കോഴിക്കോട്ട് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍

കോഴിക്കോട്: താമരശ്ശേരിയില്‍ ക്വാറി മുതലാളിമാരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. രാരോത്ത് വില്ലേജ് ഓഫീസിലെ സ്‌പെഷ്യല്‍ ഓഫീസര്‍ ബശീറും അസ്റ്റന്റ് രാകേഷ് കുമാറുമാണ് അറസ്റ്റിലായത്.

താമരശ്ശേരി ചുങ്കം ചെക്ക്‌പോസ്റ്റിന് സമീപം ജോളിതോമസ് എസ്‌റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്ക് നടത്തിപ്പുകാരനായ രാജേഷ് പാരിസ്ഥിതിക അനുമതിക്കും കൈവശാവകാശ സര്‍ട്ടിഫിക്കറ്റിനുമായി അപേക്ഷിച്ചിരുന്നു.

ഒരു ക്വാറിക്ക് അഞ്ച് ലക്ഷം രൂപ വീതം മൂന്ന് ക്വാറികള്‍ക്ക് 15 ലക്ഷം രൂപ നല്‍കിയാലേ സര്‍ട്ടിഫിക്കറ്റും പാരിസ്ഥിതിക അനുമതിയും നല്‍കൂവെന്ന് വില്ലേജോഫീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെ തുടര്‍ന്ന് രാജേഷ് കൈക്കൂലി ആവശ്യപ്പെട്ട വിവരം വിജിലന്‍സിനെ അറിയിച്ചു.

വിജിലന്‍സിന്റെ നിര്‍ദ്ദേശ പ്രകാരം 50,000 രൂപ അഡ്വാന്‍സ് നല്‍കാമെന്ന് അറിയിക്കുകയും രാജേഷിന്റെ സഹായി ശിവകുമാര്‍ വില്ലേജോഫീസിലെത്തി പണം കൈമാറുകയുമായിരുന്നു. ഉടന്‍ ഓഫീസിലെത്തിയ വിജിലന്‍സ് സംഘം അലമാരയില്‍ ഒളിപ്പിച്ച പണം കണ്ടെത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

വിജിലന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇവരെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം