മെർസൽ വിവാദം; രാഷ്ട്രീയക്കാര്‍ക്ക് മറുപടിയുമായി വിജയിയുടെ അച്ഛന്‍

ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിജയ്‌യുടെ പുതിയ സിനിമയായ മെർസൽ വിവാദത്തില്‍ പൂർണ പിന്തുണയുമായി അച്ഛൻ എസ്.എ.ചന്ദ്രശേഖർ. വിജയ് വിശ്വാസം മറച്ചുവയ്ക്കുന്ന ആളല്ലെന്നും സാമൂഹ്യ പ്രശ്നങ്ങളെയും മതവിശ്വാസത്തെയും കൂട്ടികുഴയ്ക്കരുതെന്നും ചന്ദ്രശേഖർ പറഞ്ഞു. രാഷ്ട്രീയക്കാർ ഇതുപോലുള്ള വിഷയങ്ങളിൽ പക്വത പുലർത്തണമെന്നും ഇത്തരം ചിത്രങ്ങളിൽ ഇനിയും രാഷ്ട്രീയം പറയുമെന്നും അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി.

നടന്‍റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് അഭ്യൂഹങ്ങളെ ചന്ദ്രശേഖർ തള്ളിയില്ല. സാമൂഹിക പ്രതിബദ്ധതയുള്ള യൂത്ത് ഐക്കണാണ് വിജയ് എന്നും, നാളെ എന്താകുമെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം