’ഹാപ്പി ബെര്‍ത്‌ഡെ നന്‍പ, പ്രിയമുടന്‍ വിജയ്’;വിജയ്ക്ക് നന്ദി പറഞ്ഞ് സന്തോഷ് നാരായണന്‍

ദളപതിയോട് ആരാധകര്‍ക്കുള്ള സ്‌നേഹം ഒന്നുകൂടി ഇരട്ടിച്ചിരിക്കുകയാണ്. ഈ സ്‌നേഹത്തിന് പിന്നില്‍ ഒരസുലഭ മൂഹൂര്‍ത്തമായിരുന്നു. ഇന്നലെയായിരുന്നു സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്റെ പിറന്നാള്‍.

സന്തോഷിന് വിജയ് നല്‍കിയ പിറന്നാള്‍ സമ്മാനം ആരും പ്രതീക്ഷിക്കാത്തതായിരുന്നു.’ഹാപ്പി ബെര്‍ത്‌ഡെ നന്‍പ, പ്രിയമുടന്‍ വിജയ്’ എന്ന് വിജയ് സ്വന്തം കൈപ്പടയില്‍ എഴുതിയ ബാറ്റ് പിറന്നാള്‍ സമ്മാനമായി ലഭിച്ചതിലുള്ള സന്തോഷം സന്തോഷിന് പറഞ്ഞറിയിക്കാന്‍ വയ്യ.

വിലമതിക്കാനാവാത്ത ഈ സമ്മാനത്തിന് എങ്ങനെ നന്ദി പറയണമെന്ന് സന്തോഷിനറിയില്ല. സന്തോഷം ട്വിറ്ററിലൂടെയും സന്തോഷ് പങ്കുവെച്ചു.

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനികാന്തിന്റെ കാലാ എന്ന ചിത്രമാണ് സന്തോഷ് നാരായണന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച പുതിയ ചിത്രം. വിജയ് ചിത്രം ഭൈരവയില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച സന്തോഷിന് ഈ സമ്മാനം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ്.

 

Loading...