വര്‍ക്കലയില്‍ പ്ലസ്‌ വണ്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവം ; സ്കൂള്‍ മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍

തിരുവനന്തപുരം: വർക്കലയിൽ പ്ലസ് വണ്‍ വിദ്യാർഥിയെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍.വര്‍ക്കല അയിരൂര്‍ എംജിഎം സ്‌കൂളില്‍ പഠിക്കുന്ന വര്‍ക്കല മരക്കടമുക്ക് സ്വദേശി അര്‍ജുന്‍ (17) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.

വാര്‍ഷിക പരീക്ഷയ്ക്ക് കോപ്പിയടിച്ചു എന്ന് പറഞ്ഞ് സ്‌കൂള്‍ മാനേജ്‌മെന്റ് അര്‍ജുനെ അപമാനിച്ചുവെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് ബന്ധുക്കളുടെ ആരോപണം. കോപ്പിയടിച്ചു എന്നു ആരോപിച്ച് മാനേജ്മന്റ് സ്‌പെഷ്യല്‍ മീറ്റിംഗ് വരെ വിളിച്ചു കൂട്ടി തുടര്‍ന്ന്‍  അര്‍ജുനെ  മാതാപിതാക്കളുടെ മുന്നില്‍ വെച്ച് അപമാനിക്കുകയായിരുന്നുവെന്നും  ബന്ധുക്കള്‍ പറയുന്നു.അര്‍ജുന്റെ അമ്മ വര്‍ക്കല പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം