ഇതെങ്ങനെ സംഭവിച്ചു? പൃഥ്വിയുടെയും വിനീതിന്റെയും സിനിമയ്ക്ക് ഒരേ കഥ; വിനീതിന്റെ സിനിമയ്ക്കെതിരെ സംവിധായകന്‍ കോടതിയിലേക്ക്

sreeniപൃഥ്വിയുടെയും വിനീതിന്റെയും സിനിമയ്ക്ക് ഒരേ കഥ. വിമാനമുണ്ടാക്കി പറത്തിയ ബധിരനും മൂകനുമായ തൊടുപുഴ സ്വദേശി സജി തോമസിന്റെ കഥ ആധാരമാക്കി ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച് മാധ്യമപ്രവര്‍ത്തകനായ പ്രദീപ് എം നായര്‍ സംവിധാനം ചെയ്യുന്ന വിമാനമെന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. എന്നാല്‍ സംഭവം അതൊന്നുമല്ല   വിനീത് ശ്രീനിവാസനെ നായകനാക്കി പരസ്യ സംവിധായകനായ ശ്രീകാന്ത് മുരളി മറ്റൊരു സിനിമ ഒരുക്കുന്നുണ്ടെന്നും, ആ സിനിമയ്ക്ക് സജിയുടെ ജീവിതവുമായി സാമ്യമുണ്ടെന്നുമാണ്  വിമാനത്തിന്‍റെ സംവിധായകന്‍ പ്രദീപ് ആരോപിയ്ക്കുന്നത്.
 ജീവിതം സിനിമയാക്കുന്നതിനുളള പകര്‍ച്ചവകാശം സജി തോമസില്‍ നിന്ന് പ്രദീപ് രേഖാമൂലം നേടിയിരുന്നു. എന്നാല്‍ വിനീത് ശ്രീനിവാസനെ നായകനാക്കി സന്തോച്ച് ഏച്ചിക്കാനം രചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന് തന്റെ സിനിമയുമായി സാമ്യമുണ്ടെന്നാണ് പ്രദീപിന്റെ ആരോപണം.

ഇക്കാര്യം കാണിച്ച് സംവിധാന സംഘടനയായ ഫെഫ്കയ്ക്ക് പരാതി നല്‍കി. ഇരുകൂട്ടരേയും വിളിച്ച് ഫെഫ്ക ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. ഫെഫ്കയ്ക്ക് പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ കഴിയാത്ത സാഹചര്യത്തില്‍, വിനീത് ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് പ്രദീപും കൂട്ടരും കോടതിയെ സമീപിയ്ക്കുകയാണ്. പകര്‍പ്പവകാശലംഘനം ആരോപിച്ച് അടുത്തയാഴ്ച തൊടുപുഴ മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കും.

എന്നാല്‍ തന്റെ ചിത്രത്തിന് സജി തോമസിന്റെ ജീവിതകഥയുമായി യാതൊരു ബന്ധവുമില്ലെന്ന് തിരക്കഥാകൃത്ത് സന്തോഷം ഏച്ചിക്കാനം അറിയിച്ചു. തന്റെ നായകന് സജിതോമസിനെപ്പോലെ അംഗവൈകില്യമില്ല. സാധാരണക്കാരനായ നായകന്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്ന കൂട്ടത്തില്‍ വിമാനം നിര്‍മിക്കുന്നതാണ് കഥയെന്നും ഏച്ചിക്കാനം പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം