ ഏ​റ്റ​വു​മ​ധി​കം സെ​ഞ്ചു​റി​യെ​ന്ന നേ​ട്ട​ത്തി​ൽ കോ​ഹ്‌​ലി എ​ത്തി​യ​ത്.115 പ​ന്തി​ൽ ര​ണ്ട് സി​ക്സും 12 ഫോ​റു​ക​ളു​ടേ​യും അ​ക​മ്പ​ടി​യോ​ടെ ആയിരുന്നു സെ​ഞ്ചു​റി. ഏ​ക​ദി​ന ക​രി​യ​റി​ലെ 28-ാം സെ​ഞ്ചു​റി​യാ​ണ് കോ​ഹ്‌​ലി നേ​ടി​യ​ത്. ഇ​തോ​ടെ ഏ​റ്റ​വു​മ​ധി​കം സെ​ഞ്ചു​റി​ക​ളു​ടെ ക​ണ​ക്കി​ൽ ശ്രീ​ല​ങ്ക​ൻ മു​ൻ താ​രം സ​ന​ത് ജ​യ​സൂ​ര്യ​യു​ടെ ഒ​പ്പ​മെ​ത്തി കോ​ഹ്‌​ലി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം