അറുപതാം വയസ്സില്‍ സംവിധായകന് വിവാഹം; വധു മുപ്പതുകാരിയായ തമിഴ് നടി; പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി വേലു പ്രഭാകരന്‍

അറുപതാം വയസ്സില്‍ സംവിധായകന്‍ വേലു പ്രഭാകരന് വിവാഹം ചെയ്തത് മുപ്പതുകാരിയായ തമിഴ് നടി ഷേര്‍ലി ദാസിനെ.  30 വയസുകാരിയായ നടിയെ വിവാഹം ചെയ്തതിന് പരിഹസിച്ചവര്‍ക്ക് മറുപടിയുമായി  വേലു പ്രഭാകരന്‍ രംഗത്തെത്തി.

ജൂണ്‍ 2 ന് ചെന്നൈയിലെ ലേ മാജിക് ലാന്‍ഡേണ്‍ തിയേറ്ററില്‍ വെച്ചായിരുന്നു നടി ഷേര്‍ലി ദാസിനെ  വേലു പ്രഭാകരന്‍ വിവാഹം ചെയ്തത്. തുടര്‍ന്ന്, പലരും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഇരുവരെയും  പരിഹസിച്ചു.  തന്‍റെ  പ്രായത്തില്‍ ഇന്ത്യയില്‍ വിവാഹം കഴിക്കാറില്ല. നമ്മുടെ രാജ്യം അത്ര പുരോഗമിച്ചിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 74-ാം വയസ്സില്‍ വിവാഹം ചെയ്യുകയാണെങ്കില്‍ അത് ആര്‍ക്കും പ്രശ്നമല്ല. ജീവിതത്തില്‍ എല്ലാവര്‍ക്കും ഒരു പങ്കാളിയെ വേണം. മുമ്പ് താന്‍  വിവാഹിതനായിരുന്നു. ചില കാരണങ്ങളാല്‍ വിവാഹമോചനം നേടേണ്ടിവന്നു. ഇപ്പോള്‍ കുറേ വര്‍ഷമായി ഒറ്റയ്ക്കാണെന്നും വേലു പറഞ്ഞു. അപ്പോഴാണ് ഷേര്‍ലി ജീവിതത്തിലേക്ക് കടന്നുവന്നതെന്നും  തന്നെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും  അവളാണ് പറഞ്ഞത്. അതു കേട്ടപ്പോള്‍ ഒരുപാട് സന്തോഷമായെന്നും വേലു കൂട്ടി ചേര്‍ത്ത് പറഞ്ഞു.

തന്നെ സിനിമയിലേക്ക് കൊണ്ടുവന്ന സംവിധായകനെ തന്നെ ജീവിത പങ്കാളിയാക്കിയത്  വേലു വളരെ സത്യസന്ധനായ വ്യക്തിയായതിനാലും പരസ്പരം അടുത്തപ്പോള്‍ അദ്ദേഹത്തെ പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞത് കൊണ്ടുമാണേന്നും ഷേര്‍ലി ദാസ് പറഞ്ഞു. 2009-ല്‍ പുറത്തിറങ്ങിയ വിവാദ തമിഴ് ചിത്രം ‘കാതല്‍ കഥൈ’യിലെ പ്രധാന വേഷം ചെയ്തത് ഷേര്‍ലിയായിരുന്നു. 15 വര്‍ഷമായുള്ള സൗഹൃദം  പ്രണയാമുകയും അത് വിവാഹത്തില്‍ എത്തുകയും ചെയ്തെന്നാണ് താര ദമ്പതികള്‍ പറഞ്ഞത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം