വെള്ളമുണ്ടയിലെ ഇരട്ടക്കൊലപാതകം;കേരള പോലീസിന് അഭിവാദ്യം അര്‍പ്പിച്ച് നാട്ടുകാര്‍

വെള്ളമുണ്ട:വെള്ളമുണ്ടയില്‍ നവദമ്പതിമാരെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ സമര്‍ത്ഥമായി കേസ് അന്വേഷിച്ച് പ്രതിയെ കണ്ടെത്തിയ കേരള പോലീസിന് നാട്ടുകാരുടെ അഭിവാദ്യം.മാനന്തവാടി എസ്പി കറുപ്പ് സ്വാമി,ഡിവൈഎസ്പി ദേവസ്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ തെളിവെടുപ്പിനായി വെള്ളമുണ്ട സംഭവ സ്ഥലത്ത് കൊണ്ട് വന്നപ്പോള്‍ നാട്ടുകാര്‍ മുദ്രാവാക്യം വിളിച്ചാണ് പോലീസിനെ നാട്ടുകാര്‍ അഭിവാദ്യം ചെയ്തത് .

 

വൈകാരികമായ പ്രതികരണങ്ങള്‍ ഉണ്ടാക്കരുതെന്ന് അഭ്യര്‍ഥിച്ച പോലീസ് പ്രതിയെ നാട്ടുകാര്‍ക്ക് കാണിച്ചു കൊടുത്തു.എഴുപത്തിരണ്ട് ദിവസത്തിനു ശേഷമാണ് നാടിനെ നടുക്കിയ കൊലപാതകത്തില്‍ യഥാര്‍ത്ഥ പ്രതി പിടിയിലാവുന്നത് .

ജൂലൈ അഞ്ചിന് രാത്രിയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.വീട്ടിൽ മോഷണം നടത്തുന്നതിനിടെ ഇരുവരും ഉണർന്നപ്പോൾ പ്രതി തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെയും കൊണ്ട് സ്വർണാഭരണങ്ങൾ കണ്ടെടുക്കാൻ പൊലീസ് പോയതായും സൂചനയുണ്ട്. കൊല്ലപ്പെട്ട ഫാത്തിമയുടെ കാണാതായ മൊബൈൽ ഫോൺ  കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
നവദമ്പതികളായ കണ്ടത്തുവയൽ പന്ത്രണ്ടാംമൈൽ പൊയിലൻ ഉമ്മറും ഭാര്യ ഫാത്തിമയുമാണ് കിടപ്പുമുറിയിൽ വെട്ടേറ്റ് മരിച്ചത്. ഇവർ അലമാരയിൽ സൂക്ഷിച്ചിരുന്ന മാലയും വളകളും കാണാത്തതിനാൽ മോഷ്ടാക്കളെ കേന്ദ്രീകരിച്ചായിരുന്നു തുടക്കം മുതലേ അന്വേഷണം. എന്നാൽ ഫാത്തിമ്മയുടെ മൃതദേഹത്തിൽനിന്നും ആഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നില്ല. ഉമ്മർ ധരിച്ചിരുന്ന ജുബ്ബയുടെ കോട്ടിൽനിന്നും നാലായിരം രൂപയും പൊലീസ് കണ്ടെത്തിയിരുന്നു.
അതുകൊണ്ട് തന്നെ ദുരൂഹതകൾ ഉണ്ടെന്ന് കരുതിയിരുന്നു. എന്നാൽ മോഷണം കൊലപാതകത്തിൽ കലാശിച്ചതോടെ  മോഷ്ടാവ് ഉടൻ രക്ഷപ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്. മൂർച്ചയേറിയ കത്തികൊണ്ട് വെട്ടി മൃഗീയമായാണ് കൊല നടത്തിയിരുന്നത്.ഉമ്മറിന്റെ കൂടെ താമസിച്ചിരുന്ന ഉമ്മ ആയിഷ സമീപത്തുള്ള മൂത്തമകന്റെ വീട്ടിൽ അന്തിയുറങ്ങാൻ പോയ ദിവസമായിരുന്നു കൊലപാതകം.
വീടിന്റെ വാതിലുകളൊന്നും തകർക്കാതെയാണ് കൊലയാളി അകത്തുകടന്നത്. മാനന്തവാടി ഡിവൈഎസ്പി പി കെ ദേവസ്യയുടെ നേതൃത്വത്തിൽ 30 അംഗ പ്രത്യേക ടീം ആറ് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. എല്ലാ തരത്തിലുമുള്ള അന്വേഷണത്തിനൊടുവിലാണ് കൃത്യമായി പ്രതിയിലേക്കെത്തിയ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം