കമലിന്റെ വിവാദ പരാമര്‍ശത്തിന് വിദ്യാബാലന്റെ ചുട്ട മറുപടി

മലയാളത്തിന്റെ പ്രീയ മാധവിക്കുട്ടിയുടെ ജീവിത കഥ പറയുന്ന ആമിയില്‍ നിന്ന് പിന്മാറിയ നടി വിദ്യാ ബാലനേക്കുറിച്ചുള്ള സംവിധായകന്‍ കമല്‍ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ വിദ്യാബാലന്‍ രംഗത്ത്.  ‘ഇതിനേക്കുറിച്ച്‌ എനിക്കൊന്നും പറയാനില്ല. കമലിന് മറുപടി നല്‍കാന്‍ ഉദ്ദേശമില്ല. പ്രത്യേകിച്ച്‌ ഞാന്‍ എല്ലാം അവസാനിപ്പിച്ച സ്ഥിതിക്ക്’ എന്നായിരുന്നു വിദ്യയുടെ മറുപടി.

ആമിയില്‍ നിന്ന് വിദ്യ മാറിയതില്‍ സന്തോഷം മാത്രമേയുള്ളൂ, വിദ്യ ആയിരുന്നെങ്കില്‍ കുറച്ച്‌ ലൈംഗികത കടന്നു വരുമായിരുന്നു, മഞ്ജു ആയതു കൊണ്ട് ആ ഭാഗം ഒഴിവാക്കി എന്നുമായിരുന്നു ഒരു അഭിമുഖത്തില്‍ കമലിന്റെ പരാമര്‍ശം. കമലിന്റെ ഈ പരാമര്‍ശം ദേശീയ മാധ്യമങ്ങള്‍ വരെ വാര്‍ത്തയാക്കിയിരുന്നു.വിദ്യയ്ക്ക് പകരം മഞ്ജു എത്തുകയും ചെയ്തതോടെ ചിത്രം കൃത്യ സമയത്ത് പൂര്‍ത്തിയാക്കി. കഥയുമായി ബന്ധപ്പെട്ട ചില അഭിപ്രായ വ്യത്യാസങ്ങള്‍ കാരണമാണ് പിന്മാറിയതെന്ന് വിദ്യ പറഞ്ഞു. പക്ഷേ ബാഹ്യപ്രേരണകള്‍ മൂലമാണ് പിന്മാറ്റമെന്ന് കമല്‍ പറയുന്നു. വിദ്യയ്ക്കു വേണ്ടി കണ്ട മാധവിക്കുട്ടിയേയല്ല മഞ്ജു ചെയ്തത്. വിദ്യ ചെയ്തിരുന്നെങ്കില്‍ അതില്‍ കുറച്ച്‌ ലൈംഗികതയൊക്കെ കടന്നു വരുമായിരുന്നു. ഞാന്‍ പോലും ശ്രദ്ധിക്കാത്ത ഒരു ഭാഗമായിരുന്നു അത്. മഞ്ജു വന്നതിനാല്‍ സാധാരണ തൃശ്ശൂര്‍കാരിയുടെ ഭാഷയില്‍ സംസാരിക്കുന്ന മാധവിക്കുട്ടിയെ അവതരിപ്പിക്കാനായി കമല്‍ പറയുന്നു. അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ട സ്ത്രീയായിരുന്നെങ്കിലും അടിസ്ഥാനപരമായി അവര്‍ സാധാരണ മലയാളിയായിരുന്നു. അങ്ങനെയുള്ള കലാകാരിയാകാന്‍ എന്തുകൊണ്ടും വിദ്യയേക്കാള്‍ ചേരുന്നത് മഞ്ജു തന്നെയാണ്, എന്നായിരുന്നു കമലിന്റെ പ്രതികരണം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം