പാര്‍ട്ടിയില്‍ മദ്യം വിളമ്പിയപ്പോള്‍ രണ്ടു പെഗ്ഗ് കഴിച്ചു: വിദ്യ ബാലന്‍റെവെളിപെടുത്തല്‍

സില്‍ക്ക് സ്മിതയുടെ ജീവിതം പറഞ്ഞ ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരമുള്‍പ്പടെ 53 അവാര്‍ഡുകള്‍ വാങ്ങി ബോളിവുഡില്‍ തന്റേതായ ഇരിപ്പിടംനേടിയ  നടിയാണ് മലയാളിയായ വിദ്യാബാലന്‍.

ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്തെ മാനസികാവസ്ഥയെക്കുറിച്ചും സിനിമാരംഗത്തും സമൂഹത്തിലും പൊതുവെ നടിമാരോടുള്ള കാഴ്ചപാടിനെക്കുറിച്ചും മനസ്സുതുറക്കുകയാണ് വിദ്യ.

സിനിമ കണ്ടു രസിക്കുന്ന പ്രേക്ഷകര്‍ക്ക് അതില്‍ അഭിനയിക്കുന്ന നടിമാരെക്കുറിച്ച് പൊതുവെ വലിയ മതിപ്പില്ല. നടിമാര്‍ എന്നു കേള്‍ക്കുമ്പോള്‍ എല്ലാവരുടേയും മനസില്‍ അവഞ്ജയാണ്. എന്നാല്‍ രഹസ്യമായി ഇവരെ എല്ലാവര്‍ക്കും ഇഷ്ടമാണ്. നടിമാരെ മനസില്‍ സങ്കല്പിച്ച് താലോലിക്കാനും സ്വപ്നം കാണാനും ഇവര്‍ക്കെല്ലാം ഇഷ്ടവുമാണ്. വിദ്യ പറഞ്ഞു.

ഒരു നടിയുടെ ജീവിതം എത്ര കണ്ട് പരിതാപകരമാണെന്ന യാഥാര്‍ത്ഥ്യം സില്‍ക്ക് സ്മിതയുടെ സിനിമ കണ്ടവര്‍ക്കേ മനസിലാകൂ. ഞാന്‍ സില്‍ക്ക് സ്മിതയുടെ ഫാനല്ല. എന്നാല്‍ തെന്നിന്ത്യക്കാരി എന്ന നിലയില്‍ അവരുടെ എല്ല സിനിമകളും കണ്ടിട്ടുണ്ട്. അവരുടെ അഭിനയം വളരെ വ്യത്യസ്തമാണ്. അതു തന്നെയാണ് അവരുടെ വിജയവും. സ്മിതയുടെ ജീവിതം പറഞ്ഞ ഡേര്‍ട്ടി പിക്ചറില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ യഥാര്‍ത്ഥത്തില്‍ സില്‍ക്ക് സ്മിതയായി മാറുകയായിരുന്നു.

ആത്മഹത്യ ചെയ്യുന്ന രംഗത്തില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ ആകെ തകര്‍ന്നു പോയി. അവര്‍ തന്റെ മുന്നിലുള്ള ഇരുണ്ട ലോകത്തെ എങ്ങനെ നേരിട്ടു എന്നെല്ലാം ഞാന്‍ ആലോചിച്ചു പോയി. അന്ന് ഞാന്‍ മാനസികമായി ആകെ തകര്‍ന്നു പോയി, പനിയും ശ്വാസംമുട്ടലും മൂലം എട്ടു ദിവസം ആശുപത്രിയില്‍ കഴിഞ്ഞു. വിദ്യ പറഞ്ഞു.

മദ്യപിക്കാറുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നായിരുന്നു വിദ്യയുടെ മറുപടി. കഹാനി 2 എന്ന ചിത്രം റിലീസ് ചെയ്ത ദിവസത്തെ പാര്‍ട്ടിയില്‍ മദ്യം വിളമ്പിയപ്പോള്‍ ഞാന്‍ ഭര്‍ത്താവിനോട് ചോദിച്ചിട്ട് രണ്ടു പെഗ്ഗ് കഴിച്ചു. ബോളിവുഡിലെ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ലേഡി പറഞ്ഞു.

മലയാളത്തില്‍ ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികള്‍ക്ക് ഏറെ പരിചിതയാണ് വിദ്യാബാലന്‍. കമല്‍ സംവിധാനം ചെയ്യുന്ന മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രം ആമിയില്‍ മാധവിക്കുട്ടിയായി അഭിനയിക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നത് വിദ്യയെ ആയിരുന്നു.

ഇതിന്റെ പ്രാരംഭഘട്ടം ആരംഭിച്ച ശേഷം തിരക്കഥയില്‍ വന്ന ചില മാറ്റങ്ങള്‍ മൂലം വിദ്യ ഈ പ്രൊജക്റ്റില്‍ നിന്നും പിന്മാറുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്ന് വാര്‍ത്തകളില്‍ വിദ്യ ഇടംപിടിച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം