സാരിയൊന്ന് മാറിയാല്‍ സംഭവിക്കുന്നത്; വടകരയിലെ പോലീസുകാരന്റെ ബോധവല്‍ക്കരണം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

വടകര: ‘ചൂരിദാറിന്റെ കീറ് മോളോട്ട് പോകുന്നു, സാരി അങ്ങോട്ട് പോകുന്നു’ ഇതൊക്കെ ആളുകള്‍ കാണും…..കുറച്ചൊക്കെ ആളുകള്‍ കണ്ടോട്ടെയെന്ന് ഭാര്യ. കണ്ടോട്ടെ പക്ഷേ ആരെങ്കിലും തോണ്ടി മാന്തി എന്ന് പറഞ്ഞ് എന്റേടത്ത് വന്നേക്കരുത്, മുട്ടുകാല്‍ തല്ലിയൊടിക്കും ഞാന്‍. ഭാര്യക്ക് പോലീസുകാരന്റെ മറുപടി. ഒന്നോര്‍ക്കണം നീ ജീവിക്കുന്നത് സൈബര്‍ലോകത്താ. എങ്ങും സിസിടിവി ക്യാമറകള്‍ ‘. വടകര റൂറല്‍ ജില്ലയിലെ സിവില്‍ പോലീസ് ഓഫീസറുടെ സൈബര്‍ ബോധവല്‍ക്കരണം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

സൈബര്‍ ലോകത്തെ ചതിക്കുഴികളെ സംബന്ധിച്ച ബോധവല്‍ക്കരണത്തിലൂടെ ജനമനസ്സ് കീഴടക്കുകയാണ് കോഴിക്കോട് റൂറല്‍ ജില്ലയിലെ പയ്യോളി സര്‍ക്കിള്‍ ഓഫിസില്‍ ജോലി ചെയ്യുന്ന സിവില്‍ സര്‍വീസ് ഓഫീസര്‍ രംഗീഷ്. റൂറല്‍ ജില്ലയിലെ ഗ്രാമങ്ങള്‍തോറും സൈബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച ബോധവല്‍ക്കരണത്തിലൂടെ രംഗീഷ് ശ്രദ്ധേയമാകുകയാണ്. സ്വന്തം അനുഭവത്തേയും കുടുംബത്തേയും സഹപ്രവര്‍ത്തകരേയും കഥാപാത്രങ്ങളാക്കിയാണ് സൈബര്‍ മേഖലയിലെ ചതിക്കുഴികള്‍ സാധാരണക്കാരെ ബോധ്യപ്പെടുത്തുന്നത്. രസകരമായി ശൈലിയിലൂടെയാണ് കഠിനമായ സാങ്കേതിക വിഷയം നാട്ടിന്‍പുറത്തെ ജനങ്ങളില്‍ എത്തിക്കുന്നത്.

സൈബര്‍ ലോകത്ത് നിറയേ ചതിക്കുഴികളാണ.് സര്‍വ്വ ദിക്കിലും സിസിടിവി ക്യാമറകളാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ ബസ്്സ്റ്റാന്റിലും എല്ലാം കടകളിലും എന്തിന് സിഗ്നല്‍ പോസ്റ്റിലും ബസുകളിലും വരെ സിസിടിവി ക്യാമറകളാണ്.

ബസില് കുട്ടിക്കുപ്പായമിട്ട് ഭാര്യയെയും മക്കളേയും കയറ്റിയാല്‍ കാറ്റൊന്നു അടിച്ച് അത് പൊന്തിപ്പോയാല്‍ അതിലൊരു വിരുതനായ കണ്ടക്ടര്‍ ഉണ്ടായാല്‍ വൈകീട്ട് അത് വാട്ട്‌സ്ആപ്പില്‍ ഉണ്ടാകും. അത് കാണാനുള്ള ധൈര്യം നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ അവരെല്ലാം മാന്യമല്ലാതെ വസ്ത്രം ധരിച്ച് നടന്നോട്ടെ. ഞാന്‍ ഇത് കൃത്യമായി പറയാന്‍ കാരണം.

കോഴിക്കോട് റൂറല്‍ എസ്പിയുടെ ഓഫീസില്‍ ബൊക്കെയുടെ അകത്താക്കി വച്ച രണ്ട് സിസിടിവി ക്യാമറകള്‍ ഉണ്ട്. അത് വച്ചപ്പോള്‍ എസ്പി പറഞ്ഞു ഔപചാരിക ഉദ്ഘാടനം നടത്തേണ്ടേ. ഉദ്ഘാടനത്തിന് എത്തിയ എസ്പിയുടെ മുറിയില്‍ അപ്പോള്‍ കുറച്ച് പേര്‍ കാണാന്‍ എത്തിയിരുന്നു. എസ്പിയെ കണ്ട് എഴുന്നേല്‍ക്കുന്നതിനിടയില്‍ 65 കാരന്റെ മുണ്ടൊന്ന് സ്്‌ലിപ്പായിപ്പോയി.

അവരെ കണ്ട് എസ്പി ഉദ്ഘാടനത്തിനായി കംപ്യൂട്ടര്‍ സെല്ലിലേക്ക് എത്തിയപ്പോള്‍. ഇതിനിടയില്‍ എസ്പിയും സംഘവും സിസിടിവിയില്‍ കണ്ടത്. തന്റെ മുറിയുടെ മൂലക്ക് നിന്ന് മുണ്ട് മാറ്റിയുടുക്കുന്ന 65 ക്കാരന്റെ ദൃശ്യങ്ങളായിരുന്നു. എസ്പി പറഞ്ഞു ഇനി എനിക്ക് സിസിടിവിയും കാണണ്ട ഇനിയൊന്നും കാണണ്ട… ക്യാമറയുടെ സൈബര്‍ ചതി ശരിക്കറിഞ്ഞ് ആളുകള്‍ നിറഞ്ഞ് ചിരിച്ചു.

ഇതിനിടയില്‍ പോലീസുകാരന്‌റെ ഉപദേശവും ബസ്്സ്റ്റാന്റില്‍ നിന്ന് ഷാള്‍ മാറ്റണമെങ്കിലോ സാരി മിറ്റിയുടക്കണമെങ്കിലോ മൂലയ്ക്ക് പോയി നില്‍ക്കരുത് അവിടെയാണ് ക്യാമറകള്‍. അത്യാവശ്യം എങ്കില്‍ ബസ്്‌സ്റ്റാന്റിന്റെ നടുവില്‍ നിന്ന് മാറ്റണം. എങ്കില്‍ അവിടെയുള്ളവരേ കാണൂ…ലോകം കാണില്ലല്ലോ…ഇത് നിങ്ങള്‍ വീട്ടിലെത്തി എല്ലാവരോടും പറയണം.

വാട്‌സ്ആപ്പും ഫേസ്ബുക്കും ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ തീര്‍ക്കുന്ന ഊരാക്കുടുക്കളും അതിന് നിയമം അനുശ്വാസിക്കുന്ന ശിക്ഷകളും രംഗീഷ് അക്കമിട്ട് നിരത്തുന്നുണ്ട്. കളിയും കാര്യവുമായി ഗൗരവുമുള്ള വിഷയങ്ങള്‍ അവതരിപ്പിക്കുകയാണ് അദ്ദേഹം.

ഒരു സ്ത്രീയെ നിരന്തരം ശല്യം ചെയ്യുന്ന പത്തൊമ്പത്കാരനെ വടകര പോലീസ് കൂട്ടിക്കൊണ്ടു വന്നു. എല്ലാം പിടിക്കപ്പെട്ട ജാള്യതയില്‍ ആ യുവാവ് തുറന്നു പറഞ്ഞു. എനിക്ക് ഏഴ് ഫേസ്ബുക്ക് അക്കൗണ്ടുകളുണ്ട് ഏഴും പെണ്ണിന്റെ പേരില്‍. പല പേരുകളില്‍ പല ചിത്രങ്ങളില്‍. നിങ്ങള്‍ ഓര്‍ക്കണം പൂച്ചയുടേയും പൂവിന്റേയും സിനിമാ താരങ്ങളുടേയും ഫോട്ടോ പ്രൊഫൈല്‍ പിക്ച്ചറാക്കി വച്ചാല്‍ സൈറന്‍ മുഴക്കി പോലീസ് വണ്ടി വരും.

പിന്നെ നാല് വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും പോലീസുകാരന്‍ ഓര്‍മിപ്പിച്ചു. അങ്ങനെ നോക്കുമ്പോള്‍ ഈ യുവാവിന് 28 വര്‍ഷം തടവ് ലഭിക്കും. ഇതിനിടയില്‍ യുവാവ് ഒന്നുകൂടി പറഞ്ഞു. എന്റെ ഒരു ഫേസ്ബുക്ക് ഐഡിയുടെ പേര് ദീപാ നമ്പ്യാറാണ് . ദീപാ നമ്പ്യാര്‍ക്ക് ഒരു കാമുകനുണ്ട്, അമ്മയാണെ പുറത്ത് പറയരുത് അത് എന്റെ അച്ഛനാണ്.

അക്കൗണ്ട് തുടങ്ങിയ ഉടനെ അച്ഛനെ ഞാനൊരു ഹായ് മെസേജ് അയച്ചു. ദീപയെ കണ്ട അച്ഛന്‍ ഇങ്ങോട്ടും ഹോയ് മെസേജ് ഇങ്ങോട്ടും തന്നു. പിന്നെ അച്ഛന്‍ മെസഞ്ചറില്‍ തുണ്ടിട്ടു. ഇപ്പം ഞാന്‍ കാത്തിരിക്കുകയാണ് അച്ഛന്റെ റേഞ്ച് നോക്കിയിരിക്കുകയാണ്.

അതുകൊണ്ട് കരുതിയിരിക്കണം അറിയാതവരെ സോഷ്യല്‍ മീഡിയയില്‍ ചങ്ങാതിമാര്‍ ആക്കരുത. വാട്ട്‌സ്ആപ്പില്‍ കിട്ടുന്ന മെസ്സേജുകളൊക്കെ ഫോര്‍വേര്‍ഡ് ചെയ്യരുത്. ഇന്നസിന്റിനേയും മാമുക്കോയയേയും ജഗതിയേയും എത്ര തവണ കൊന്നു. അനുവാദം ഇല്ലാതെ മൊബൈലില്‍ ഫോട്ടോ എടുക്കുന്നതും ഇതിലെ കുറ്റവും ശിക്ഷയും സൈബര്‍ സെല്‍ അംഗമായ പോലീസുകാരന്‍ വിശദീകരിക്കുന്നുണ്ട്.

മൊബൈല്‍ ഫോണില്‍ ഫോട്ടോ ചിത്രീകരിച്ചാല്‍ ഫോണ്‍ സഹിതം പിടികൂടണം. നടിയെ പീഡിപ്പിച്ച കേസില്‍ പള്‍സര്‍ സുനിയെ ഐടി ആകട് പ്രകാരം കുടുക്കാന്‍ കഴിയാത്തത് ദൃശ്യം പകര്‍ത്തിയ ക്യാമറ പിടികൂടാന്‍ കഴിയാതതെന്നും പോലീസ് ഉദ്യോഗസ്ഥന്‍ തുറന്നു പറയുന്നു.

ഒളി ക്യാമറ കണ്ടെത്താന്‍ ഒരു മാര്‍ഗം ഉണ്ട്. നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ക്യാമറ ഓണാക്കി ക്യാമറയിലൂടെ മുറി മുഴുവന്‍ പരിശോധിച്ചാല്‍ ചുവന്ന ദൃശ്യം കാണാം. ഇത് സൂം ചെയ്ത് അടുത്തു പോയാല്‍ ഒളി ക്യാമറ കണ്ടെത്താം. മൊബൈല്‍ സിംകാര്‍ഡുകള്‍ സ്വന്തം പേരില്‍ അല്ലെങ്കില്‍ മൂന്ന വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ഉണ്ടാകും. സൈബര്‍ നിയമപ്രകാരം ഇന്ത്യന്‍ പൗരന്‍ സ്വന്തം പേരുള്ള സിം മാത്രമേ ഉപയോഗിക്കാവൂ.

മിസ്്ഡ്‌കോള്‍ കണ്ടാല്‍ തിരിച്ചു വിളിക്കരുത്. അപരിചിത നമ്പറുകള്‍ ചതിക്കുഴികളാണ്. കാശുപോകുമെന്ന് മാത്രമല്ല. നമ്മുടെ വിവരങ്ങള്‍ മുഴുവന്‍ അവര്‍ ചോര്‍ത്തിയെടുക്കും. എടിഎം കാര്‍ഡുകളിലെ രഹസ്യ രകോഡും ആര്‍ക്കും വെളിപ്പെടുത്തരുത്. ജനമൈത്രി പോലീസിന്റെ ജനകീയ മുഖമാകുകയാണ് സൈബര്‍ കുറ്റ കൃത്യങ്ങള്‍ തടയാന്‍ ബോധവല്‍ക്കരണം നടത്തുന്ന രംഗീഷിന്റെ ഇടപെടലുകള്‍. ഇദ്ദേഹത്തിന് ഉന്നത ഉദ്യോഗസ്ഥരുടെ പ്രശംസ ഇതിനകം ലഭിച്ചിട്ടുണ്ട്.

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം