മുരുകന്‍ കാക്കുമോ? ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെതിരെ വിജിലന്‍സ് അന്വേഷണം

lalതൊടുപുഴ: നടൻ മോഹൻലാലിന്റെ വസതിയിൽ നിന്നും ആനക്കൊമ്പ് കണ്ടെടുത്ത സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് കോടതി ഉത്തരവ്. മോഹൻലാൽ, വനംവകുപ്പ് മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ ഉൾപ്പടെ അഞ്ച് പേർക്കെതിരേയാണ് അന്വേഷണം. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ത്വരിത പരിശോധന നടത്തി നവംബർ 22–നകം റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി ഉത്തരവ്. 2012–ലാണ് മോഹൻലാലിന്റെ വസതിയിൽ നടത്തിയ റെയ്ഡിൽ നാല് ആനക്കൊമ്പുകൾ പിടിച്ചെടുത്തത്. മോഹൻലാലിന് ആനക്കൊമ്പുകൾ നൽകിയ രണ്ടു ആളുകളും അന്വേഷണ പരിധിയിൽ വരും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം