വീടുകളിലേക്ക് തിരമാല അടിച്ചു കയറി;വടകരയില്‍ അൻപതോളം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു

വടകര: ശക്തമായ കടലാക്രമണത്തെ തുടർന്ന് കുരിയാടിയിലും,പള്ളിത്താഴയിലുമായി നൂറിലധികം കുടുംബങ്ങൾ ഭീഷണിയിൽ.ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് കടലാക്രമണം രൂക്ഷമായത്.
വീടുകളിലേക്ക് തിരമാല  അടിച്ചു കയറിയതിനെ തുടർന്ന് അൻപതോളം കുടുംബങ്ങളെ പള്ളിത്താഴ
മദ്റസയിലേക്ക് മാറ്റി താമസിപ്പിച്ചു.ഈ ഭാഗത്തെ റോഡുകൾ തകരുകയും,വൈദ്യുതി പോസ്റ്റുകൾ അപകടാവസ്ഥയിലുമായിരിക്കയാണ്.
വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ പ്രദേശം ഇരുട്ടിലായത് രക്ഷാ പ്രവർത്തനത്തിനും തടസ്സം നേരിടുന്നു.വടകര പോലീസ്,ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.നളിനി,പഞ്ചായത്ത് മെമ്പർ വി.സി.ഇക്ബാൽ,ചോറോട് വില്ലേജ് ഓഫീസർ ഉമേഷ്,സമീപ വാസികൾ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.കൂടുതൽ കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ എല്ലാ സജ്ജീകരണങ്ങളും പോലീസും,റവന്യൂ വകുപ്പും
ഒരുക്കിയിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം