മേലുദ്യോഗസ്ഥയോടുള്ള ദേഷ്യം’കുടിക്കാനുള്ള വെള്ളത്തിൽ തുപ്പി’ തീർത്ത പ്യൂണിന് എട്ടിന്‍റെ പണി കിട്ടി

ഓഫിസിൽ തന്റെ മേലുദ്യോഗസ്ഥനോടുള്ള ദേഷ്യം തീർക്കാൻ അവരുടെ ചായയിൽ തുപ്പിവയ്‌ക്കുന്ന സീനുകൾ നമ്മൾ ഒട്ടേറെ സിനിമകളിൽ കണ്ടിട്ടുണ്ട്. എന്നാൽ ഈ അനുഭവം സ്വന്തം ജീവിതത്തിൽ സംഭവിച്ചതിന്റെ ഞെട്ടലിലാണ് അലിഗഡ് സെഷൻസ് കോടതിയിലെ സിവിൽ ജഡ്ജി.

മേലുദ്യോഗസ്ഥയായ വനിതാ ജഡ്ജിയോട് കടുത്ത വിരോധമുള്ള വ്യക്തിയാണ് കോടതിയിലെ പ്യൂണായ വികാസ് ഗുപ്ത. വൈരാഗ്യം തീർക്കാൻ ഇയാൾ കണ്ടെത്തിയത് ഏറ്റവും വൃത്തികെട്ട പ്രവൃത്തിയും. ജഡ്ജിക്ക് കുടിക്കാനുള്ള വെള്ളത്തിൽ തുപ്പിയാണ് ഇയാൾ വനിതയായ മേലുദ്യോഗസ്ഥയോട് തന്റെ ദേഷ്യം തീർത്തത്.

എല്ലാ ദിവസവും ഇങ്ങനെ തുപ്പിയാണ് ജഡ്ജിയ്ക്ക് വെള്ളം നൽകിയിരുന്നത്. വികാസ് ഗുപ്തയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ ജഡ്ജി ഓഫിസിൽ സിസി ടിവി ക്യാമറ ഘടിപ്പിച്ചിരുന്നു. ക്യാമറയിൽ ഇയാൾ കുടിവെള്ളത്തിൽ തുപ്പുന്ന ദൃശ്യങ്ങൾ പതിഞ്ഞതോടെ ജഡ്ജി തന്നെ കൈയോടെ പിടികൂടി. ഇയാൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സീനിയർ ജഡ്ജിമാർ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം